"നാഗ് ഹമ്മദി ഗ്രന്ഥശേഖരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
==കണ്ടെത്തല്‍==
 
നാഗ് ഹമ്മദി ഗ്രന്ഥശേഖരത്തിന്റെ കണ്ടെത്തലിന്റെ കഥ ആ ശേഖരത്തിന്റെ ഉള്ളടക്കത്തെപ്പോലെ തന്നെ ആവേശമുണര്‍ത്തുന്നതാണെന്ന്. <ref name = "Mark">Markschies, Christoph (trans. John Bowden), (2000). Gnosis: An Introduction. T & T Clark - പുറങ്ങള്‍ 48-49</ref> 1945 ഡിസംബര്‍ മാസത്തില്‍ മൊഹമ്മദ് അലി സമ്മാന്‍ എന്ന കര്‍ഷകന്‍ കൃഷിക്ക് വളമായുപയോഗിക്കാനുള്ള ഒരു ധരം ധാതുവസ്തുവിനുവേണ്ടി മണ്ണിളക്കിയപ്പോഴാണ് ഒരു വലിയ മണ്‍ഭരണിയില്‍ അടച്ചു സൂക്ഷിച്ചിരുന്ന ഈ പപ്പൈറസ് ഗ്രന്ഥങ്ങള്‍ കണ്ടെത്തിയത്. ഈ കണ്ടെത്തലിന്റെ കാര്യം ആദ്യം അയാള്‍ അരേയും അറിയിച്ചില്ല. അതിനാല്‍ വിലമതിക്കാനാവാത്ത ഈ കണ്ടെത്തലിനെക്കുറിച്ച് ലോകം അറിഞ്ഞത് വൈകിയും ക്രമേണയുമാണ്. ഈ ഗ്രന്ഥങ്ങളില്‍ അപശകുനം സംശയിച്ച സമ്മാന്റെ അമ്മ അവയില്‍ ചിലത് കത്തിച്ചു കളഞ്ഞതായും പറയപ്പെടുന്നു.<ref name = "Mark"/> ചില പുസ്തകങ്ങളുടെ പുറംചട്ടകളും, താളുകള്‍ തന്നെയും അങ്ങനെ നഷ്ടപ്പെട്ടു.<ref name = "Tertu">Tertullian.org നാഗ് ഹമ്മദിയിലെ കയ്യെഴുത്തുപ്രതികളുടെ കണ്ടെത്തല്‍ [http://www.tertullian.org/rpearse/manuscripts/nag_hammadi.htm]</ref>
 
 
1946-ല്‍ ഒരു കൊലപാതകാരോപണത്തില്‍ [[പോലീസ്|പോലീസിനെ]] ഭയന്ന് നടന്നിരുന്ന മൊഹമ്മദ് അലി സമ്മാനുംസമ്മാന്‍<ref സഹോദരനുംname വീടുവിട്ടുപോകേണ്ടി വന്നു.= "Tertu"/> പുസ്തകങ്ങള്‍ അടുത്തുള്ള ഒരു കോപ്റ്റിക് ക്രിസ്തീയ പുരോഹിതനെ ഏല്പിച്ചിട്ടാണ് അവര്‍ പോയത്ഏല്പിച്ചു. 1946 ഒക്ടോബര്‍ മാസത്തില്‍, പുരോഹിതന്റെ ഭാര്യാസഹോദരന്‍, കയ്യെഴുത്തുപ്രതികളിലൊന്ന് [[കെയ്റോ|കെയ്റോയിലെ]] കോപ്റ്റിക് മ്യൂസിയത്തിന് വിറ്റു. ഈ നാഗ് ഹമ്മദി ശേഖരത്തില്‍ ക്രമസംഖ്യ മൂന്നായി ഗണിക്കപ്പെടുന്ന പുസ്തകമായിരുന്നു അത്. അതിന്റെ പ്രാധാന്യം മനസ്സിലാക്കിയ കോപ്റ്റിക് ഭാഷാവിദഗ്‌ധനും മതചരിത്രകാരനുമായ ജീന്‍ ഡോര്‍സ്, അതിനെ സംബന്ധിച്ച ആദ്യപരാമര്‍ശം 1948-ല്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്നു വന്ന വര്‍ഷങ്ങളില്‍, അവശേഷിച്ച കയ്യെഴുത്തു പ്രതികള്‍, അവ കൈവശം വച്ചിരുന്ന കോപ്റ്റിക് പുരോഹിതന്‍ കെയ്റോയിലെ ഒരു [[സൈപ്രസ്|സൈപ്രസുകാരന്‍]] പുരാവസ്തുവ്യാപാരിയ്ക്കു വിറ്റു. ഈ അമൂല്യഗ്രന്ഥങ്ങള്‍ വിദേശത്തേയ്ക്ക് കടത്തപ്പെടുമെന്നു ഭയന്ന [[ഈജിപ്ത്|ഈജിപ്തിലെ]] പുരാവസ്തുവകുപ്പ് അതു തടഞ്ഞു. 1956-ല്‍ ഗമാല്‍ അബ്ദൂല്‍ നാസറിനെ അധികാരത്തിലെത്തിച്ച വിപ്ലവത്തെ തുടര്‍ന്ന്, ഈജിപ്തിന്റെ ദേശീയസ്വത്തായി പ്രഖ്യാപിക്കപ്പെട്ട ഈ ഗ്രന്ഥങ്ങള്‍ കോപ്റ്റിക് മ്യൂസിയത്തിന് കൈമാറി. അപ്പോള്‍ കോപ്റ്റിക് മ്യൂസിയത്തിന്റെ ഡയറക്ടറായിരുന്ന പഹോര്‍ ലബീബ്, ഈ ഗ്രന്ഥങ്ങളെ ഈജിപ്തില്‍ നിലനിര്‍ത്തുന്നതില്‍ പ്രത്യേകം താത്പര്യം കാട്ടി.
 
"https://ml.wikipedia.org/wiki/നാഗ്_ഹമ്മദി_ഗ്രന്ഥശേഖരം" എന്ന താളിൽനിന്ന് ശേഖരിച്ചത്