"നാഗ് ഹമ്മദി ഗ്രന്ഥശേഖരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
 
 
1946-ല്‍ ഒരു കൊലപാതകാരോപണത്തില്‍ [[പോലീസ്|പോലീസിനെ]] ഭയന്ന് മൊഹമ്മദ് അലി സമ്മാനും സഹോദരനും വീടുവിട്ടുപോകേണ്ടി വന്നു. പുസ്തകങ്ങള്‍ അടുത്തുള്ള ഒരു കോപ്റ്റിക് ക്രിസ്തീയ പുരോഹിതനെ ഏല്പിച്ചിട്ടാണ് അവര്‍ പോയത്. 1946 ഒക്ടോബര്‍ മാസത്തില്‍, പുരോഹിതന്റെ സഹോദരീഭര്‍ത്താവ്, കയ്യെഴുത്തുപ്രതികളിലൊന്ന് [[കെയ്റോ|കെയ്റോയിലെ]] കോപ്റ്റിക് മ്യൂസിയത്തിന് വിറ്റു. ഈ നാഗ് ഹമ്മദി ശേഖരത്തില്‍ ക്രമസംഖ്യ മൂന്നായി ഗണിക്കപ്പെടുന്ന പുസ്തകമായിരുന്നു അത്. അതിന്റെ പ്രാധാന്യം മനസ്സിലാക്കിയ കോപ്റ്റിക് ഭാഷാവിദഗ്‌ധനും മതചരിത്രകാരനുമായ ജീന്‍ ഡോര്‍സ്, അതിനെ സംബന്ധിച്ച ആദ്യപരാമര്‍ശം 1948-ല്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്നു വന്ന വര്‍ഷങ്ങളില്‍, അവശേഷിച്ച കയ്യെഴുത്തു പ്രതികള്‍, അവ കൈവശം വച്ചിരുന്ന കോപ്റ്റിക് പുരോഹിതന്‍ കെയ്റോയിലെ ഒരു [[സൈപ്രസ്|സൈപ്രസുകാരന്‍]] പുരാവസ്തുവ്യാപാരിയ്ക്കു വിറ്റു. ഈ അമൂല്യഗ്രന്ഥങ്ങള്‍ വിദേശത്തേയ്ക്ക് കടത്തപ്പെടുമെന്നു ഭയന്ന [[ഈജിപ്ത്|ഈജിപ്തിലെ]] പുരാവസ്തുവകുപ്പ് അതു തടഞ്ഞു. 1956-ല്‍ ഗമാല്‍ അബ്ദൂല്‍ നാസറിനെ അധികാരത്തിലെത്തിച്ച വിപ്ലവത്തെ തുടര്‍ന്ന്, ഈജിപ്തിന്റെ ദേശീയസ്വത്തായി പ്രഖ്യാപിക്കപ്പെട്ട ഈ ഗ്രന്ഥങ്ങള്‍ കോപ്റ്റിക് മ്യൂസിയത്തിന് കൈമാറി. അപ്പോള്‍ കോപ്റ്റിക് മ്യൂസിയത്തിന്റെ ഡയറക്ടറായിരുന്ന പഹോര്‍ ലബീബ്, ഈ ഗ്രന്ഥങ്ങളെ ഈജിപ്തില്‍ നിലനിര്‍ത്തുന്നതില്‍ പ്രത്യേകം താത്പര്യം കാട്ടി.
 
അതിനിടെ കയ്യെഴുത്തുപ്രതികളില്‍ ഒന്ന് കെയ്റോയില്‍ ഒരു ബെല്‍ജിയംകാരന്‍ പുരാവസ്തുവ്യാപാരിക്കു വിറ്റിരുന്നു. അത് 1951-ല്‍ സൂറിച്ചിലെ [[കാള്‍ യുങ്|കാള്‍ ഗുസ്താവ് യുങ്ങ്]] ഇന്‍സ്റ്റിട്യൂട്ടിന്റെ കൈവശമായി. [[ജ്ഞാനവാദം|ജ്ഞാനവാദത്തില്‍]] ഏറെ തത്പരനായിരുന്ന പ്രസിദ്ധമനോവിജ്ഞാനി [[കാള്‍ യുങ്|യുങ്ങിന്]] ജന്മദിനസമ്മാനമായി നല്‍കാനായിരുന്നു അത് വാങ്ങിയത്; അതിനാല്‍, ഗ്രന്ഥശേഖരത്തില്‍ ഇപ്പോള്‍ ക്രമസംഖ്യ ഒന്നായി വരുന്ന ഈ പുസ്തകം, "യുങ്ങ് പുസ്തകം" എന്ന് അറിയപ്പെടുന്നു.
 
1961-ല്‍ [[കാള്‍ യുങ്|യുങ്ങിന്റെ]] മരണത്തിനു ശേഷം യുങ്ങ് പുസ്തകത്തിന്റെ ഉടമസ്ഥാവകാശം തര്‍ക്കത്തിലായെങ്കിലും 1075-ല്‍ അതും [[കെയ്റോ|കെയ്റോയിലെ]] കോപ്റ്റിക് മ്യൂസിയത്തിലെത്തി. 1945-ല്‍ കണ്ടെത്തിയെ ശേഖരത്തിലെ പതിനൊന്നു പുസ്തകങ്ങളും രണ്ടു പുസ്തകങ്ങളുടെ ഭാഗങ്ങളും അടക്കം ആയിരത്തോളം താളുകളാണ് <ref name = "Mark"/> കോപ്റ്റിക് മ്യൂസിയത്തിലുള്ളത്.
 
==അവലംബം==
"https://ml.wikipedia.org/wiki/നാഗ്_ഹമ്മദി_ഗ്രന്ഥശേഖരം" എന്ന താളിൽനിന്ന് ശേഖരിച്ചത്