"വൈദ്യുതവിളക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ബോട്ടു പരാജയപ്പെട്ടു :-( സ്രോതസ്സ് കൈകൊണ്ടു ശരിയാക്കി
(ചെ.)No edit summary
വരി 1:
{{prettyurl|Lamp (electrical component)}}
[[ചിത്രം:Gluehlampe 01 KMJ.jpg|ലഘു|160px|right| 60 W [[ഇൻകാൻഡസന്റ് വിളക്ക്]]]]
[[വൈദ്യുതോര്‍ജ്ജം|വൈദ്യുതോര്‍ജ്ജത്തില്‍]] നിന്നും [[പ്രകാശം]] ഉത്പാദിപ്പിക്കുവാന്‍ കഴിവുള്ള ഉപകരണമാണ് '''വൈദ്യുതിവിളക്ക്'''. വിവിധതരത്തിലുള്ള വിളക്കുകൾ ഇന്നു ലഭ്യമാണ്. സാധാരണയായി [[വൈദ്യുത പ്രതിരോധം]] കൊണ്ടുണ്ടാകുന്ന [[താപം]] മൂലം ജ്വലിക്കുന്ന [[ടങ്സ്റ്റൺ]] പോലുള്ള മൂലകങ്ങൾ [[ഫിലമെന്റ്]] ആയി ഉപയോഗിച്ച് വെളിച്ചം ഉണ്ടാക്കുന്ന വിളക്കുകളെ [[ഇൻകാൻഡസന്റ് വിളക്ക്]] എന്നു വിളിക്കുന്നു. ഇത്തരത്തിലുള്ള ഒരു ഫിലമെന്റും അതുമായി പ്രതിപ്രവർത്തിച്ച് കൂടുതൽ പ്രകാശം തരാൻ ശേഷിയുള്ള [[ഹാലജനുകൾ|ഹാലജനുകളും]] ഉപയോഗിച്ചുണ്ടാക്കുന്ന വൈദ്യുത വിളക്കുകളെ [[ഹാലജൻ വിളക്ക്]] എന്നു വിളിക്കുന്നു. വൈദ്യുത പ്രവാഹത്താൽ പ്രകാശം ഉത്സർജ്ജിക്കാൻ കഴിവുള്ള വാതകങ്ങളെ ഉപയോഗപ്പെടുത്തിയുണ്ടാക്കുന്ന വിളക്കുകളെ [[ഡിസ്ചാർജ് വിളക്ക്]] എന്നാണു വിളിക്കുക. ചിലയിനം ഡിസ്‌‌ചാർജ് വിളക്കുകളിലുണ്ടാകുന്ന അദൃശ്യകിരണങ്ങളായ [[അൾട്രാ വയലറ്റ് കിരണം|അൾട്രാ വയലറ്റ് കിരണങ്ങൾ]], [[എക്സ് കിരണം|എക്സ് കിരണങ്ങൾ]] എന്നിവയെ [[ദൃശ്യപ്രകാശം]] ആക്കിമാറ്റാൻ കഴിവുള്ള ഫ്ലൂറസന്റ് പദാർത്ഥങ്ങൾ പൂശിയിട്ടുള്ളയിനം വിളക്കുകൾ [[ഫ്ലൂറസന്റ് വിളക്ക്|ഫ്ലൂറസന്റ് വിളക്കുകൾ]] എന്നറിയപ്പെടുന്നു. വൈദ്യുതപ്രവാഹത്തിനിടെ [[ഡയോഡ്]] ഉപയോഗിച്ച് ഊർജ്ജത്തെ പ്രകാശോർജ്ജമായി പുറന്തള്ളുന്നയിനം വിളക്കുകളെ [[ലൈറ്റ് എമിറ്റിങ്ങ് ഡയോഡ്]] എന്നു വിളിക്കുന്നു.
"https://ml.wikipedia.org/wiki/വൈദ്യുതവിളക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്