"നാഗ് ഹമ്മദി ഗ്രന്ഥശേഖരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
 
രചനകളുടെ മൂലഭാഷ [[ഗ്രീക്ക്]] ആയിരുന്നിരിക്കാമെങ്കിലും ശേഖരത്തിലെ ഗ്രന്ഥങ്ങള്‍ എഴുതിയിരിക്കുന്നത് പുരാതന ഈജിപ്തിലെ കോപ്റ്റിക് ഭാഷയിലാണ്. കണ്ടെത്തലില്‍ ഉള്‍പ്പെട്ട ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രസിദ്ധമായത് യേശുവിന്റെ വചനങ്ങള്‍ അടങ്ങിയ "തോമ്മായുടെ സുവിശേഷം" എന്ന അപ്രാമിണിക ഗ്രന്ഥത്തിന്റെ ലഭ്യമായ ഒരേയൊരു സമ്പൂര്‍ണ്ണപ്രതിയാണ്. നാഗ് ഹമ്മദിയിലെ കണ്ടെത്തലിനെ തുടര്‍ന്ന്, "തോമ്മായുടെ സുവിശേഷത്തിലെ" യേശുവചനങ്ങളില്‍ ചിലത് 1898-ല്‍ ഈജിപ്തിലെ ഓക്സിറിങ്കസില്‍ നിന്നു കിട്ടിയ കയ്യെഴുത്തുപ്രതികളിലും മറ്റുചില ആദ്യകാല ക്രിസ്തീയലിഖിതങ്ങളിലും ഉള്ളതായി തിരിച്ചറിഞ്ഞു. തുടര്‍ന്ന് തോമ്മായുടെ സുവിശേഷത്തിന്റെ ഗ്രീക്ക് മൂലത്തിന്റെ രചനാകാലം ക്രി..വ. 80-നടുത്ത്, ഒന്നും രണ്ടും നൂറ്റാണ്ടുകളിലെങ്ങോ ആയിരിക്കാമെന്ന് ഊഹിക്കപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ അഭിപ്രായൈക്യമില്ല.<!--- History International channel this date ---><!--- ditto ----> നാഗ് ഹമാദിഹമ്മദി ഗ്രന്ഥങ്ങളുടെ തന്നെ കാലം മൂന്നോ നാലോ നൂറ്റാണ്ടുകള്‍ ആയിരിക്കാമെന്നു കരുതപ്പെടുന്നു.
 
 
നാഗ് ഹമാദിഹമ്മദി പുസ്തകങ്ങള്‍ ഇപ്പോള്‍ ഈജിപ്തില്‍ കെയ്‌റോയിലെ കോപ്റ്റിക് മ്യൂസിയത്തിലാണ് സൂക്ഷിക്കപ്പെട്ടിരിക്കുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/521393" എന്ന താളിൽനിന്ന് ശേഖരിച്ചത്