"അഞ്ചുതെങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 9:
*അഞ്ചു ചുമടുതാങ്ങികള്‍ നിലനിന്നിരുന്നെന്നും അഞ്ചുചുമടുതാങ്ങി എന്നാണ്‌ ഇതിന്റെ ആദ്യരൂപമെന്നും വാദിക്കുന്നവരുണ്ട്.<ref> പി. ഗോപകുമാര്‍. പ്ലാന്‍സ് ബുള്ളറ്റിന്‍, തിരുവനന്തപുരം. 1998</ref> എന്നാല്‍ ചുമടുതാങ്ങി എന്ന പദം ഉപയോഗിച്ചു തുടങ്ങുന്നതിനുമുന്‍പ് അഞ്ചിങ്ങല്‍ എന്ന പേരുപയോഗത്തലിരുന്നു എന്നത് ഈ വാദം നിരാകരിക്കുന്നു.
== ചരിത്രം ==
[[തിരുവിതാംകൂര്‍]] പ്രദേശത്തിലെ ആദ്യത്തെ യൂറോപ്യന്‍ അധിവാസകേന്ദ്രമായിരുന്നു അഞ്ചുതെങ്ങ്. ജലമാര്‍ഗമുള്ളജലമാര്‍ഗ്ഗമുള്ള വ്യാപാരസൗകര്യം ആദ്യം പോര്‍ത്തുഗീസ്-ഡച്ചു വ്യാപാരികളെയും പിന്നീട് ബ്രിട്ടീഷുകാരെയും ഈ സ്ഥലത്തേക്ക് ആകര്‍ഷിച്ചു. [[1673]]-ല്‍ ഈസ്റ്റിന്ത്യാ കമ്പനിയുടെ പണ്ടകശാല തുറന്നതോടെ ഈ സ്ഥലത്തിന്റെ പ്രാധാന്യം വര്‍ധിച്ചു. കുരുമുളകും ചീട്ടിത്തുണിയുമായിരുന്നു പ്രധാന വിപണനസാധനങ്ങള്‍. [[1684]]-ല്‍ [[ആറ്റിങ്ങല്‍]] റാണിയുടെ സമ്മതത്തോടെ ബ്രിട്ടീഷുകാര്‍ ഈ സ്ഥലം കൈവശപ്പെടുത്തി; [[1690]]-ല്‍ ഇവിടെ കോട്ട കെട്ടുന്നതിനുള്ള അനുവാദവും അവര്‍ക്കു നല്കപ്പെട്ടു. ഈ കൈമാറ്റങ്ങള്‍ രേഖാമൂലമുള്ളതായിരുന്നില്ല. 1695-ലാണ് കോട്ടയുടെ പണിപൂര്‍ത്തിയായത്. [[വിഴിഞ്ഞം]], [[കുളച്ചല്‍]], [[ഇടവാ]] തുടങ്ങിയ കച്ചവട സങ്കേതങ്ങളൊക്കെ അഞ്ചുതെങ്ങിന്റെ നിയന്ത്രണത്തില്‍ ആയിരുന്നു. 1729-ല്‍ തിരുവിതാംകൂര്‍ സംസ്ഥാനത്തെ [[കുരുമുളക്]] കുത്തക ഈസ്റ്റിന്ത്യാ കമ്പനിക്ക് ലഭിച്ചതോടെ അഞ്ചുതെങ്ങിന്റെ പ്രാധാന്യം ഗണ്യമായി വര്‍ധിച്ചു. കര്‍ണാട്ടിക് യുദ്ധകാലത്ത് (1781-84) യുദ്ധസാമഗ്രികളുടെ സംഭരണശാലയും വിതരണകേന്ദ്രവുമായി ഇവിടം ഉപയോഗിക്കപ്പെട്ടു.
 
കായല്‍ പ്രദേശംഇന്ത്യയില്‍ ബ്രിട്ടിഷ് സാമ്രാജ്യസ്ഥാപനത്തിനുശേഷം അഞ്ചുതെങ്ങിന്റെ പ്രാധാന്യം മങ്ങിത്തുടങ്ങി. ഈ സ്ഥലത്തിന്റെ ഭരണം തിരുവിതാംകൂര്‍ റസിഡന്റിന്റെ കീഴിലുള്ള ഒരു സാധാരണ ഉദ്യോഗസ്ഥനിലൂടെ നിര്‍വഹിക്കപ്പെട്ടുവന്നു. 1801-ല്‍ വേലുത്തമ്പിദളവയുടെ അനുയായികള്‍ അഞ്ചുതെങ്ങു കോട്ട ആക്രമിച്ചു. 1813-ല്‍ ഇവിടുത്തെ പണ്ടകശാല അടച്ചുപൂട്ടിയതോടെ ഈ പ്രദേശത്തിന്റെ സാമ്പത്തികഭദ്രതയ്ക്കു കോട്ടം ഉണ്ടായിത്തുടങ്ങി. [[1906]]-ല്‍ അഞ്ചുതെങ്ങ് ഒരു പ്രത്യേക റവന്യൂ ജില്ലയാക്കി; 1927-ല്‍ ഈ പ്രദേശം തിരുനല്‍വേലി ജില്ലയിലുള്‍പ്പെടുത്തപ്പെട്ടു. സ്വാതന്ത്യ്രപ്രാപ്തിക്കുശേഷവും ഈ നില തുടര്‍ന്നുപോന്നു. [[1950]]-ലാണ് ഈ പ്രദേശം തിരു-കൊച്ചി സംസ്ഥാനത്തില്‍ ലയിച്ചത്.
"https://ml.wikipedia.org/wiki/അഞ്ചുതെങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്