"വൈദ്യുതോൽപ്പാദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ms:Penjanaan elektrik
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 18:
[[ഇലച്ചക്ക്രം]] (Turbine) ഘടിപ്പിച്ചിട്ടുള്ള ഒരു വൈദ്യുതജനിത്രം ഉപയോഗിച്ചാണ് പാരമ്പര്യസ്രോതസ്സുകളില്‍ നിന്ന് വൈദ്യുതി ഉല്പ്പാദിപ്പിക്കുന്നത്. ജലപ്രവാഹം ഇലച്ചക്ക്രങ്ങളില്‍ നേരിട്ട് പതിപ്പിച്ചോ, ഇന്ധനങ്ങള്‍ കത്തിച്ചുണ്ടാക്കിയ [[നീരാവി]], അല്ലെങ്കില്‍ ആണവോര്‍ജ്ജതില്‍ നിന്നുല്പ്പദിപ്പിച്ച നീരാവി കടത്തിവിട്ടോ, ഇലച്ചക്ക്രങ്ങള്‍ കറക്കുന്നു. ഇലച്ചക്ക്രങ്ങള്‍, അവയോട് ഘടിപ്പിച്ചിട്ടുള്ള ഒരു വൈദ്യുതജനിത്രത്തിലെ [[കാന്തം|കാന്തങ്ങളെ]] കറക്കുന്നു. കാന്തങ്ങള്‍, അവയുടെ സമീപത്ത് ഉറപ്പിച്ചിട്ടുള്ള വൈദ്യുതക്കമ്പിച്ചുരുളുകളില്‍, [[ഫാരഡെ നിയമം]] അനുസരിച്ച്, [[വിദ്യുത്ച്ചാലകബലം]] (Electromotive Force) സൃഷ്ടിക്കുന്നു. പ്രസ്തുത ബലമാണ്, [[വൈദ്യുതപ്രവാഹം|വൈദ്യുത്പ്രവാഹത്തിനു]] കാരണമാകുന്നത്.
 
അപാരമ്പര്യസ്രോതസ്സുകളില്‍, സൗരോര്‍ജ്ജം, നേരിട്ട് നേര്‍ധാരാവൈദ്യുതിയാക്കാന്‍ (Direct Current Electricity) കഴിയും. ഇതിന് [[സൗരപ്രകാശവൈദ്യുത ഫലകം|സൗരപ്രകാശവൈദ്യുത ഫലകങ്ങള്‍]] (Solar PhotoVoltaic Panels) ഉപയോഗിക്കുന്നു. തിരമാലകളില്‍നിന്ന് ‍, നേരിട്ടോ അവചലിപ്പിക്കുന്ന ഒരു [[വായുയൂപം]] (Air Column) കൊണ്ടോ കറങ്ങുന്ന ഇലച്ചക്ക്രത്തോടു ഘടിപ്പിച്ച ജനിത്രമാണു വൈദ്യുതി ഉല്പ്പാദിപ്പിക്കുന്നത്. [[കാറ്റാടിയന്ത്രം|കാറ്റാടിയോടു]] (Wind Mill) ഘടിപ്പിച്ച ജനിത്രം കറക്കിയാണ് കാറ്റില്‍നിന്നു വൈദ്യുതിയെടുക്കുന്നത്. ജൈവപിണ്ഡങ്ങള്‍ നേരിട്ടു കത്തിച്ചോ അല്ലങ്കില്‍അല്ലെങ്കില്‍ അവയില്‍നിന്നുണ്ടാവുന്ന വാതകങ്ങള്‍ കത്തിച്ചോ, നീരാവിയുണ്ടാക്കിയാണ് വൈദ്യുതിഉല്പ്പദിപ്പിക്കുന്നത്. ഭൗമ-സമുദ്ര താപങ്ങള്‍ ഉപയോഗിച്ചും നീരാവിയുണ്ടാക്കാന്‍ കഴിയും.
 
ലഭ്യതയുടെ അടിസ്ഥാനത്തില്‍, ഊര്‍ജ്ജസ്രോതസ്സുകളെ, നവീകരണക്ഷമമെന്നും (Renewable), ക്ഷരമെന്നും(Depletable/Non-Renewable) വകതിരിക്കാറുണ്ട്. ജലപ്രവാഹസ്രോതസ്സുകള്‍, സൗരോര്‍ജം, ഭൗമതാപം, കാറ്റ്, തിരമാലകള്‍, സമുദ്രതാപം‍, മുതലായവ നവീകരണക്ഷമമായ, വറ്റിപ്പോകാത്ത, ഉറവകളാണ്; എന്നാല്‍, ഖനിജ ഇന്ധനങ്ങളായ കല്‍ക്കരി, ഖനിജഎണ്ണകള്‍ (Petroleum), പ്രകൃതിവാതകങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കുന്തോറും വറ്റിപ്പോകുന്ന, ക്ഷരസ്രോതസ്സുകളാണ്.
"https://ml.wikipedia.org/wiki/വൈദ്യുതോൽപ്പാദനം" എന്ന താളിൽനിന്ന് ശേഖരിച്ചത്