"വിശ്വേശ്വരയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mr:सर डॉ. मोक्षगुंडम विश्वेश्वरय्या
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 21:
 
== ജോലി, സേവനങ്ങള്‍ ==
അന്നത്തെ [[ബോംബെ]] സര്‍ക്കാര്‍ അദ്ദേഹത്തെ [[നാസിക്|നാസിക്കിലെ]] അസിസ്ററന്‍റ് എന്‍ജിനീയറായി നിയമിച്ച. തൊഴിലില്‍ അദ്ദേഹം അസാധാരണമായ മികവ് കാട്ടിയിരുന്നു. മെരുക്കിയെടുക്കാവുന്ന നദികളും ശരിയായ ജലസേചനസംവിധാനങ്ങളും തുടക്കം മുതല്‍ തന്നെ വിശ്വേശ്വരയ്യുടെ സവിശേഷ ശ്രദ്ധ പതിഞ്ഞമേഖലകളായിരുന്നു. താരതമ്യേന തുടക്കക്കാരനായിരുന്ന എന്‍ജിനീയറുടെ പക്വതയാര്‍ന്ന രൂപകല്‌പന ഇദ്ദേഹത്തിന്‌ കുറഞ്ഞകാലയളവില്‍ തന്നെ [[സിന്ധ്‌ പ്രവിശ്യ|സിന്ധ്‌ പ്രവിശ്യയിലെ]] (ഇപ്പോള്‍ പാകിസ്ഥാനില്‍പാകിസ്താനില്‍ സ്ഥിതിചെയ്യുന്ന) സുക്കൂര്‍ നഗരത്തിലെ ജലസേചനസൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനുളള സ്വതന്ത്രചുമതല ലഭിക്കുന്നതിന്‌ അവസരമൊരുക്കി. വരണ്ടതും തരിശായതുമായ [[സിന്ധ്‌]] പ്രവിശ്യയിലെ ദൗത്യം ഏറെ കുറെ ദുഷ്‌കരമായിരുന്നുവെങ്കിലും ഇതിന്റെ വിജയകരമായ രൂപകല്‌പനയ്‌ക്കുശേഷം സൂറത്തിലെ ജലസേചനസൗകര്യങ്ങള്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ ഇദ്ദേഹത്തെ നിയോഗിച്ചു. ഇതോടുകൂടി വിശ്വേശ്വരയ്യ എന്ന മിടുക്കനായ എന്‍ജിനീയറുടെ പ്രൊഫഷണല്‍ വൈഭവം ഉറപ്പിക്കപ്പെട്ടു. തുടര്‍ന്ന്‌ സമീപപ്രദേശത്തെ നഗരങ്ങളായ [[കൊലാപൂര്‍]], [[ബല്‍ഗാം]], [[ധര്‍വാര്‍]], [[ബീജാപൂര്‍]], [[അഹമ്മദാബാദ്‌]], [[പൂനെ]] എന്നിവടങ്ങളിലെ അണക്കെട്ടുകള്‍ ജലസേചന സൗകര്യങ്ങള്‍ എന്നിവ ഡിസൈന്‍ ചെയ്യുന്നതില്‍ വിശ്വേശ്വരയ്യയുടെ വൈദഗ്‌ദ്യം സര്‍ക്കാര്‍ ഉപയോഗപ്പെടുത്തി. ഏറ്റെടുത്ത പദ്ധതികളെല്ലാം തന്നെ നൂതനമായ രൂപകല്‌പന, നിര്‍മ്മാണം, തുടര്‍ന്നുള്ള പരിപാലനം എന്നിവ കൊണ്ട്‌ ശ്രദ്ധേയമായിരുന്നു ജനകീയവും ലാഭകരവുമായ ഇത്തരം പദ്ധതികള്‍ ഒട്ടേറെ പ്രദേശങ്ങളുടെ ജലലഭ്യത ഉറപ്പുവരുത്തി. റിസര്‍വോയറിന്റെ ഉയരം കൂട്ടാതെതന്നെ ജലശേഖരണ ശേഷി ഉയര്‍ത്താനുള്ള ഇദ്ദേഹത്തിന്റെ ഡിസൈന്‍ ഏറെ പ്രശംസ പിടിച്ചു പറ്റി.
[[1903]] ല്‍ പ്രളയത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഗേറ്റ്‌ രൂപകല്‌ന വിശ്വേശ്വരയ്യയുടെ നിസ്‌തുല സംഭാവനകളിലൊന്നാണ്‌. [[പൂനെ]]യിലെ പ്രളയ ദുരന്ത നിവാരണത്തിനായി ഖടക്‌വസ്‌ല (Khadakvasla) അണക്കെട്ടിലാണ്‌ ഗേറ്റ്‌ സംവിധാനം ആദ്യമായി പരീക്ഷിച്ചത്‌. എട്ട്‌ അടി ഉയരമുള്ള ഈ നിയന്ത്രണ സംവിധാനം പ്രളയ സമയത്ത്‌ താനെ പ്രവര്‍ത്തിക്കും. വെള്ളം കുറയുന്ന മുറയ്‌ക്ക്‌ ഗേറ്റ്‌ താനെ അടഞ്ഞുകൊള്ളും. ഇതുവഴി അപകട സാധ്യതയില്ലാതെതന്നെ അണക്കെട്ടിന്റെ ശേഷി പരമാവധി ഉപയോഗപ്പെടുത്താനും കഴിഞ്ഞു. പില്‌ക്കാലത്ത്‌ ഈ രൂപകല്‌പനയ്‌ക്ക്‌ പേറ്റന്റ്‌ ലഭിക്കുകയും ചെയ്‌തു. കാവേരി നദിയിലെ കൃഷ്‌ണരാജ സാഗര്‍ അണക്കെട്ടിലടക്കം ഒട്ടേറെ ജലസേചന സംവിധാനങ്ങളില്‍ നൂതനമായ ഗേറ്റ്‌ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്‌തു. ജലസേചനം, അണക്കെട്ട്‌, ശുചീകരണം, ഭൂഗര്‍ഭജലശേഖരണം, റോഡുകള്‍ എന്നിവയുടെ രൂപസംവിധാനത്തില്‍ ഇടപെടുന്നതില്‍ വിശ്വേശ്വരയ്യ ഉല്‍സാഹ പൂര്‍വ്വം താത്‌പര്യം കാണിച്ചിരുന്നു. ഫലപ്രദമായ ജല വിഭവ മാനേജ്‌മെന്റിനായി തയാറാക്കിയ ബ്ലോക്ക്‌ സിസ്റ്റം ഓഫ്‌ ഇറിഗേഷന്‍ (BSI) കനാല്‍ വഴിയുള്ള ജലവിതരണം ശാസ്‌ത്രീയ ജല വിതരണത്തിന്റെ നേട്ടം കര്‍ഷകരിലെത്തിച്ചു.എന്‍ജിനീയറിംഗ്‌ രംഗത്തെ അക്ഷീണ പ്രയത്‌നങ്ങളെല്ലാം ബ്രട്ടീഷ്‌ കോളനി വാഴ്‌ചക്കാലത്താണ്‌ നടത്തിയതെന്നോര്‍ക്കണം. അക്കാലത്ത്‌ ഉന്നത പദവികളെല്ലാം ബ്രട്ടീഷ്‌ എന്‍ജിനീയര്‍മാര്‍ക്ക്‌ മാത്രമാായി നീക്കിവെച്ചിരുന്നു.
 
"https://ml.wikipedia.org/wiki/വിശ്വേശ്വരയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്