"ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  12 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (Robot: Cosmetic changes)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
[[ചിത്രം:WritingSystemsoftheWorld4.png|thumb|right|400px|ലോകത്ത് വിവിധയിടങ്ങളില്‍ ഉപയോഗത്തിലിരിക്കുന്ന ലിപികള്‍]]
== ചിത്രലിപി ==
ലേഖനവിദ്യയുടെ തുടക്കം തന്നെ ചിത്രലിപികളിലൂടെയാണ്‌. അതിലൂടെയാണ്‌ ചിത്രകലയും ആരംഭിക്കുന്നത്. ഗുഹാജീവികളായിരുന്ന മനുഷ്യര്‍ ഗുഹകളുടെ ഭിത്തികളില്‍ വരച്ചിരുന്ന [[മൃഗം|മൃഗങ്ങളുടേയും]] [[ചെടി|ചെടികളുടേയും]] ചിത്രങ്ങളും രേഖഗണിതരീതിയിലുള്ള ചിത്രങ്ങളും രചിച്ചിരുന്നു. അത്തരം ചിത്രങ്ങള്‍ [[ഫ്രാന്‍സ്]], [[സ്പെയിന്‍]], [[ഗ്രീസ്]], [[ഇറ്റലി]], [[മെസൊപ്പൊട്ടേമിയ]], [[ഓസ്ട്രേലിയ]], [[സൈബീരിയ]] തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട് <ref name="ref1"/>. ചിത്രലിപിയില്‍ സംസാരത്തിന്‌ പ്രാധാന്യം ഇല്ലാത്തതുമൂലം കാലദേശങ്ങള്‍ക്കതീതമായി ചിത്രലി സന്ദേശങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു. ഇതായിരുന്നു ചിത്രലിപിയുടെ പ്രധാന മേന്മയായി ഉണ്ടായിരുന്നത്. ഈ മേന്മപോലെ തന്നെയോ അതിനെക്കാള്‍ ഉപരിയോ ദോഷങ്ങളും ചിത്രലിപിക്ക് ഉണ്ടായിരുന്നു. ഏതെങ്കിലും ഒരു വസ്തുവിനെ കാണിക്കുന്നതിനായി ചിത്രലിപികളില്‍ സാധിക്കുമായിരുന്നു. പക്ഷേ, ഗുണഭാവങ്ങളേയും മനോഭാവനകളേയും വിവരിക്കുന്നതില്‍ ചിത്രലിപികള്‍ മൂലം കഴിഞ്ഞിരുന്നില്ല. കൂടാതെ ചിത്രലിപി നിര്‍മ്മിക്കുന്നതിന്‌ സമയവും; ചിത്രകലയില്‍ പ്രാഗത്ഭ്യവുംപ്രാഗല്ഭ്യവും അത്യാവശ്യ ഘടകങ്ങളായിരുന്നു. പിന്നീട് ചിത്രങ്ങള്‍‍ക്കുപകരമായും സ്ഥലലാഭത്തിനായും ചില പ്രതീകങ്ങള്‍ ഉപയോഗിച്ചിരിക്കാമെന്നും , അത്തരം പ്രതീകങ്ങള്‍ എല്ലായ്പ്പോഴും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതിന്‌ കഴിയാതെ വരുകയും ചെയ്തതോടെ ചിത്രലിപി സമ്പ്രദായം നശിക്കുകയും ചെയ്തിരിക്കാം എന്ന് കരുതുന്നു <ref name="ref1"/>.
== സൂത്രലിപി ==
ഇന്നും നിലനില്‍ക്കുന്നതും വളരെ പുരാതനവുമായ ലേഖനരീതിയാണ്‌ സുത്രലിപി. പണ്ട് ആവര്‍ത്തിച്ച് ഉപയോഗിക്കേണ്ടിവരുന്ന എന്തിനെയെങ്കിലും കണക്കാക്കുന്നതിനായി [[നൂല്‍|നൂലിലോ]], [[മരവുരി|മരവുരിയുടെ]] നാടയിലോ, ഓരോ ആവര്‍ത്തനത്തിനും ഓരോ കെട്ടുവീതം ഇടുന്ന രീതി നിലനിന്നിരുന്നു. ഇങ്ങനെയുണ്ടാക്കുന്ന കെട്ടുകള്‍ മൂലം ഒരു ചെറിയ കെട്ടില്‍ നിന്നും വിപുലമായ കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നു എന്ന് കരുതുന്നു. ആ രീതിയുടെ ആധുനിക രൂപമാണ്‌ ഉടുമുണ്ടിന്റെ അറ്റത്തോ കൈലേസിലോ ഒരു കെട്ടിടുന്നത്. വീണ്ടും എപ്പോഴെങ്കിലും അത്തരം കെട്ടുകള്‍ കാണുമ്പോള്‍ ഏത് കാര്യത്തിനാണോ നമ്മള്‍ കെട്ടിട്ടത് അത് ഓര്‍മ്മയില്‍ വരുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു<ref name="ref1"/>. സൂത്രലിപിയില്‍ ആശയസംവാദത്തിന്‌ പല രീതികളും നിലനിന്നിരുന്നു.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/520201" എന്ന താളിൽനിന്ന് ശേഖരിച്ചത്