"രൂപകല്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ms:Reka bentuk
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 9:
ചലനാത്മകവും,സങ്കീര്‍ണ്ണവും കെട്ടുപിണഞ്ഞതുമായ ഒരു പ്രവൃത്തിയാണ്, രൂപകല്പന. രൂപകര്‍ത്താവ് / രൂപകര്‍ത്രി (Designer), താന്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന വസ്തുവിന്റെ ഉപയോഗം, സൗകര്യം, സൗന്ദര്യം, തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പഠിക്കുകയും, ഗവേഷണം നടത്തുകയും, രൂപം സങ്കല്പിക്കുകയും, ചിത്രങ്ങളും മാതൃകകളും നിര്‍മ്മിക്കുകയും, ഉപയോഗിച്ചുനോക്കുകയും, ആവശ്യമെങ്കില്‍, അവസാനരൂപം തീരുമാനിക്കുന്നതിനു മുമ്പ് പല തവണ പരിഷ്ക്കരിക്കുകയും ചെയ്യാറുണ്ട്. സാങ്കേതികവും സാമൂഹികവും സാമ്പത്തികവുമായ കാര്യങ്ങളും,ഉപയോഗിക്കുന്ന നിര്‍മ്മാണവസ്തുവിന്റെ നിറം, രൂപം, ആകൃതി തുടങ്ങിയ ഘടകങ്ങളും ശാരീരികവും മാനസികവുമായ ആവശ്യങ്ങളും രൂപകല്പനയില്‍ പരിഗണിക്കപ്പെടാറുണ്ട്.
 
ആധുനികതത്വചിന്തകനായ [[വില്‍യം ഫ്ലൂസര്‍]], രൂപകല്പനയെപ്പറ്റിയുള്ള തന്റെ തത്വചിന്താഗ്രന്ഥത്തില്‍തത്ത്വചിന്താഗ്രന്ഥത്തില്‍, മനുഷ്യവാംശത്തിന്റെ ഭാവിതന്നെ രൂപകല്പനയിലധിഷ്ഠിതമാണെന്നു പറയുന്നുണ്ട്.
== ചരിത്രം ==
ലോകചരിത്രത്തില്‍ [[നവോത്ഥാന കാലം‌|നവോദ്ധാനകാലത്തുതന്നെ‌]] ഡിസൈനോ (രൂപകല്പന എന്നര്‍ത്ഥമുള്ള ഇറ്റാലിയന്‍ പദം), കലാസിദ്ധാന്തത്തിലെ ഒരു സവിശേഷ വിഷയമായി ഭവിച്ചിരുന്നു. ഭാവനാകല്പനയെന്നും അതിന്റെ മൂര്‍ത്താവിഷ്കരണമെന്നും എന്ന് ആ വാക്കിന് അര്‍ത്ഥമുണ്ടായിരുന്നു. പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് സൈദ്ധാന്റികരും അതേ ദ്വയാര്‍ത്ഥത്തില്‍ തന്നെയാണ് രൂപകല്പന ഉപയോഗിച്ചിരുന്നത്. 1712ല്‍ [[ഷാഫ്റ്റസ് ബെറിയില്‍]] ഇംഗ്ലീഷു കലാസിദ്ധാന്തത്തില്‍ രൂപകല്പന എന്ന ആശയം ഉള്‍പ്പെടുത്തിയപ്പോഴും ഇതേ അര്‍ത്ഥത്തിലായിരുന്നു. എന്നാല്‍ പിന്നീട്, 1750-ഓടെ ഫ്രാന്‍സില്‍ ഈ രണ്ടു കാര്യങ്ങളും വെവ്വേറെ പരിഗണിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റ ആദ്യകാലത്ത്, വ്യാവസായിക വളര്‍ച്ചക്ക് വേഗത ആര്‍ജ്ജിച്ചതോടെയാണ്, രൂപകല്പന, പഴയ അര്‍ത്ഥത്തില്‍ തന്നെ സ്വീകരിക്കപ്പെട്ടതും വളര്‍ന്നതും. ജര്‍മ്മനിയില്‍ 1919 മുതല്‍ 1933 വരെ കരകൗശലവും സുകുമാരകലകളും യോജിപ്പിച്ചു പഠിപ്പിച്ചിരുന്ന [[ബൗഹൗസ്]] രൂപകല്പനാപാഠശാലയിലെ പ്രവൃത്തികളില്‍ ഇത് പ്രതിഫലിച്ചു കാണാം.
== രൂപകല്പനാതത്വങ്ങള്‍ ==
വളരെയധികം മേഖലകളെ സ്പര്‍ശിക്കുന്ന വിപുലമായ ഒരു വിഷയമായതുകൊണ്ട്, രൂപകല്പനക്ക് , ഐകരൂപ്യമുള്ള ഒരൊറ്റ തത്വശാസ്ത്രമോതത്ത്വശാസ്ത്രമോ, സാര്‍വലൗകികമായ ഒരു ഭാഷയോ ഇല്ല; എന്നാല്‍ അനവധി തത്വങ്ങളുംതത്ത്വങ്ങളും സമീപനരീതികളും ഉണ്ടുതാനും. രൂപകല്പനാതത്വങ്ങള്‍, രൂപകല്പനയുടെ ലക്ഷ്യം എന്താണെന്നു നിര്‍ണയിക്കാന്‍ സഹായിക്കുന്നവയാണ്. ലക്ഷ്യം അടിസ്ഥാനമാക്കിയാണ് രൂപകല്പനയുടെ രീതിയും മാര്‍ഗ്ഗവും നിര്‍ണയിക്കുന്നത്. തീരെ ചെറിയ അംശങ്ങളെ ബാധിക്കുന്നവ മുതല്‍ അതിസമഗ്രമായതും [[ഉട്ടോപ്പിയ]]നുമായ കാര്യങ്ങള്‍ വരെ രൂപകല്പനയുടെ ലക്ഷ്യങ്ങളായി വരാം. എന്നാല്‍, പലപ്പോഴും, ചെറിയകാര്യങ്ങളില്‍ ഉണ്ടാവുന്ന വൈരുദ്ധ്യങ്ങള്‍, രൂപകല്പനയുടെ ലക്ഷ്യങ്ങള്‍ തന്നെ മാറ്റിമറിക്കുന്നതിന് ഇടയാക്കിയേക്കാം.
 
പ്രചാരമുള്ള ചില രീതികള്‍:
വരി 19:
*'''പ്രയോഗകേന്ദ്രിതരൂപകല്പന:''' വസ്തുവിന്റെ ഉപയോഗവും പ്രവര്‍ത്തനവും പ്രാധാന്യം നല്‍കുന്ന രീതിയാണിത്.
*'''ലാളിത്യപ്രധാനമായ രൂപകല്പന:''' സങ്കീര്‍ണതകള്‍ പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള രീതി.
* '''അനേകോപായ രീതി:''' ഒരു കാര്യം ചെയ്യാന്‍, ഒന്നിലധികം വഴികള്‍ ഉണ്ടാവാമെന്നുള്ള തത്വത്തിലധിഷ്ഠിതമായതത്ത്വത്തിലധിഷ്ഠിതമായ രൂപകല്പന.
<!--
== പ്രവര്‍ത്തനപദ്ധതി ==
"https://ml.wikipedia.org/wiki/രൂപകല്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്