"മാതൃഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: be-x-old:Родная мова
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
{{ആധികാരികത}}
'''മാതൃഭാഷ''' എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത് ഒരു വ്യക്തിയുടെ മാതാവിന്റെ ഭാഷ എന്നല്ല. സ്വന്തം ഭാഷയെ മാതാവായിക്കാണുന്നതു കൊണ്ടാണ് ഇവ മാതൃഭാഷ എന്നറിയപ്പെടുന്നത്. [[മലയാളി|മലയാളിയുടെ]] മാതൃഭാഷ [[മലയാളം|മലയാളമാണ്]]. ചിലയിടങ്ങളില്‍ ഭാര്യ ഭര്‍‍ത്താവിന്റെ പ്രദേശത്തേക്കുപോവുകയും, തത്ഫലമായി ആ കുടുംബത്തില്‍ വ്യത്യസ്ഥവ്യത്യസ്ത പ്രധാന ഭാഷകള്‍ ഉണ്ടാവുകയും ചെയ്യുന്നു. ആ കുടുംബത്തിലുണ്ടാവുന്ന കുട്ടികള്‍ സാധാരണയായി ആ പ്രദേശത്തെ ഭാഷയാണ് പഠിക്കുക. ഇപ്രകാരമുള്ളവരില്‍ വളരെ കുറച്ചു പേര്‍ മാത്രമെ അവരുടെ മാതൃഭാഷ പഠിക്കാറുള്ളു. "മാതൃ"(മാതാവ്) എന്നത് ഈ കാഴ്ചപ്പാടില്‍, ചിലപ്പോള്‍ മാതാവ് എന്നതിന്റെ പര്യായങ്ങളായ(നിര്‍വ്വചനങ്ങളായ) "ഉത്ഭവം", "ഉറവിടം" എന്നിവയില്‍ നിന്നാവാം ഉണ്ടായിരിക്കുക. (ഉദാഹരണമായി: "മാതൃരാജ്യം", "മാതൃദേശം" എന്നിവ)
 
[[ഇന്ത്യ]] [[കെനിയ]] തുടങ്ങിയ ചില രാജ്യങ്ങളില്‍ "മാതൃഭാഷ" എന്നത് ഒരു വ്യക്തിയുടെ, അവനുള്‍പ്പെടുന്ന പാരമ്പര്യ സമൂഹത്തിന്റെ സാധാരണ സംസാരശൈലിയും, അച്ചടിശൈലിയും അടങ്ങുന്ന ഭാഷയാണ് (എത്നിക് ഗ്രൂപ്പ്) (എത്നിക് ഭാഷ).[http://www.nationmedia.com/dailynation/nmgcontententry.asp?category_id=25&newsid=82793]). ഏതാണ്ട് ഇതേ ഭാഷാപ്രയോഗം തന്നെയാണ്, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ-മധ്യപാദങ്ങളില്‍ അയര്‍ലന്‍റ്റ് റിപ്പബ്ലിക്കില്‍ ഉണ്ടായത്; ഐറിഷ് ജനതയുടെ മുഴുവനും മാതൃഭാഷയായി "ഐറിഷ് ഭാഷ" ഉപയോഗിക്കപ്പെട്ടു. ചില ഐറിഷ് പൗരന്മാര്‍ ആദ്യഭാഷ ഇംഗ്ലീഷാണ് പഠിച്ചിരുന്നതെങ്കിലും അവരുടെ മാതൃഭാഷ "ഐറിഷ്" ആയി കണക്കാക്കപ്പെട്ടു. അപ്രകാരം തന്നെ സിങ്കപ്പൂരില്‍ മാതൃഭാഷ എന്നത് ഒരു വ്യക്തിയുടെ പാരമ്പര്യഭാഷയായാണ് കണക്കാക്കുന്നത്, ആ വ്യക്തി പാരമ്പര്യഭാഷയില്‍ ജ്ഞാനമുള്ളയാളണോ, അല്ലയോ എന്നത് മാതൃഭാഷാമാനദണ്ഡമല്ല. പക്ഷെ, അവിടെ ആദ്യഭാഷ ആംഗലമാണ്, കാരണം സ്വാതന്ത്ര്യാനന്തരം സിങ്കപ്പൂരിലെ സര്‍ക്കാര്‍ സ്കൂളുകളിലും മറ്റും പ്രധാന അദ്ധ്യയനഭാഷയും, മറ്റെല്ലായിടത്തും പ്രധാന ഉപയോഗഭാഷയും ആംഗലമാണ്.
"https://ml.wikipedia.org/wiki/മാതൃഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്