"ഭാഷാഗോത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: stq:Sproakfamilie
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 115:
ഈ ഗോത്രത്തിലെ പ്രധാനഭാഷ ചൈനീസ് ആയതിനാല്‍ ഈ ഗോത്രം [[ചൈനീസ്]] ഗോത്രം എന്നും അറിയപ്പെടുന്നു. ഈ വര്‍ഗ്ഗത്തില്പ്പെട്ട ഭാഷകള്‍ [[ചൈന]], [[സയാം]], [[തിബെത്ത്]], [[മ്യാന്‍മാര്‍]] എന്നീ പ്രദേശങ്ങളില്‍ പ്രചരിച്ചിരിക്കുന്നു. ഭാരോപീയഗോത്രം ഒഴിച്ചു നിര്‍ത്തിയാല്‍, ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് ഈ ഗോത്രത്തിലെ ഭാഷകളാണെന്നു കാണാം.
 
ഈ ഗോത്രത്തിലെ ഭാഷകളുടെ മുഖ്യമായ ലക്ഷണങ്ങള്‍ ഇന്ന് ചൈനീസ് ഭാഷയില്‍ മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ. ആര്യഗോത്രത്തിന്റേയും മറ്റ് ഗോത്രങ്ങളിലെ ഭാഷകളുടേയും സ്വാധീനം ഈ ഗോത്രത്തലെ മറ്റ് ഭാഷകളില്‍ വളരെയധികം കാണാന്‍ സാധിക്കുന്നതാണ്‌. ആധുനിക ചൈനീസ് ഭാഷയിലും മറ്റ് ഗോത്രങ്ങളിലെ ഭാഷകളുടെ സ്വാധീനം കാണുവാന്‍ കഴിയും. എങ്കിലും പ്രാചീന ചൈനീസ് ഭാഷയില്‍ ഈ ഗോത്രത്തിന്റെ സവിശേഷതകള്‍ വളരെയധികം ഉണ്ട്. ക്രി.മു.5-ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന [[കണ്‍ഫ്യൂഷ്യസ്]]; ക്രി.മു. മൂവായിരത്തോളം (3,000)വര്‍ഷം പഴക്കമുള്ള ചൈനീസ് സാഹിത്യ ഗ്രന്ഥങ്ങള്‍ സമാഹരിക്കുകയും അവയില്‍ അക്കാലത്ത് പ്രചാരത്തിലിരുന്ന ഭാഷയ്ക്ക് അനുസരിച്ച് ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു എന്ന് കരുതപ്പെടുന്നു. എങ്കിലും പദ്യങ്ങളിലെ അന്ത്യാനുപ്രാസം തുടങ്ങിയ ചില കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാചീന ചൈനീസ് ഭാഷയുടെ രൂപവും ഉച്ചാരണവും അനുമാനിക്കാന്‍ കഴിയും. ഇക്കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന് ലഭ്യമായിട്ടുള്ള പ്രാചീന ഭാഷാരൂപം; ആധുനിക ചൈനീസ് ഭാഷയില്‍ നിന്നും ഏറെ വ്യത്യാസപ്പെട്ടിട്ടില്ല എന്നും അനുമാനിക്കാം. അതിസൂഷ്മങ്ങളായഅതിസൂക്ഷ്മങ്ങളായ ആശയങ്ങള്‍ പോലും പ്രകടിപ്പിക്കുന്നതിന്‌ ചൈനീസ് ഭാഷപോലെ വേറൊരു ഭാഷ ഇല്ലെന്നു കരുതുന്നു.
* ഈ ഗോത്രത്തിലെ ഭാഷകള്‍ വിയോഗാത്മകങ്ങളാണ്‌. ഇതിലെ ഒരു വാക്യത്തിന്‌ ശബ്ദങ്ങളുടെ പരസ്പര ബന്ധം കുറിയ്ക്കുന്നത് പദങ്ങളുടെ സ്ഥാനം മൂലമാണ്‌. അതിനാല്‍ വാക്യത്തില്‍ ശബ്ദങ്ങളുടെ സ്ഥാനത്തിന്‌ വളരെയധികം പ്രാധാന്യമുണ്ട്.
* ഓരോ ശബ്ദവും ഓരോ അക്ഷമാണ്‌. ഇവയെല്ലാം അവ്യങ്ങളാണ്‌. ഒരു ശബ്ദത്തിനും രൂപമാറ്റം ഉണ്ടാകുന്നില്ല. ചൈനീസ് അക്ഷരമാലയില്‍ അഞ്ഞൂറിനും (500) ആയിരത്തിനുമിടയില്‍ (1,000) ഏകാക്ഷര ശബ്ദങ്ങള്‍ പ്രചാരത്തിലുണ്ട്.
"https://ml.wikipedia.org/wiki/ഭാഷാഗോത്രങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്