"പ്രകാശപ്രകീർണ്ണനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ko:분산 (광학)
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 10:
{{main|വര്‍ണ്ണരാജി}}
 
ഒരു സമന്വിത പ്രകാശത്തിന്റെ പ്രകീര്‍ണ്ണനം കൊണ്ട് തരംഗദൈര്‍ഘ്യത്തിന്റെ ക്രമത്തില്‍ വിന്യസിക്കപ്പെട്ടിരിക്കുന്ന ഘടകവര്‍ണ്ണങ്ങളുടെ ഒരു പം‌ക്തി ലഭിക്കുന്നു. ഇത്തരത്തിലുള്ള ഒരു ക്രമമായ വിതരണത്തെ വര്‍ണ്ണരാജി എന്നുവിളിക്കുന്നു. [[സൂര്യപ്രകാശം|സൂര്യപ്രകാശത്തിന്റെ]] വര്‍ണ്ണരാജി എന്നത് ദൃശ്യവും അദൃശ്യവുമായ [[വിദ്യുത്കാന്തിക വര്‍ണ്ണരാജി|വിദ്യുത്കാന്തിക തരംഗങ്ങളുടെ വര്‍ണ്ണരാജിയാണ്]]. സൂര്യകിരണങ്ങളിലെ ദൃശ്യപ്രകാശത്തിന്റെ വര്‍ണ്ണരാജി എന്നു പറയുന്നതു തന്നെ അസംഖ്യം തരംഗദൈര്‍ഘ്യങ്ങളുള്ള വളരെയധികം വര്‍ണ്ണങ്ങളുടെ ഒരു ശ്രേണിയാണ്‌. സൗകര്യാര്‍ത്ഥം വര്‍ണ്ണങ്ങളുടെ ഈ മുഴുവന്‍ ശ്രേണിയേയും ഏഴു വര്‍ണ്ണമേഖലകളായി തിരിച്ചിരിക്കുന്നു. മനുഷ്യന്‌ നഗ്നനേത്രം കൊണ്ട് പെട്ടന്ന്പെട്ടെന്ന് തിരിച്ചറിയാവുന്ന വര്‍ണ്ണങ്ങളാണിവ. [[വയലറ്റ്]], [[ഇന്‍ഡിഗോ]], [[നീല]], [[പച്ച]], [[മഞ്ഞ]], [[ഓറഞ്ച്]], [[ചുവപ്പ്]] എന്നിവയാണിവ. സൂര്യപ്രകാശത്തിന്റെ വര്‍ണ്ണരാജിയെ ഇത്തരത്തില്‍ ഏഴായി തിരിച്ചത് [[ഐസക് ന്യൂട്ടണ്‍]] ആണ്‌. അതുകൊണ്ട് ഈ നിറങ്ങളെ [[ന്യൂട്ടന്റെ സപ്തവര്‍ണ്ണങ്ങള്‍]] എന്നു വിളിക്കുന്നു.
 
ഏതൊരു സമന്വിത പ്രകാശത്തിലും (ഉദാ:മെഴുകുതിരിജ്വാല, [[വൈദ്യുത വിളക്ക്|വൈദ്യുത ദീപം]]) ഇത്തരത്തില്‍ ഘടകവര്‍ണ്ണങ്ങള്‍ അടങ്ങിയിരിക്കുന്നു. ഘടകവര്‍ണ്ണങ്ങളുടെ ആപേക്ഷിക തീവ്രത മാറിക്കൊണ്ടിരിക്കും എന്നും മാത്രം.
"https://ml.wikipedia.org/wiki/പ്രകാശപ്രകീർണ്ണനം" എന്ന താളിൽനിന്ന് ശേഖരിച്ചത്