"രണ്ടാം വത്തിക്കാൻ സൂനഹദോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
ഒരു നൂറ്റാണ്ടു മുന്‍പ് (1869-70) നടന്ന ഒന്നാം വത്തിക്കാന്‍ സൂനഹദോസിനും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ദൈവശാസ്ത്രത്തിലെ ആധുനികവാദത്തിനെതിരായി പത്താം പീയൂസ് മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ സഭ സ്വീകരിച്ച നിലപാടിനും ശേഷം ഒരു തരം നവ-സ്കോളാസ്റ്റിസിസവും ബൈബിളിന്റെ അക്ഷരാര്‍ത്ഥവ്യാഖ്യാനവും കത്തോലിക്കാസഭയുടെ ഔദ്യോഗിക നിലപാടുകളായി കരുതപ്പെട്ടിരുന്നു. എന്നാല്‍, 1950-കളിലുടനീളം കത്തോലിക്കാ ചിന്തകന്മാരില്‍ പലരും ഈ യാഥാസ്ഥിതികതയില്‍ നിന്ന് വ്യതിചലിക്കാന്‍ തുടങ്ങിയിരുന്നു. കാള്‍ റാനര്‍, മൈക്കള്‍ ഹെര്‍ബര്‍ട്ട്, കോര്‍ട്ട്നി മുറേ തുടങ്ങിയ ദൈവശസ്ത്രജ്ഞന്മാരില്‍ ഈ വ്യതിചലനം പ്രകടമായി. ക്രിസ്തീയ ചിന്തയെ ആധുനികജീവിതത്തിലെ മനുഷ്യാനുഭവവുമായി അനുരഞ്ജിപ്പിക്കാന്‍ അവര്‍ ആഗ്രഹിച്ചു. യ്വെസ് കോങ്കാര്‍, പിന്നീട് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയായിത്തീര്‍ന്ന ജോസഫ് രാറ്റ്സിഞ്ഞര്‍, ഹെന്‍റി ലൂബാക്ക് തുടങ്ങിയവരും ഈ മാറ്റത്തെ പ്രതിനിധാനം ചെയ്തു.
 
[[ചിത്രം:JeanXXIII fanon.jpg|thumb|right|200px|സൂനഹദോസ് വിളിച്ചുകൂട്ടിയ യോഹന്നാന്‍ 23-ആമന്‍ മാര്‍പ്പാപ്പ, ജനാലകള്‍ തുറന്ന് സഭയ്ക്കുള്ളില്‍ ശുദ്ധവായു കടത്താന്‍ സമയായെന്ന് കരുതി]]
ലോകമെമ്പാടുമുള്ള പ്രദേശികസഭാനേതൃത്വങ്ങള്‍ക്ക്, രാഷ്ട്രീയ-സാമൂഹ്യ-സമ്പത്തിക-സാങ്കേതിക രംഗങ്ങളിലെ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്ന പ്രശ്നങ്ങളെ നേരിടേണ്ടി വന്നു. പുതിയ പ്രശ്നങ്ങളെ നേരിടാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ ആവശ്യമാണെന്ന് [[മെത്രാന്‍|മെത്രാന്മാരില്‍]] പലര്‍ക്കും തോന്നി. ഒരു നൂറ്റാണ്ടുമുന്‍പ് നടന്ന ഒന്നാം വത്തിക്കാന്‍ സൂനഹദോസ്, [[ഇറ്റലി|ഇറ്റലിയുടെ]] ഏകീകരണത്തെ തുടര്‍ന്ന് ഇറ്റാലിയന്‍ സൈന്യം റോമില്‍ പ്രവേശിച്ചതിനാല്‍ പൂര്‍ത്തിയാകും മുന്‍പ് പിരിഞ്ഞുപോകേണ്ടി വന്നു. [[മാര്‍പ്പാപ്പ|മാര്‍പ്പാപ്പയുടെ]] സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാത്രമേ ആ സൂനഹദോസിന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നുള്ളു. സഭയെ മുഴുവന്‍ ബാധിക്കുന്ന അജപാലന-സൈദ്ധാന്തിക വിഷയങ്ങള്‍ പരിഗണിക്കാനായില്ല.<ref name="Back 2">{{cite book | last = Bokenkotter | first = Thomas | title = A Concise History of the Catholic Church | publisher = Image | location = New York | year = 2005 | isbn = 0385516134 | pages=337}}</ref><ref>{{cite book | last = Hahnenberg | first = Edward | title = A Concise Guide to the Documents of Vatican II | publisher = Saint Anthony Messenger Press | location = City | year = 2007 | isbn = 0867165529 | pages=44}}</ref>
"https://ml.wikipedia.org/wiki/രണ്ടാം_വത്തിക്കാൻ_സൂനഹദോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്