"രണ്ടാം വത്തിക്കാൻ സൂനഹദോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
'''രണ്ടാം [[വത്തിക്കാന്‍]] സൂനഹദോസ്''' എന്ന പേരില്‍ സാധാരണയായി അറിയപ്പെടുന്ന '''വത്തിക്കാനിലെ രണ്ടാമത്തെ സാര്‍വലൗകിക സൂനഹദോസ്''', [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയുടെ]] ഇരുപത്തിയൊന്നാമത്തെ ആഗോള സൂനഹദോസായിരുന്നു. ആധുനിക ലോകത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ കത്തോലിക്കാ സഭയെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വ്യാപകമായ പരിഷ്കാരങ്ങള്‍ക്ക് ഈ സഭാസമ്മേളനം തുടക്കമിട്ടു. യോഹന്നാന്‍ 23-ആമന്‍ മാര്‍പ്പാപ്പ 1962 ഒക്ടോബര്‍ 11-ന് ഉദ്ഘാടനം ചെയ്ത ഈ സം‌രംഭം, അദ്ദേഹത്തെ പിന്തുടര്‍ന്നുവന്ന പോള്‍ ആറാമന്‍ മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ 1965 ഡിസംബര്‍ 8-നാണ് സമാപിച്ചത്. നാലു പില്‍ക്കാല-മാര്‍പ്പാപ്പമാരെങ്കിലും സൂനഹദോസിന്റെ പ്രാരംഭസമ്മേളനത്തില്‍ പങ്കെടുത്തു: യോഹന്നാന്‍ 23-ആമന്‍ മാര്‍പ്പാപ്പയുടെ മരണത്തെ തുടര്‍ന്ന് സൂനഹദോസിനിടെ പോള്‍ ആറാമന്‍ എന്ന പേരില്‍ മാര്‍പ്പാപ്പയായ ജിയോവാനി ബറ്റീസ്റ്റാ കര്‍ദ്ദിനാള്‍ മൊണ്ടീനി; പിന്നീട് യോഹന്നാന്‍ പൗലോസ് ഒന്നാമന്‍ മാര്‍പ്പാപ്പയായ അല്‍ബീനോ ലൂസിയാനി മെത്രാന്‍; യോഹന്നാന്‍ പൗലോസ് രണ്ടാമന്‍ മാര്‍പ്പാപ്പയായ കരോള്‍ വൊയ്‌റ്റീവാ മെത്രാന്‍; [[ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ|ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയായിത്തീര്‍ന്ന]] ജോസഫ് റാറ്റ്സിഞ്ഞര്‍ എന്നിവരാണ് സൂനഹദോസില്‍ പങ്കെടുത്ത പില്‍ക്കാല മാര്‍പ്പാപ്പമാര്‍. <ref name="NCEp563"> {{cite encyclopedia |last= |first= |author= |authorlink= |coauthors= |എഡിറ്റര്‍=അമേരിക്കയിലെ കത്തോലിക്കാ സര്‍വകലാശാലാ ഫാക്കള്‍ട്ടി |encyclopedia=പുതിയ കത്തോലിക്കാ വിജ്ഞാനകോശം |title=Vatican Council II |edition=1 |year=1967 |month= |publisher=McGraw-Hill |volume=XIV |location=New York |isbn= |oclc=34184550 | pages=563 }}</ref><ref name = "Alberig 2005 69"> {{cite book | last = Alberigo | first = ഗിയൂസേപ്പേ | coauthor=ഷെറി, മാത്യൂ| title = വത്തിക്കാന്‍ രണ്ടിന്റെ ലഘുചരിത്രം | pages=69 | publisher = Orbis Books | location = Maryknoll | year = 2006 | isbn = 1570756384 }}</ref>
 
==പശ്ചാത്തലം==
 
ഒരു നൂറ്റാണ്ടു മുന്‍പ് (1869-70) നടന്ന ഒന്നാം വത്തിക്കാന്‍ സൂനഹദോസിനും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ദൈവശാസ്ത്രത്തിലെ ആധുനികവാദത്തിനെതിരായി പത്താം പീയൂസ് മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ സഭ സ്വീകരിച്ച നിലപാടിനും ശേഷം ഒരു തരം നവ-സ്കോളാസ്റ്റിസിസവും ബൈബിളിന്റെ അക്ഷരാര്‍ത്ഥവ്യാഖ്യാനവും കത്തോലിക്കാസഭയുടെ ഔദ്യോഗിക നിലപാടുകളായി കരുതപ്പെട്ടെങ്കിലും 1950-കളിലുടനീളം കത്തോലിക്കാ ചിന്തകന്മാരില്‍ പലരും ഈ യാഥാസ്ഥിതികതയില്‍ നിന്ന് വ്യതിചലിക്കാന്‍ തുടങ്ങിയിരുന്നു. കാള്‍ റാനര്‍, മൈക്കള്‍ ഹെര്‍ബര്‍ട്ട്, കോര്‍ട്ട്നി മുറേ തുടങ്ങിയ ദൈവശസ്ത്രജ്ഞന്മാരില്‍ ഈ വ്യതിചലനം പ്രകടമായി. ക്രിസ്തീയ ചിന്തയെ ആധുനികജീവിതത്തിലെ മനുഷ്യാനുഭവവുമായി അനുരഞ്ജിപ്പിക്കാന്‍ അവര്‍ ആഗ്രഹിച്ചു. യ്വെസ് കോങ്കാര്‍, പിന്നീട് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയായിത്തീര്‍ന്ന ജോസഫ് രാറ്റ്സിഞ്ഞര്‍, ഹെന്‍റി ലൂബാക്ക് തുടങ്ങിയവരുടെ ഈ മാറ്റത്തെ പ്രതിനിധാനം ചെയ്തു.
 
 
ലോകമെമ്പാടുമുള്ള പ്രദേശികസഭാനേതൃത്വങ്ങള്‍ക്ക്, രാഷ്ട്രീയ-സാമൂഹ്യ-സമ്പത്തിക-സാങ്കേതിക പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്ന മാറ്റങ്ങളെ നേരിടേണ്ടി വന്നു. പുതിയ പ്രശ്നങ്ങളെ നേരിടാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ ആവശ്യമാണെന്ന് മെത്രാന്മാരില്‍ പലര്‍ക്കും തോന്നി. ഒരു നൂറ്റാണ്ടുമുന്‍പ് നടന്ന ഒന്നാം വത്തിക്കാന്‍ സൂനഹദോസ്, ഇറ്റലിയുടെ ഏകീകരണത്തെ തുടര്‍ന്ന് ഇറ്റാലിയന്‍ സൈന്യം റോമില്‍ പ്രവേശിച്ചതിനാല്‍ പൂര്‍ത്തിയാകും മുന്‍പ് പിരിഞ്ഞുപോകേണ്ടി വന്നു. മാര്‍പ്പാപ്പയുടെ സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാത്രമേ ആ സൂനഹദോസിന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നുള്ളു. സഭയെ മുഴുവന്‍ ബാധിക്കുന്ന അജപാലന-സൈദ്ധാന്തിക വിഷയങ്ങള്‍ പരിഗണിക്കാനായില്ല. <ref name="Back 2">{{cite book | last = Bokenkotter | first = Thomas | title = കത്തോലിക്കാസഭയുടെ സംക്ഷിപ്തചരിത്രം| publisher = Image | location = New York | year = 2005 | isbn = 0385516134 | pages=337}}</ref><ref>{{cite book | last = Hahnenberg | first = Edward | title = A Concise Guide to the Documents of Vatican II | publisher = Saint Anthony Messenger Press | location = City | year = 2007 | isbn = 0867165529 | pages=44}}</ref>
 
1958 ഒക്ടോബര്‍ മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ 23-ആമന്‍, അധികാരമേറ്റ് മൂന്നു മാസം തികയുന്നതിനു മുന്‍പ്, ഒരു സാര്‍വലൗകിക സൂനഹദോസ് വിളിച്ചുകൂട്ടാനുള്ള തന്റെ തീരുമാനം പ്രഖ്യാപിച്ചു. <ref name="Back 3">{{cite book | last = Alberigo | first = Giuseppe|coauthor=Sherry, Matthew| title = വത്തിക്കന്‍ രണ്ടിന്റെ ലഘുചരിത്രം| publisher = Orbis Books | location = Maryknoll | year = 2006 | isbn = 1570756384 | pages=1}}</ref> മാര്‍പ്പാപ്പയുടെ ഭരണസമിതിയിലെ അംഗങ്ങളെ അത്ഭുതപ്പെടുത്തിയ ഈ പ്രഖ്യാപനത്തിനു സഭയ്ക്കുള്ളിലെ കാര്യങ്ങള്‍ അറിയാവുന്നവരില്‍ നിന്ന് കാര്യമായ പ്രതികരണങ്ങളൊന്നും ഉണ്ടായില്ല. കത്തോലിക്കാ സഭയ്ക്കു പുറത്തുള്ള മത-മതേതര നേതൃത്വങ്ങള്‍ ഈ പ്രഖ്യാപനത്തോട് വ്യാപകമായി പ്രതികരിച്ചു. മിക്കവാറും പ്രതികരണങ്ങള്‍ അനുകൂലഭാവത്തിലായിരുന്നു.<ref name="Back 6"> {{cite book | last = Alberigo | first = Giuseppe|coauthor=Sherry, Matthew| title =വത്തിക്കാന്‍ രണ്ടിന്റെ ലഘുചരിത്രം| publisher = Orbis Books | location = Maryknoll | year = 2006 | isbn = 1570756384 | pages=4-7}}</ref> "ഹ്യൂമാനേ സല്യൂട്ടിസ്" എന്ന ശ്ലൈഹിക ലിഖിതത്തിലൂടെ 1961 ഡിസംബര്‍ 25-ന് സൂനഹദോസ് ഔപചാരികമായി വിളംബരം ചെയ്യപ്പെട്ടു.<ref>{{cite web | url = http://ncronline.org/NCR_Online/archives2/2002d/100402/100402d.htm | title = Vatican II: 40 years later | publisher = National Catholic Register}}</ref><ref name = "Vatican 1961">{{cite web | url = http://asv.vatican.va/en/doc/1961.htm | title = 1961}}</ref>
സൂനഹദോസിനു മുന്‍പ് നടന്ന ചര്‍ച്ചകളില്‍ യോഹന്നാന്‍ 23-ആമന്‍ മാര്‍പ്പാപ്പ പറഞ്ഞത്, സഭയുടെ ജനാലകള്‍ തുറന്ന് അല്പം ശുദ്ധവായു അകത്തു കയറ്റാന്‍ സമയമായി എന്നായിരുന്നു.<ref name="Back 4">{{cite book | last = Sullivan | first = Maureen | title = വത്തിക്കാന്‍ രണ്ടിനെ സംബന്ധിച്ച 101 ചോദ്യോത്തരങ്ങള്‍| publisher = Paulist Press | location = New York | year = 2002 | isbn = 0809141337 | pages=17}}</ref> കത്തോലിക്കാ സഭയുക്കു പുറത്തുള്ള ക്രിസ്തീയവിഭാഗങ്ങളെ, സൂനഹദോസിലേയ്ക്ക് നിരീക്ഷകരെ അയക്കാന്‍ അദ്ദേഹം ക്ഷണിച്ചു. പ്രൊട്ടസ്റ്റന്റ് സഭയിലെ വിഭാഗങ്ങളും ഓര്‍ത്തഡോക്സ് സഭയും ആ ക്ഷണം സ്വീകരിച്ചു.<ref name="Back 5">{{cite book | last = Sullivan | first = Maureen | title = വത്തിക്കാന്‍ രണ്ടിനെ സംബന്ധിച്ച 101 ചോദ്യോത്തരങ്ങള്‍ | publisher = Paulist Press | location = New York | year = 2002 | isbn = 0809141337 | pages=21 }}
 
 
==അവലംബം==
"https://ml.wikipedia.org/wiki/രണ്ടാം_വത്തിക്കാൻ_സൂനഹദോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്