"നൂറിസ്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: it:Nuristani
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 20:
1830-ല്‍ [[പെഷവാര്‍|പെഷവാറില്‍]] നിന്നും കാബൂളിലെത്തിയ [[അലക്സാണ്ടര്‍ ബര്‍ണസ്]] (Alexander Burnes), കാഫിറുകള്‍ ഏറ്റവും അപരിഷ്കൃതരായ ജനങ്ങളായിരുന്നുവെന്നാണ്‌ പരാമര്‍ശിക്കുന്നത്. ഇവര്‍ [[കരടി|കരടിയേയും]] [[കുരങ്ങ്|കുരങ്ങിനേയും]] ഭക്ഷിച്ചിരുന്നെന്നും, വില്ലാളികളായ ഇവര്‍ ശത്രുക്കളുടെ തലയറുത്തിരുന്നു എന്നും അദ്ദേഹം പറയുന്നു. അഫ്ഘാനിസ്ഥാനിലെ ആദിമനിവാസികളായ ഇവര്‍ [[അലക്സാണ്ടര്‍|അലക്സാണ്ടറുടെ]] സംഘത്തിന്റെ പിന്മുറക്കാരാണെന്നും ബര്‍ണസ് കൂട്ടിച്ചേര്‍ക്കുന്നു
 
ഇവര്‍ ഗ്രീക്കുകാരെപ്പോലെയിരിക്കുന്നു എന്നും വിഗ്രഹാരാധന നടത്തിയിരുന്നെന്നും വെള്ളിപ്പാത്രങ്ങളില്‍ വീഞ്ഞ് കുടിച്ചിരുന്നു എന്നും [[കസേര]], [[മേശ]] തുടങ്ങിയവ ഉപയോഗിച്ചിരുന്നെന്നും സമീപവാസികള്‍ക്ക് മനസിലാകാത്തമനസ്സിലാകാത്ത ഭാഷയായിരുന്നു സംസാരിച്ചിരുന്നതെന്നും മൗണ്ട്സ്റ്റ്യുവാര്‍ട്ട് എല്‍ഫീന്‍സ്റ്റോണ്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
 
ജന്തുബലി, പൂജകള്‍, പൂജാരിമാര്‍ തുടങ്ങിയവയൊക്കെ ഇവരുടെ ആചാരങ്ങളില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ പുരാതന ഇന്തോ ഇറാനിയന്‍ മതവുമായി ഇവരുടെ മതത്തിന് അടുത്ത ബന്ധമുണ്ടായിരുന്നെന്ന് കരുതുന്നു. നൂറിസ്ഥാനികളുടെ പൗരാണികദൈവങ്ങളുടെ പേരുകള്‍ക്കും ഹിന്ദുമതമടക്കമുള്ള പുരാതന ഇന്തോഇറാനിയന്‍ മതത്തിലെ ദൈവങ്ങളുടെ പേരുമായി സാമ്യമുണ്ട്. ഇമ്ര, മാറ, യമ്രായ് എന്നീ പേരുകളിലുള്ള ഇവരുടെ പ്രധാന ദേവന്റെ പേര്‌ ഹിന്ദുക്കളുടെ മരണദേവനായ [[യമന്‍|യമന്റെ]] പേരിനോട് സാമ്യം പുലര്‍ത്തുന്നു. അതുപോലെ [[ഇന്ദ്രന്‍|ഇന്ദ്രനോട്]] സാമ്യം പുലര്‍ത്തുന്ന ''ഇന്ദ്ര്'' എന്ന ഒരു ദേവനും ഇവര്‍ക്കുണ്ടായിരുന്നു. അനവധി ദേവന്മാര്‍ക്കും ദേവതകള്‍ക്കും പുറമേ രാക്ഷസരും, ആത്മാക്കളും ഇവരുടെ വിശ്വാസത്തിന്റെ ഭാഗമായിരുന്നു<ref name=afghans2/>.
വരി 33:
പ്രസൂനുകളുടെ വാസസ്ഥലത്തിന്‌ തെക്കാണ്‌ വൈഗാലി, ഗംബിരി, അശ്കുന്‍ എന്നീ ഭാഷക്കാര്‍ വസിച്ചിരുന്നത്. ഇതില്‍ വൈഗലിയും ഗംബിരിയും ഏതാണ്ട് ഒരുപോലെയുള്ള ഭാഷകളാണ്‌ അതുകൊണ്ട് ഇവയെ ഒരൊറ്റ ഭാഷയായും കണക്കാക്കാറുണ്ട്.
 
വൈഗാലികളും അശ്കുനുകളൂം മാത്രമായിരുന്നു, തെക്ക് [[കാബൂള്‍ താഴ്വര|കാബൂള്‍ താഴ്വരയിലെ]] മറ്റു ജനവിഭാഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നത്. എന്നാല്‍ ഈ ബന്ധം അത്ര സമാധാനപൂര്‍ണമായിരുന്നില്ല. അതുകൊണ്ടു തന്നെ ഇവരുടെ സമൂഹം ആയോധനവിദ്യക്ക് പ്രാധാന്യം നല്‍കിയിരുന്നു. പോരാളികള്‍ക്ക് സമൂഹത്തില്‍ ഉന്നതസ്ഥാനം നല്‍കിയിരുന്നു. അതുകൊണ്ടു തന്നെ കാതികളില്‍ നിന്നും പ്രസൂനുകളില്‍ നിന്നും വ്യത്യസ്ഥമായിവ്യത്യസ്തമായി ജീവിച്ചിരിക്കുന്ന വ്യക്തികളുടെ പ്രതിമകളായിരുന്നു ഇവര്‍ നിര്‍മ്മിച്ചിരുന്നത്<ref name=afghans2/>.
 
== കുറിപ്പുകള്‍ ==
"https://ml.wikipedia.org/wiki/നൂറിസ്താനി" എന്ന താളിൽനിന്ന് ശേഖരിച്ചത്