"നങ്ങ്യാർക്കൂത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ലിങ്ക്
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 2:
[[കൂടിയാട്ടം|കൂടിയാട്ടത്തിന്റെ]] ഒരു ഭാഗമായും, കൂടിയാട്ടത്തില്‍ നിന്നു വേറിട്ട് [[ക്ഷേത്രം|ക്ഷേത്രങ്ങളില്‍]] ഒരു ഏകാംഗാഭിനയ ശൈലിയായിട്ടും ചെയ്തുവരുന്ന ഒരു കലാരൂപമാണ് '''നങ്ങ്യാര്‍ക്കൂത്ത്'''. കൂടിയാട്ടത്തില്‍ സ്ത്രീവേഷങ്ങള്‍ കെട്ടുന്നത് നങ്ങ്യാന്‍മാരാണ്. നങ്ങ്യാര്‍മാത്രമായി നടത്തുന്ന കൂത്താണ് നങ്ങ്യാര്‍ കൂത്ത്. ചാക്യാര്‍മാര്‍ക്ക് അംഗുലീയാങ്കം എങ്ങനെയോ,അതുപോലെയാണ് നങ്ങ്യാന്‍ മാര്‍ക്ക് ശ്രീകൃഷ്ണചരിതമെന്നുസാരം. അതിലെ കഥാപാത്രം ‘സുഭദ്രാധനഞ്ജയം നാടകത്തിന്റെ രണ്ടാമങ്കത്തിലെ ‘ചേടി’ (സുഭദ്രയുടെ ദാസി) ആ‍ണ്. ദ്വാരകാവര്‍ണന, ശ്രീകൃഷ്ണന്‍റേ അവതാരം, ബാലലീലകള്‍ എന്നിവയുടെ വര്‍ണന എന്നിവ തൊട്ട് സുഭദ്രയും അര്‍ജ്ജുനനും തമ്മില്‍ പ്രേമബദ്ധരാകുന്നതുവരെയുള്ള ഭാഗം ചേടി വിസ്തരിച്ച് അഭിനയിക്കുന്നു. ഇതിനിടയില്‍ ചേടിക്ക് പുരുഷന്മാരും സ്ത്രീകളുമായ പലകഥാപാത്രങ്ങളുമായും പകര്‍ന്നാടേണ്ടി വരുന്നു.
 
പണ്ടു പല ക്ഷേത്രങ്ങളിലും ‘അടിയന്തിര’മായി‘അടിയന്തര’മായി നങ്ങ്യാര്‍കൂത്ത് നടത്തിയിരുന്നു. ഇപ്പോള്‍ തൃശ്ശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ മാത്രം അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഈ കൂത്ത് പതിവുണ്ട്. ശ്രീകൃഷ്ണചരിതം മുഴുവന്‍ അവതരിപ്പിക്കാന്‍ പഠിച്ചിട്ടുള്ള നങ്ങ്യാര്‍മാര്‍ ഒന്നോ രണ്ടൊ ഇന്ന് കാണാന്‍ സാധിക്കയുള്ളൂ.
 
ആംഗികം-വാചികം-ആഹാര്യം-സാത്ത്വികം എന്നിങ്ങനെ നാല് വിധം അഭിനയങ്ങളെ കൂട്ടി ഇണക്കി നൃത്തവാദ്യങ്ങളോടുകൂടി അഭിനയിക്കുന്ന സംസ്കൃതനാടകമാണ് [[കൂടിയാട്ടം]]. ചാക്യാര്‍ പുരാണകഥ പറയുന്നതിനെ [[ചാക്യാര്‍കൂത്ത്|ചാക്യാര്‍കൂത്തെന്നും]] നങ്ങ്യാര്‍ പുരാണകഥ അഭിനയിക്കുന്നതിനെ നങ്ങ്യാര്‍കൂത്തെന്നും പറയുന്നു. നങ്ങ്യാരുടെ ഉടയാടയിലെ ചുവന്നപട്ട്, ശിരോഭൂഷണത്തിലെ ചെത്തിപ്പൂവ്, മുടിയിലെ നാഗ ഫണം എന്നിവയെല്ലാം കേരളത്തിലെ ഭഗവതി സങ്കല്പത്തോട് ഏറേ ബന്ധം പുലര്‍ത്തുന്നവയാണ്. [[അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം]] ,തൃശ്ശൂര്‍ [[വടക്കുംനാഥന്‍ ക്ഷേത്രം]], ഇരിഞ്ഞാലക്കുട [[കൂടല്‍മാണിക്യം ക്ഷേത്രം]], തൃപ്പൂണിത്തുറ [[പൂര്‍ണ്ണത്രയീശ ക്ഷേത്രം]], കോട്ടയം [[കുമാരനല്ലൂര്‍ ഭഗവതി ക്ഷേത്രം]] തുടങ്ങിയ പല പ്രമുഖക്ഷേത്രങ്ങളിലും നങ്ങ്യാര്‍കൂത്ത് ഒരനുഷ്ടാനമായി നാമമാത്രമായി നടത്തിവരുന്നു. ശ്രീകൃഷ്ണകഥയാണ് നങ്ങ്യാര്‍കൂത്തിലെ ഇതിവൃത്തം.
"https://ml.wikipedia.org/wiki/നങ്ങ്യാർക്കൂത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്