"ധൃതരാഷ്ട്രർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: es:Dhṛitarāṣṭra
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 7:
 
ധൃതരാഷ്ട്രരും സഞ്ജയനും :ഒരു ചിത്രീകരണംഭീഷ്മര്‍ സ്വയംവരസദസ്സില്‍നിന്ന് ബലാത്കാരമായി പിടിച്ചുകൊണ്ടുവന്ന് വിചിത്രവീര്യന്റെ രാജ്ഞിമാരാക്കിയവരാണ് അംബികയും അംബാലികയും. വിചിത്രവീര്യനെ സ്വയംവര വിവരം അറിയിക്കാഞ്ഞതായിരുന്നു കാരണം. എന്നാല്‍ വിചിത്രവീര്യന്‍ സന്താനജനനത്തിനു മുമ്പ് മരണമടഞ്ഞതിനാല്‍ സത്യവതിയുടെതന്നെ പുത്രനായ വേദവ്യാസനെ അംബികയിലും അംബാലികയിലും സന്താനോത്പാദനത്തിന് നിയോഗിക്കുകയാണുണ്ടായത്. ചിത്രാംഗദന്‍ മുമ്പുതന്നെ ഒരു ഗന്ധര്‍വനാല്‍ വധിക്കപ്പെട്ടിരുന്നു. ചീരജടാധാരിയായ വേദവ്യാസനെക്കണ്ട് അംബിക കണ്ണടച്ചും, അംബാലിക വിളറിവെളുത്ത് അതൃപ്തയായും സംയോഗത്തിലേര്‍പ്പെട്ടു എന്നും അതിനാല്‍ ധൃതരാഷ്ട്രര്‍ അന്ധനും [[പാണ്ഡു]] പാണ്ഡുവര്‍ണനും ആയി എന്നുമാണ് കഥ. രാജ്ഞിയുടെ തോഴി സന്തോഷപൂര്‍വം വേദവ്യാസനെ സ്വീകരിച്ചു. ഇവര്‍ക്കു ജനിച്ച പുത്രനാണ് [[വിദുരര്‍]]. ഗാന്ധാര രാജാവായ സുബലന്റെ പുത്രിയായ ഗാന്ധാരിയായിരുന്നു ധൃതരാഷ്ട്രരുടെ പത്നി. തന്റെ ഭര്‍ത്താവ് അന്ധനായതിനാല്‍ രാജ്ഞിയായി കൊട്ടാരത്തില്‍ വന്നപ്പോള്‍ മുതല്‍ സ്വയം കണ്ണ് മൂടിക്കെട്ടി ഭര്‍ത്താവിന്റെ ശുശ്രൂഷയില്‍ നിരതയാവുകയായിരുന്നു ഗാന്ധാരി. ഗാന്ധാരിയുടെ സഹോദരനായ [[ശകുനി]] സഹോദരിയോടുള്ള സ്നേഹംമൂലം ധൃതരാഷ്ട്രരെ ഭരണകാര്യത്തില്‍ സഹായിക്കുന്നതിന് ഹസ്തിനപുരത്തിലെത്തി ശിഷ്ടകാലം അവിടെ നിവസിക്കുകയാണുണ്ടായത്. എന്നാല്‍ ദുഷ്ടകഥാപാത്രമായ ശകുനി സഹോദരീപുത്രന്മാരായ ദുര്യോധനാദികളുടെ സ്വഭാവരൂപീകരണത്തിലുംസ്വഭാവരൂപവത്കരണത്തിലും പാണ്ഡവരോട് ശത്രുതാമനോഭാവം വളര്‍ത്തുന്നതിലും മുഖ്യമായ പങ്കു വഹിക്കുകയും തന്മൂലം ദുര്യോധനാദികളുടെ നാശത്തിനു വഴിയൊരുക്കുകയുമാണ് ചെയ്തത്.
 
ജ്യേഷ്ഠന്‍ ധൃതരാഷ്ട്രരായിരുന്നെങ്കിലും അന്ധതകാരണം പാണ്ഡുവായിരുന്നു രാജാവായത്. പത്നീസ്പര്‍ശനത്താല്‍ മരണം സംഭവിക്കുമെന്ന് പാണ്ഡുവിന് മുനിശാപമുണ്ടായപ്പോള്‍ കുന്തിയോടും മാദ്രിയോടുമൊപ്പം വനത്തില്‍ പോയി പാണ്ഡു വാനപ്രസ്ഥാശ്രമം സ്വീകരിച്ചു. ഈ സന്ദര്‍ഭത്തില്‍ ധൃതരാഷ്ട്രരാണ് രാജ്യഭരണം നിര്‍വഹിച്ചത്. പാണ്ഡുവിന്റെ മരണശേഷം ധൃതരാഷ്ട്രര്‍ കുന്തിയെയും പാണ്ഡവന്മാരെയും കൊട്ടാരത്തില്‍ സംരക്ഷിച്ചു പരിപാലിക്കുകയും യുധിഷ്ഠിരനെ യുവരാജാവാക്കുകയും ചെയ്തു.
വരി 13:
ഗാന്ധാരി ഗര്‍ഭിണിയായിട്ട് രണ്ടുവര്‍ഷം തികഞ്ഞിട്ടും പ്രസവിച്ചില്ല. താന്‍ ഗര്‍ഭിണിയായശേഷം ഗര്‍ഭിണിയായ കുന്തി പ്രസവിച്ചത് അറിഞ്ഞതോടെ നിരാശപൂണ്ട ഗാന്ധാരി വയറില്‍ ശക്തിയായി മര്‍ദിച്ചപ്പോള്‍ ഒരു മാംസപിണ്ഡമാണ് ജനിച്ചത്. അവിടെ എത്തിയ വ്യാസമുനി ഈ മാംസപിണ്ഡം നൂറ്റിയൊന്നായി മുറിച്ച് പ്രത്യേകം തയ്യാറാക്കിയ കുടങ്ങളില്‍ നിക്ഷേപിച്ചു. ഈ കുടങ്ങളില്‍ വളര്‍ച്ചനേടി പുറത്തുവന്നവരാണ് ദുര്യോധനന്‍, ദുശ്ശാസനന്‍ തുടങ്ങിയ നൂറുപുത്രന്മാരും ദുശ്ശള എന്ന പുത്രിയും. സിന്ധുരാജാവായ ജയദ്രഥനായിരുന്നു ദുശ്ശളയെ വിവാഹം ചെയ്തത്. ധൃതരാഷ്ട്രര്‍ക്ക് ഒരു ദാസിയില്‍ ജനിച്ച യുയുത്സു ധര്‍മിഷ്ഠനും പാണ്ഡവപക്ഷപാതിയുമായിരുന്നു.
 
യുവരാജാവായ യുധിഷ്ഠിരനും പാണ്ഡവര്‍ക്കും തന്റെ പുത്രന്മാരെക്കാള്‍ സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതില്‍ ധൃതരാഷ്ട്രര്‍ ദുഃഖിതനായിരുന്നെങ്കിലും പ്രകടമായി ധര്‍മമാര്‍ഗംധര്‍മമാര്‍ഗ്ഗം വെടിഞ്ഞ് പ്രവര്‍ത്തിക്കുന്നതിനു തുനിഞ്ഞില്ല. എന്നാല്‍ പരോക്ഷമായി ദുര്യോധനാദികളുടെ ദുഷ്പ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടുനില്ക്കേണ്ട അവസ്ഥയിലായിരുന്നു ഇദ്ദേഹം. അസത്യത്തിനും ദുഷ്ടതയ്ക്കും വിജയമുണ്ടാകില്ല എന്ന് ധൃതരാഷ്ട്രരും കുന്തിയും പുത്രന്മാരെയും ശകുനിയെയും ഉപദേശിച്ചിരുന്നു എങ്കിലും പാണ്ഡവര്‍ക്കെതിരെ ദുര്യോധനാദികള്‍ ചെയ്ത ചതിപ്രയോഗങ്ങളും അനീതിയും കണ്ടുനില്ക്കുന്നതിനേ അവര്‍ക്കു സാധിച്ചുള്ളൂ. വാരണാവതത്തില്‍ അരക്കില്ലത്തില്‍ താമസിക്കുന്നതിന് പാണ്ഡവരെ ധൃതരാഷ്ട്രര്‍ അയയ്ക്കുന്നതും ദുര്യോധനാദികളുടെ പ്രേരണയാലായിരുന്നു. പാണ്ഡവര്‍ അരക്കില്ലത്തില്‍ ദഹിച്ചില്ല എന്നും പാഞ്ചാലിയെ വിവാഹം ചെയ്തുവെന്നും അറിഞ്ഞ് ധൃതരാഷ്ട്രര്‍ അവരെ കൊട്ടാരത്തില്‍ വരുത്തുകയും അര്‍ധരാജ്യം ധര്‍മപുത്രര്‍ക്കു നല്കുകയും ചെയ്തു.
 
ദുര്യോധനാദികള്‍ക്ക് പാണ്ഡവരോട് വൈരം കൂടിവരികയും അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ധൃതരാഷ്ട്രര്‍ പാണ്ഡവരെ ചൂതിനു ക്ഷണിക്കുന്നതിനു സമ്മതിക്കുകയും ചെയ്തു. ശകുനിയുടെ നേതൃത്വത്തില്‍ നടത്തിയ കള്ളച്ചൂതില്‍ ധര്‍മപുത്രര്‍ക്ക് സര്‍വവും നഷ്ടമായി. രാജസഭാമധ്യത്തില്‍ [[ദ്രൗപദി|പാഞ്ചാലിയുടെ]] വസ്ത്രാക്ഷേപം തടയുന്നതിന് ധൃതരാഷ്ട്രര്‍ക്കു കഴിഞ്ഞില്ല. ധൃതരാഷ്ട്രര്‍ പാഞ്ചാലിയോട് എന്തു വരം വേണമെന്നു ചോദിച്ചപ്പോള്‍ പാഞ്ചാലി തന്റെയും തന്റെ ഭര്‍ത്താക്കന്മാരുടെയും മോചനമാണ് വരമായി അഭ്യര്‍ഥിച്ചത്.
"https://ml.wikipedia.org/wiki/ധൃതരാഷ്ട്രർ" എന്ന താളിൽനിന്ന് ശേഖരിച്ചത്