"ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Film-genre-stub}}
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 27:
[[പീറ്റര്‍ ജാക്സണ്‍]] സം‌വിധാനം ചെയ്ത 2003ല്‍ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് '''ദ ലോര്‍ഡ് ഓഫ് ദ റിങ്സ്: ദ റിട്ടേണ്‍ ഓഫ് ദ കിങ്'''. മൂന്ന് ചിത്രങ്ങളടങ്ങുന്ന ദ ലോര്‍ഡ് ഓഫ് ദ റിങ്സ് ചലച്ചിത്ര പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ചിത്രമാണിത്. [[ജെ. ആര്‍. ആര്‍. ടോക്കിയന്‍|ജെ. ആര്‍. ആര്‍. ടോക്കിയന്റെ]] [[ദ ലോര്‍ഡ് ഓഫ് ദ റിങ്സ്]] എന്ന നോവലിലെ രണ്ടും മൂന്നും വാല്യങ്ങള്‍ അടിസ്ഥാനമാക്കി നിര്‍മിച്ചതാണീ സിനിമ.
 
രണ്ടാം സിനിമ അവസാനിച്ചിടം തൊട്ടാണ് ഇതിലെ കഥ ആരംഭിക്കുന്നത്. [[സോറോണ്‍]] മദ്ധ്യ ഭൂമിയെ കീഴടക്കുന്നതിനുള്ള അവസാന ഘട്ടങ്ങള്‍ നടപ്പിലാക്കുന്നു. [[ഗാന്‍ഡാള്‍ഫ്]] എന്ന മാന്ത്രികനും [[റോഹന്‍|റോഹനിലെ]] രാജാവ് [[തിയോഡെന്‍|തിയോഡെനും]] [[ഗോണ്ടോര്‍|ഗോണ്ടോറിന്റെ]] തലസ്ഥാനം [[മിനസ് ടിറിന്ത്|മിനസ് ടിറിന്തിനെ]] ആക്രമണത്തില്‍നിന്ന് പ്രതിരോധിക്കാന്‍ സൈന്യവുമായി പുറപ്പെടുന്നു. ഗോണ്ടോറിന്റെ രാജാവകാശം നേടിയ [[അറഗോണ്‍]] സോറോണിനെ തോല്പിക്കാന്‍ ഒരു ആത്മാക്കളുടെ സൈന്യത്തിന്റെ സഹായം തേടുന്നു. ഒടുവില്‍ എത്ര വലിയ സൈന്യ ശക്തികൊണ്ടും സോറോണിനെ തോല്‍പിക്കാനാവില്ല എന്ന് അവര്‍ മനസിലാക്കുന്നുമനസ്സിലാക്കുന്നു. അങ്ങനെ മോതിരത്തിന്റെ ഭാരവും [[ഗോളം|ഗോളത്തിന്റെ]] ചതിയും സഹിച്ച് ഒടുവില്‍ മോതിരം മോര്‍ഡോറിലെ [[മൗണ്ട് ഡൂം|മൗണ്ട് ഡൂമിലിട്ട്]] നശിപ്പിക്കുവാനുള്ള ദൗത്യം [[ഫ്രോഡോ|ഫ്രോഡോയുടേതും]] [[സാം ഗാംഗീ|സാമിന്റേതുമാകുന്നു]].
 
ഡിസംബര്‍ 17, 2003ല്‍ പുരത്തിറങ്ങിയ ചിത്രം നിരൂപകരാല്‍ ഏറ്റവുമധികം പ്രശംസിക്കപ്പെട്ടതും എല്ലാക്കാലത്തേയും മികച്ച ബോക്സ് ഓഫീസ് വിജയം നേടിയതുമായ ചിത്രങ്ങളില്‍ ഒന്നായി മാറി. നാമനിര്‍ദേശം ചെയ്യപ്പെട്ട എട്ട് ഓസ്കാര്‍ അവാര്‍ഡുകളും ഇതിന് ലഭിച്ചു. അതോടെ ഓസ്കാറുകളുടെ എണ്ണത്തില്‍ ഈ സിനിമ ടൈറ്റാനിക്കിനും ബെന്‍ ഹറിനുമൊപ്പം ഒന്നാം സ്ഥാനത്തെത്തി. മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ നേടിയ ഒരേയൊരു അതികാല്പനിക സിനിമയാണ് റിട്ടേണ്‍ ഓഫ് ദ കിങ്. സിനിമാ ചരിത്രത്തില്‍ ടൈറ്റാനിക്കിന് പിന്നിലായി ഏറ്റവും അധികം വരവ് നേടിയ രണ്ടാമത്തെ ചിത്രമാണിത്. 12 കോടി ഡോളറായിരുന്നു ഇതിന്റെ ആകെ വരവ്.