"തീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 17:
[[ഇന്ദ്രജാലം|ഇന്ദ്രജാലംകൊണ്ടാണ്]] അഗ്നിയെ ആദ്യമായി [[ഭൂമി|ഭൂമിയിലേക്ക്]] കൊണ്ടുവന്നതെന്ന് ചില പ്രാചീന കല്പിതകഥകളില്‍ പരാമര്‍ശിച്ചുകാണുന്നു. രണ്ടു മരക്കഷണങ്ങള്‍ തമ്മിലുരച്ചു തീയുണ്ടാക്കുകയായിരുന്നു ഏറ്റവും പ്രാകൃതമായ മാര്‍ഗം. പരപ്പുള്ള ഒരു മരക്കഷണത്തില്‍ തുളയിടുന്ന ഉപകരണംപോലെ (തമര്) മരക്കമ്പുവച്ച് കറക്കിയാല്‍ എളുപ്പത്തില്‍ തീയുണ്ടാക്കാം. [[അരണി|അരണിച്ചെടിയുടെ]] കമ്പുകള്‍ കൂട്ടിയുരച്ചും തീയുണ്ടാക്കാം. ചരിത്രാതീതകാലത്തെ അപരിഷ്കൃതജനത ഇത്തരം ഉപകരണങ്ങള്‍ തീയുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു. [[ഓസ്ട്രേലിയ|ആസ്റ്റ്രേലിയയിലെ]] [[ആദിവാസി|ആദിവാസികള്‍]] ഇമ്മാതിരിയുള്ള ഉപകരണങ്ങള്‍ നിര്‍മിച്ചുപയോഗിച്ചിരുന്നു എന്നതിനു തെളിവുകളുണ്ട്. രണ്ടു കരിങ്കല്‍കഷണങ്ങള്‍ തമ്മിലുരച്ചു തീയുണ്ടാക്കുന്നതാണ് മറ്റൊരു മാര്‍ഗം. കരിങ്കല്ല് ഇരുമ്പില്‍ ഉരച്ചും തീയുണ്ടാക്കാമെന്ന് പില്ക്കാലത്ത് കണ്ടുപിടിക്കയുണ്ടായി. പ്രാചീന ഗോത്രങ്ങള്‍ക്കിടയില്‍ തീ കെടുത്താതെ വളരെ ബഹുമാനത്തോടെ സൂക്ഷിച്ചിരുന്നു. പിന്നീട് ആരാധനാലയങ്ങളില്‍ കെടാവിളക്കുകള്‍ സൂക്ഷിച്ചു വന്നു. പിന്നീട് തീകല്ലുകള്‍ തമ്മിലുരച്ച് തീയുണ്ടാക്കാന്‍ തുടങ്ങി.
 
ഉന്‍മധ്യമായ കാചമോ (convex lens) അവതലദര്‍പ്പണമോ (concave mirror) സൂര്യപ്രകാശത്തിനഭിമുഖമായി പിടിച്ച് സൂര്യരശ്മി കേന്ദ്രീകരിക്കുന്ന ബിന്ദുവില്‍ [[പഞ്ഞി]], കടലാസ് മുതലായ കത്തുന്ന പദാര്‍ഥങ്ങള്‍ വച്ചാല്‍ അവ ആദ്യം പുകയുന്നതും പിന്നീട് തീയ് പിടിക്കുന്നതും കാണാം. ഈ ജ്വലനവിദ്യ പ്രാചീന യവനന്‍മാര്‍ക്ക് അറിയാമായിരുന്നു. ഇപ്പോഴും [[ഒളിമ്പിക്സ്|ഒളിമ്പിക്]] മത്സരക്കളികള്‍ക്കുള്ള വിശുദ്ധാഗ്നിശിഖ [[ഗ്രീസ്സ്|ഗ്രീസ്സിലെ]] ഒളിമ്പിയയില്‍ വച്ചു കൊളുത്തിവരുന്നത് ഈ മാര്‍ഗംമാര്‍ഗ്ഗം ഉപയോഗിച്ചാണ്. [[ലോഹം|ലോഹങ്ങള്‍]] നിലവില്‍ വന്നതോടെ ഇവ തമ്മിലുരസി ഉണ്ടാക്കുന്ന തീപൊരിയില്‍നിന്ന് തീയുണ്ടാക്കി.
 
രാസവസ്തുക്കള്‍ ഉപയോഗിച്ച് തീയുണ്ടാക്കാന്‍ തുടങ്ങിയിട്ട് രണ്ട് നൂറ്റാണ്ടുകളേ ആയുള്ളു. [[തീപ്പെട്ടി|തീപെട്ടിക്കോലിനു]] അറ്റത്തുള്ള രാസവസ്തു ഒരു അമ്ലത്തില്‍ മുക്കിയാണ്‍ ആദ്യം തീയുണ്ടാക്കിയത്. മഞ്ഞ ഫോസ്ഫറസ് കണ്ടുപ്പിടിച്ചതോടെ എവിടെ ഉരച്ചാലും കത്തുന്ന തീപ്പെട്ടികോലുകള്‍ ഉണ്ടാക്കാന്‍ തുടങ്ങി. സുരക്ഷ കുറവ് കാരണം ഇതിന്‍റെ നിര്‍മാണം നിര്‍ത്തലാക്കി. ഇന്നത്തെ തീപ്പെട്ടികോലുകള്‍ രണ്ട് ഫ്രഞ്ചുകാര്‍ ചേര്‍ന്ന് നിര്‍മിക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/തീ" എന്ന താളിൽനിന്ന് ശേഖരിച്ചത്