"ഡെമോക്രാറ്റിക് പാർട്ടി (അമേരിക്കൻ ഐക്യനാടുകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ar:حزب ديمقراطي (الولايات المتحدة)
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 65:
'''ഡെമോക്രാറ്റിക് പാര്‍ട്ടി''' [[യു.എസ്.എ.|അമേരിക്കന്‍ ഐക്യനാടുകളിലെ]] രണ്ടു പ്രധാന രാഷ്ട്രീയ കക്ഷികളില്‍ ഒന്നാണ്. ഇപ്പോഴത്തെ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ (110-‌ാമത് കോണ്‍ഗ്രസ്) ഇരു സഭകളിലും, അതായത് ജനപ്രതിനിധി സഭയിലും സെനറ്റിലും, ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുണ്ട്. പക്ഷേ നിലവില്‍ അമേരിക്ക ഭരിക്കുന്നത് [[റിപബ്ലിക്കന്‍ പാര്‍ട്ടി|റിപബ്ലിക്കന്‍ പാര്‍ട്ടിയാണ്]]. സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ സ്ഥാനത്തിലും ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മുന്‍‌തൂക്കമുണ്ട്.
 
1830കളിലാണ് “ഡെമോക്രാറ്റിക് പാര്‍ട്ടി” എന്ന പേര് പ്രയോഗത്തില്‍ വന്നു തുടങ്ങിയതെങ്കിലും പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ [[തോമസ് ജെഫേഴ്സണ്‍]] സ്ഥാപിച്ച ഡെമോക്രാറ്റിക്-റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പിന്തുടര്‍ച്ചയാണ് തങ്ങളെന്ന് ഡെമോക്രാറ്റുകള്‍ അവകാശപ്പെടുന്നു. 1896-ല്‍ [[വില്യം ജെന്നിങ്സ് ബ്രയാന്‍]] നേതൃസ്ഥാനത്തെത്തിയതു മുതല്‍ സാമ്പത്തിക കാര്യങ്ങളിലും മറ്റും റിപബ്ലിക്കന്‍ പാര്‍ട്ടിയുടേതിനേക്കാള്‍ [[ഇടതുപക്ഷം|ഇടതുപക്ഷ]] നിലപാടാണ് ഡെമോക്രാറ്റുകള്‍ സ്വീകരിക്കുന്നത്. [[ഫ്രാങ്ക്ലിന്‍ ഡി. റൂസ്‌വെല്‍റ്റ്|ഫ്രാങ്ക്ലിന്‍ ഡി. റൂസ്‌വെല്‍റ്റിന്റെ]] നേതൃകാലത്താണ് പാര്‍ട്ടി മുറുകെപ്പിടിക്കുന്ന വ്യക്തിസ്വാതന്ത്ര്യവാദം, തൊഴില്‍‌വര്‍ഗ്ഗാഭിമുഖ്യം തുടങ്ങിയ നിലപാടുകള്‍ സ്വാംശീകരിക്കപ്പെട്ടത്. 1960കളിലെ പൗരാവകാശ പ്രസ്ഥാനത്തിന്റെ അനുരണനങ്ങളും പാര്‍ട്ടി നയങ്ങളില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ [[വിയറ്റ്നാം യുദ്ധം|വിയറ്റ്നാം യുദ്ധകാലം]] മുതല്‍ വിദേശ സൈനിക ഇടപെടലുകളുടെ കാര്യത്തില്‍ പാര്‍ട്ടി രണ്ടു തട്ടിലാണ്. [[ബില്‍ ക്ലിന്റണ്‍]] നേതൃത്വത്തിലെത്തിയ 1990കള്‍ മുതലിങ്ങോട്ട് രാഷ്ട്രീയ തത്വസംഹിതകളില്‍തത്ത്വസംഹിതകളില്‍ കടും‌പിടുത്തം കാട്ടാത്ത മധ്യവര്‍ത്തി നയമാണ് പാര്‍ട്ടി പൊതുവേ പിന്തുടരുന്നത്.
== സംഘടനാ സംവിധാനം ==
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ സമിതി (ഡി.എന്‍.സി.)യാണ് പാര്‍ട്ടിയുടെ പ്രചാരണകാര്യങ്ങള്‍ നിയന്ത്രിക്കുന്ന പരമോന്നത സമിതി. പാര്‍ട്ടിയുടെ ആശയാടിത്തറ രൂപപ്പെടുത്തുന്നതും ഡി.എന്‍.സി.യാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സുപ്രധാനമായ ഡെമോക്രാറ്റിക് ദേശീയ സമ്മേളനത്തിന്റെ മേല്‍‌നോട്ടം, തിരഞ്ഞെടുപ്പിനുള്ള ധനശേഖരണം, പ്രചാരണ തന്ത്രങ്ങള്‍ക്കു രൂപംനല്‍കല്‍ എന്നിവയും ദേശീയ സമിതിയുടെ ചുമതലകളാണ്. ഓരോ സംസ്ഥാനത്തെയും പാര്‍ട്ടി സമിതിയുടെ അധ്യക്ഷന്മാരും ഉപാധ്യക്ഷന്മാരും, തിരഞ്ഞെടുക്കപ്പെടുന്ന ഇരുന്നൂറു പ്രതിനിധികളും, പോഷക സംഘടനകളുടെ പ്രതിനിധികളും ചേര്‍ന്നാണ് ഡെമോക്രാറ്റിക് ദേശീയ സമിതിക്ക് രൂപം നല്‍കുന്നത്. അംഗങ്ങള്‍ ചേര്‍ന്ന് നാലുവര്‍ഷത്തേക്ക് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നു. പാര്‍ട്ടിയുടെ പ്രതിനിധി അമേരിക്കന്‍ പ്രസിഡന്റ് ആയിരിക്കുമ്പോള്‍ സാധാരണഗതിയില്‍ അദ്ദേഹം നിര്‍ദ്ദേശിക്കുന്നയാളെയാണ് അധ്യക്ഷനായി തിരഞ്ഞെടുക്കാറ്.