"ഡെക്കാൺ പീഠഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: uk:Декан (плато)
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 12:
 
== ഭൂമിശാസ്ത്രം ==
ഭൂമിശാസ്ത്രപരമായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കമേറിയ ഭൂഭാഗമാണ് ഡെക്കാണ്‍. ഒട്ടനവധി ചെറു പീഠഭൂമികള്‍ ചേര്‍ന്നാണ് ഇത് രൂപം കൊണ്ടിരിക്കുന്നത്. പീഠഭൂമിയുടെ പകുതിയിലധികം ഭാഗത്തും പൂര്‍വകാമ്പ്രിയന്‍ മുതല്‍ക്കുള്ള നീസ്, ഷിസ്റ്റ് തുടങ്ങിയ ശിലകള്‍ കാണപ്പെടുന്നു. ടെര്‍ഷ്യറിയുടെ ആരംഭത്തിലും ക്രിട്ടേഷ്യസിന്റെ അവസാനത്തിലും ഉണ്ടായ അഗ്നിപര്‍വതസ്ഫോടനങ്ങളുടെ പരിണിതഫലമാണ്പരിണതഫലമാണ് ഈ പീഠഭൂമി എന്നാണ് ഭൗമശാസ്ത്രജ്ഞരുടെ അനുമാനം. പീഠഭൂമിയുടെ ചില ഭാഗങ്ങളില്‍ കനമേറിയ ലാവാ നിക്ഷേപം കാണപ്പെടുന്നുണ്ട്. ഇതിന്റെ വ.-പ. ഭാഗങ്ങളിലെ ലാവാ പാളിക്ക് 300 മീ. യിലേറെ കനമുണ്ട്. സമാന്തര ലാവാ പാളികളാല്‍ ആവൃതമായ ഈ ഭാഗം 'ഡെക്കാണ്‍ ട്രാപ്' എന്ന പേരിലറിയപ്പെടുന്നു. അഗ്നിപര്‍വത വിസ്ഫോടനാനന്തരം ഉണ്ടായ ഭ്രംശന പ്രക്രിയയാണ് പശ്ചിമഘട്ടനിരകളുടെ ഉദ്ഭവത്തിന് കാരണമായതെന്നാണ് അനുമാനം.
 
നദികളുടെ അപരദന പ്രക്രിയമൂലം സമതലങ്ങളായി മാറിയ പ്രദേശങ്ങളും (Peneplain), ചെറുകുന്നുകളും അവശിഷ്ട ഖണ്ഡങ്ങളും (residual blocks) നിറഞ്ഞതാണ് ഡെക്കാണ്‍ പ്രദേശം. 606 മീ. ആണ് ഡെക്കാണിന്റെ ശ. ശ. ഉയരം. എന്നാല്‍ ചില പ്രദേശങ്ങള്‍ക്ക് 750 മീ. -ലധികം ഉയരം കാണുന്നുണ്ട്. പൊതുവേ കിഴക്കോട്ടാണ് ഡെക്കാണ്‍ പ്രദേശത്തിന്റെ ചായ്മാനം. അറേബ്യന്‍ തീരത്ത് നിന്നും ഏകദേശം 80 കി. മീ. അകലെ നിന്നുദ്ഭവിക്കുന്ന നദികള്‍ പീഠഭൂമിയെ മുറിച്ച് കടന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്നു പതിക്കുന്നു. 480 മുതല്‍ 960 കി. മീ. വരെ ദൈര്‍ഘ്യമുള്ള ഇവിടത്തെ നദികള്‍ പൊതുവേ കിഴക്കന്‍ ദിശയിലേക്കാണ് ഒഴുകുന്നത്. ഗോദാവരി, കൃഷ്ണ, കവേരി എന്നിവയാണ് ഡെക്കാണിലെ മുഖ്യനദികള്‍. ആഴക്കുറവും വര്‍ധിച്ച വീതിയും ഡെക്കാണ്‍ നദികളുടെ പ്രത്യേകതയാകുന്നു. മഴയെ മാത്രം ആശ്രയിക്കുന്ന നദികള്‍ വേനല്‍ക്കാലത്ത് വറ്റിപ്പോകുന്നതിനാല്‍ ജലസേചനത്തിന് പൂര്‍ണമായും ഇവയെ ആശ്രയിക്കുവാന്‍ കഴിയുന്നില്ല. പീഠഭൂമിയുടെ ഉത്തര-മധ്യഭാഗങ്ങള്‍ വടക്കോട്ട് ചരിഞ്ഞിറങ്ങുന്ന അവസ്ഥയിലാണ് കാണപ്പെടുന്നത്. തത്ഫലമായി. ഇവിടത്തെ നദികള്‍ ഗംഗാതടത്തിലേക്കൊഴുകുന്നു. സോണ്‍, ചമ്പല്‍ എന്നിവയാണ് ഈ മേഖലയിലെ മുഖ്യനദികള്‍.
വരി 49:
ഡെക്കാണിന്റെ പ്രാചീന ചരിത്രം അവ്യക്തമാണ്. ദ്രാവിഡരുടേയും മറ്റു പ്രാചീന വര്‍ഗങ്ങളുടേയും സംസ്കാരങ്ങളുമായി സാത്മ്യം പ്രാപിച്ചുകിടക്കുന്ന പ്രാചീന ചരിത്രം ഡെക്കാണിനു സ്വന്തമായുണ്ടായിരുന്നു എന്ന് ഗവേഷകര്‍ സംശയാതീതമായി വിശ്വസിക്കുന്നു. ചരിത്രാതീതകാലം മുതല്‍ വളര്‍ന്നുവന്നിരുന്ന മികച്ച ഒരു നാഗരികതയുടെ ഭഗ്നാവശിഷ്ടങ്ങള്‍ തെക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലും കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. ആര്യാവര്‍ത്തത്തിന്റേതില്‍നിന്നും ഭിന്നവും സ്വതന്ത്രവുമായ നാഗരികതയാണ് വിന്ധ്യാപര്‍വത നിരകള്‍ക്കു തെക്കുള്ള പ്രദേശങ്ങളില്‍ വളര്‍ന്നു വന്നിരുന്നതെന്ന വസ്തുതയ്ക്ക് സാര്‍വത്രികമായ അംഗീകാരം ലഭിച്ചിട്ടുണ്ട്.
 
ഡെക്കാണിന്റെ അറിയപ്പെട്ട ചരിത്രം ആരംഭിക്കുന്നത് ആര്യന്മാരുടെ ദ്രാവിഡാധിനിവേശകാലത്തോടെയാണെന്ന് ചരിത്രവിദഗ്ധര്‍ചരിത്രവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ക്രിസ്തുവിനുമുമ്പുള്ള ശതകങ്ങളില്‍ ആര്യഗോത്രങ്ങളില്‍പ്പെട്ട അശ്മകരും വിദര്‍ഭരും മറ്റുചില ജനവിഭാഗങ്ങളും ദക്ഷിണാപഥത്തിലേക്ക് കുടിയേറുകയും, ക്രമേണ ആര്യന്‍ ആധിപത്യം സ്ഥാപിച്ചെടുക്കുകയും ചെയ്തു എന്നാണ് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നത്. ഡെക്കാണിലെ ആദ്യത്തെ ആര്യന്‍ അധിനിവേശ പ്രദേശം ബീറാര്‍ ആയിരുന്നു എന്നു കരുതാം. ആദിമഗോത്രക്കാരില്‍ വലിയൊരു വിഭാഗം ആര്യന്മാരുടെ അധിനിവേശ പ്രവാഹത്തെ ചെറുക്കുവാന്‍ തയ്യാറാവുകയും പരാജയപ്പെടുമെന്നു കണ്ടപ്പോള്‍ ഡെക്കാണിലെ മലനിരകളിലേക്ക് പലായനം നടത്തുകയും ചെയ്തു. ശേഷിച്ചവര്‍ ആര്യസംസ്കാരവുമായി സമന്വയം പൂണ്ട് പുതിയൊരു ജീവിതം നയിക്കുവാന്‍ സന്നദ്ധരായി. കാലാന്തരത്തില്‍ ഉത്തരേന്ത്യന്‍ രാജാക്കന്മാര്‍ക്ക് ഡെക്കാണ്‍ ആകൃഷ്ട കേന്ദ്രമായി മാറി.
 
ഡെക്കാണിലെ വലിയൊരു ഭൂവിഭാഗം ബി.സി. 4-ാം ശ. -ത്തോടെ ഭരണം നടത്തിയിരുന്ന മഗധയിലെ നന്ദവംശ രാജാക്കന്മാരുടെ അധീനതയിലായിരുന്നു എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ഷിമോഗ ജില്ലയില്‍ നിന്നു കണ്ടെടുത്ത ഏതാനും ശിലാലിഖിതങ്ങളില്‍ നന്ദരാജാക്കന്മാരുടെ ഭരണത്തെക്കുറിച്ച് പരാമര്‍ശിച്ചു കാണുന്നു. മഗധയില്‍ നിന്നും നന്ദന്‍മാരെ നിഷ്ക്കാസനം ചെയ്തുകൊണ്ട് മൗര്യന്മാര്‍ ബി.സി. 4-ാം ശ. -ത്തില്‍ അധികാരം പിടിച്ചെടുത്തപ്പോള്‍ ഡെക്കാണിലെ നന്ദാധിപത്യം മൗര്യന്മാരുടെ ഭരണത്തിന്‍ കീഴിലമര്‍ന്നു. മൗര്യ ചക്രവര്‍ത്തിയായ അശോകന്റെ പല രാജകീയ ശാസനങ്ങളും ആന്ധ്രാ, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ കത്തിയതില്‍നിന്നും ഈ ഡെക്കാണ്‍ പ്രദേശങ്ങള്‍ മൗര്യ സാമ്രാജ്യത്തിന്റെ ഭാഗങ്ങളായിരുന്നു എന്നു കരുതേണ്ടിയിരിക്കുന്നു. ഇവിടെ ബുദ്ധമതവും ജൈനമതവും സമാന്തരമായിത്തന്നെ പ്രചരിച്ചിരുന്നു എന്നതിനും തെളിവുകളുണ്ട്.
"https://ml.wikipedia.org/wiki/ഡെക്കാൺ_പീഠഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്