"ജൊഹാൻ ബ്രാംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: af:Johannes Brahms
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 5:
 
 
ബ്രാംസ് ഒരേസമയം പാരമ്പര്യവാദിയും നവീകര്‍ത്താവും ആയിരുന്നു. അദ്ദേഹത്തിന്റെ സംഗീതം വേരോടിച്ചിരുന്നത്, ബരോക്ക്, ക്ലാസിക്കല്‍ സംഗീതനായകന്മാര്‍ വികസിപ്പിച്ച ഘടനകളിലും രചനാസങ്കേതങ്ങളിലുമാണ്. ബാച്ചിന്റെ സംഗീതം ആശ്രയിച്ച 'കൗണ്ടര്‍പോയിന്റ്" എന്ന സങ്കീര്‍ണ്ണവും നിഷ്ഠാപൂര്‍വകവുമായ രചനാരീതിയിലും, [[ബീഥോവന്‍]] വികസിപ്പിച്ചെടുത്ത 'വൃദ്ധി' എന്ന രീതിയിലും ബ്രാംസ് വിദഗ്ധനായിരുന്നുവിദഗ്ദ്ധനായിരുന്നു. [[ജര്‍മ്മനി|ജര്‍മ്മന്‍]] സംഗീതത്തിലെ 'അഭിവന്ദ്യമായ' ഘടകങ്ങളുടെ 'വിശുദ്ധിയെ' മാനിച്ചുകൊണ്ട് അവയെ കാല്പനികമായ ഒരു വാഗ്സംബ്രദായത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ആ ശ്രമത്തില്‍ ബ്രാംസ് തന്ത്രീലയത്തിലേക്കും ഗാനമാധുരിയിലേക്കും പുതിയ വഴികള്‍ തുറന്നു. സമകാലീനരില്‍ പലരും അദ്ദേഹത്തിന്റെ സംഗീതം ആവശ്യത്തിലധികം അക്കാദമിക് ആണെന്നു കരുതി. അതേസമയം ബ്രാംസിന്റെ സംഭാവനകളും നൈപുണ്യവും പുരോഗമനവാദിയായ ആര്‍നോള്‍ഡ് ഷോഅന്‍ബര്‍ഗ്ഗ് മുതല്‍ യാഥാസ്ഥിതികനായ എഡ്‌വേഡ് എല്‍ഗാര്‍ വരേയുള്ളവര്‍ അംഗീകരിച്ചിട്ടുണ്ട്. ബ്രാംസിന്റെ ഉദ്യുക്തവും സുഘടിതവുമായ രചനകള്‍ ‍, ഒരു തലമുറക്കാലം സംഗീതജ്ഞന്മാര്‍ക്കെല്ലാം തുടക്കവും പ്രചോദനവും ആയിരുന്നു.
 
==ജീവിതം==
===തുടക്കം===
[[Image:Brahms geburtshaus in Hamburg.jpg|thumb|upright|left|ഹാംബര്‍ഗ്ഗില്‍ ബ്രാംസ് ജനിച്ച വീടിരുന്ന കെട്ടിടത്തിന്റെ 1891-ലെ ചിത്രം.]]
പട്ടണത്തില്‍ സംഗീതരംഗത്ത് ഉപജീവനമാര്‍ഗംഉപജീവനമാര്‍ഗ്ഗം തേടിയാണ് ബ്രാംസിന്റെ പിതാവ് ജൊഹാന്‍ ജേക്കബ് ബ്രാംസ് ഹാംബര്‍ഗ്ഗിലെത്തിയത്. പല സംഗീതോപകരണങ്ങളിലും വൈദഗ്ധ്യമുണ്ടായിരുന്ന അദ്ദേഹം, കുഴല്‍ ഇരട്ട ബാസ് എന്നിവയുടെ വാദകനായിട്ടണ് ഏറെയും തൊഴില്‍ കിട്ടിയത്. അവിവാഹിതയായിരുന്നെങ്കിലും തന്നേക്കാള്‍ 17 വയസ്സ് മൂപ്പുണ്ടായിരുന്ന ഹെന്‍‌റീക്കാന്‍ ക്രിസ്റ്റേന്‍ നിസ്സനെ അദ്ദേഹം വിവാഹം കഴിച്ചു. ആദ്യം പട്ടണത്തിലെ തുറമുഖത്തിനടുത്ത് താമസിച്ച അവര്‍ ആറുമാസത്തിനു ശേഷം ഹാംബര്‍ഗ്ഗിന്റെ വടക്കന്‍ അതിര്‍ത്തിയിലുള്ള ഡാംടോര്‍വാളിലേക്ക് താമസം മാറ്റി.
 
മകന് ആദ്യത്തെ സംഗീതപരിശീലനം നല്‍കിയത് ജൊഹാന്‍ ജേക്കബ് തന്നെയാണ്. ഏഴാമത്തെ വയസ്സില്‍ അദ്ദേഹം ഓട്ടോ ഫ്രീഡ്രീച്ച് വില്‍ബാള്‍ഡ് കോസ്സലിനു കീഴില്‍ പിയാനോ അഭ്യസിക്കാന്‍ തുടങ്ങി. വേശ്യാലയങ്ങള്‍ കൂടി ആയി പ്രവര്‍ത്തിച്ചിരുന്ന മദ്യശാലകളില്‍ പിയാനോ വായിക്കാന്‍ കൗമാരപ്രായത്തിന്റെ തുടക്കത്തില്‍ ബ്രാംസ് നിര്‍ബന്ധിതനായി എന്നൊരു പഴയ കഥയുണ്ട്; ഈ കഥ നുണയാണെന്ന് അടുത്തകാലത്ത് ബ്രാംസ് പണ്ഡിതന്‍ കുര്‍ട്ട് ഹോഫ്മാന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ കഥ ബ്രാംസില്‍ നിന്നുതന്നെ ഉടലെടുത്തതായതിരിക്കണമെന്ന ന്യായത്തില്‍ ‍, ചിലര്‍ ഹോഫ്മാന്റെ അഭിപ്രായം തള്ളിക്കളയുന്നു.<ref>കുര്‍ട്ട് ഹോഫ്മാന്‍, ''ജോഹാന്‍ ബ്രാംസും ഹാംബര്‍ഗും'' (Reinbek, 1986) (ജര്‍മ്മന്‍ ഭാഷയിലാണിത്: വേശ്യാലയങ്ങളിലെ പിയാനോവാദനത്തെക്കുറിച്ചുള്ള പഴയകഥയുടെ വിസ്തരിച്ചുള്ള തിരസ്കാരം ഇതിലുണ്ട്. ബാലനായിരുന്ന ബ്രാംസിനെ അറിഞ്ഞിരുന്നവരുടെ രചനകളും അത്തരം സ്ഥാപനങ്ങളില്‍ കുട്ടികളെ ജോലിക്കുനിയോഗിക്കുന്നതിനെതിരെ ഹാംബര്‍ഗ്ഗിലുണ്ടായിരുന്ന കര്‍ശനമായ നിയമങ്ങളും ഒക്കെ ഹോഫ്മാന്‍ ഉദ്ധരിക്കുന്നുണ്ട്.</ref><ref>{{cite journal |last= Swafford|first= Jan |authorlink= |coauthors= |year=2001|month= |title= Did the Young Brahms Play Piano in Waterfront Bars?|journal=19th-century Music |volume= Vol. 24|issue=No. 3|pages= 268–275|id= |url= http://links.jstor.org
"https://ml.wikipedia.org/wiki/ജൊഹാൻ_ബ്രാംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്