"ജി.എൻ. രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: en:G. N. Ramachandran
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 2:
{{ആധികാരികത}}
[[File:G_N_Ramachandran.jpg|Thumb|200px|right|Gopalasamudram Narayana Iyer Ramachandran]]
ശരീരത്തില്‍ കാണുന്ന കൊളാജന്‍ -പ്രോട്ടീന്‍- ഘടന ട്രിപ്പിള്‍ ഹെലിക്‌സ്‌ മാതൃകയിലാണെന്ന്‌ ശാസ്‌ത്രലോകത്തെ അറിയിച്ച പ്രശസ്‌ത ഭാരതീയ ശാസ്‌ത്രജ്ഞനാണ്‌ '''ജി.എന്‍. രാമചന്ദ്രന്‍''' ([[ഒക്ടോബര്‍ 8]], [[1922]] - [[ഏപ്രില്‍ 7]], [[2001]]). ''ഗോപാലസമുദ്രം നാരായണയ്യര്‍ രാമചന്ദ്രന്‍'' എന്ന്‌ മുഴുവന്‍ പേര്‌. ഇരുപതാം നൂറ്റാണ്ടില്‍ [[ഭാരതം]] കണ്ട പ്രഗത്ഭപ്രഗല്ഭ ശാസ്‌ത്രജ്ഞരിലൊരാളായി ഇദ്ദേഹത്തെ പലരും വിലയിരുത്തുന്നു‍. അദ്ദേഹത്തിന്റെ ഇഷ്‌ടവിഷയങ്ങള്‍ [[ഭൗതികശാസ്‌ത്രം]], [[രസതന്ത്രം]], [[ജീവശാസ്‌ത്രം]] എന്നിവയായിരുന്നു. ഇവയുടെ അന്തര്‍ വൈജാഞാനിക (Inter Disciplinary) മേഖലകളില്‍ സവിശേഷശ്രദ്ധ പതിപ്പിച്ചു.
 
 
വരി 16:
1952 ല്‍ മദ്രാസ്‌ സര്‍വകലാശാല സാമ്പത്തിക-ഭരണ സ്വാതന്ത്ര്യമൊക്കെ നല്‍കി സി.വി.രാമനെ ഭൗതിക ശാസ്‌ത്ര വിഭാഗം മേധാവിയാകാന്‍ ക്ഷണിച്ചു. എന്നാല്‍ സി.വി.രാമന്‍ തനിക്ക്‌ ചേരാനാകില്ലെന്ന നിസഹായത വ്യക്തമാക്കിയ ശേഷം പകരം ആളായി ഡോ.ജി.എന്‍. രാമചന്ദ്രന്റെ പേര്‌ നിര്‍ദ്ദേശിച്ചു. അങ്ങനെ കേവലം 30 വയസുള്ളപ്പോള്‍ രാമചന്ദ്രന്‍ ഇന്ത്യയിലെ തലയെടുപ്പുള്ള സര്‍വകലാശാലകളിലൊന്നിന്റെ വകുപ്പ്‌ മേധാവിയായി നിയമിക്കപ്പെട്ടു. അന്നത്തെ മദ്രാസ്‌ സര്‍വകലാശാല വൈസ്‌ചാന്‍സലര്‍ എ.ലക്‌ഷമണസ്വാമി മുതലിയാരുമായുള്ള സൗഹൃദം രാമചന്ദ്രന്റെ ഗവേഷണങ്ങള്‍ക്കും ചിന്തകള്‍ക്കും ഊര്‍ജമേകി. ജി.എന്‍.രാമചന്ദ്രന്റെ ഗവേഷണവും ശിഷ്യസമ്പത്തും മികച്ച ജേര്‍ണലുകളില്‍ പ്രത്യക്ഷമായിക്കൊണ്ടിരുന്ന ശാസ്‌ത്രപ്രബന്ധങ്ങളും മദ്രാസ്‌ സര്‍വകലാശാലക്ക്‌ ലോകശ്രദ്ധനേടിക്കൊടുത്തു. രണ്ട്‌ അന്തര്‍ദേശീയ ശാസ്‌ത്ര സിമ്പോസിയങ്ങള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സര്‍വകലാശാലയില്‍ സംഘടിപ്പിക്കപ്പെട്ടു. നോബല്‍ സമ്മാനിതരായ ശാസ്‌ത്രജ്ഞന്മാരടക്കമുള്ള മഹാരഥന്മാരുടെ ഒരുനിര തന്നെ ഈ സിമ്പോസിയങ്ങളെയെല്ലാം ധന്യമാക്കി. ഈ സമ്മേളനങ്ങളിലൊന്നില്‍ ലിനസ്‌ പോളിങ്ങും പങ്കെടുത്തുവെന്നത്‌ എടുത്തുപറയേണ്ടതുണ്ട്‌.
 
1970 ല്‍ മദ്രാസ്‌ സര്‍വകലാശാലയില്‍ നിന്നും രാജിവച്ച്‌ താന്‍ വിദ്യാര്‍ത്ഥിയായും അധ്യാപകനായുംഅദ്ധ്യാപകനായും തിളങ്ങിനിന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സിലേക്ക്‌ തന്നെ തിരിച്ചെത്തി. പ്രശസ്‌ത ബഹിരാകാശ ശാസ്‌ത്രജ്ഞനും സാങ്കേതികവിദഗ്‌ധനുമായ പ്രൊഫ.സതീഷ്‌ ധവാനായിരുന്നു അക്കാലത്ത്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്‌ടര്‍. അവിടെ തന്മാത്രാ ജീവഭൗതിക (Molecular Biophysics) ന്റെ പ്രൊഫസറും വകുപ്പ്‌ തലവനുമായി ജോലി ചെയ്‌തു. അതിനു ശേഷം 1978 മുതല്‍ 1981 വരെ മാത്തമാറ്റിക്കല്‍ ഫിലോസഫിയില്‍ അതേസ്ഥാപനത്തില്‍ തന്നെ പ്രൊഫസറായി നിയമക്കപ്പെട്ടു. തുടര്‍ന്ന്‌ 1984 വരെ CSIR Distinguished Professor (സമുന്നതനായ പ്രൊഫസര്‍) ആയി സേവനമനുഷ്‌ടിച്ചു. അതിനുശേഷം INSA ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്‍ ചെയറില്‍ പ്രൊഫസറായും ജോലി നോക്കി.ഔദ്യോഗിക ജീവിതക്കാലത്തു തന്നെ ശാസ്‌ത്രലോകത്തിന്‌ നിര്‍ണായകമായ കണ്ടുപിടുത്തങ്ങളും ഇരുനൂറിലേറെ ഗവേഷണ പ്രബന്ധങ്ങളും ജി.എന്‍. രാമചന്ദ്രന്‍ എന്ന പ്രതിഭയില്‍ നിന്നും ലഭിച്ചു.
 
 
"https://ml.wikipedia.org/wiki/ജി.എൻ._രാമചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്