"വാക്വം ട്യൂബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[Image:Diode tube schematic.svg|upright|thumb|ഒരു വാക്വം ട്യൂബ് ഡയോഡിന്റെ രൂപഘടന]]
കുറഞ്ഞ മര്‍ദ്ദത്തില്‍ ഇലക്ട്രോണുകളുടെ ചലനത്തെ നിയന്ത്രിക്കുന്നതിലൂടെ, ഇലക്ട്രോണിക് തരംഗങ്ങളുടെ ഉച്ചത വര്‍ദ്ധിപ്പിക്കാനോ ഗതിഭേദം വരുത്തുന്നതിനോ മറ്റേതെങ്കിലും തരത്തില്‍ മാറ്റുന്നതിനോ അല്ലെങ്കില്‍ ഒരു വൈദ്യുത തരംഗം ഉണ്ടാക്കുന്നതിനോ ഉപയോഗിച്ചിരുന്ന ഉപാധിയാണ് വാക്വം ട്യൂബ്. ചില പ്രത്യേക തരം ട്യൂബുകളില്‍ മര്‍ദ്ദം കുറഞ്ഞ വാതകങ്ങളാണ് ഉപയോഗിക്കുന്നത്. ഇവ സോഫ്റ്റ് ട്യൂബുകള്‍ എന്നറിയപ്പെടുന്നു. മര്‍ദ്ദം കുറഞ്ഞ വാതകങ്ങള്‍ ഉപയോഗിക്കുന്നതിനു പകരം വായുമര്‍ദ്ദം പരമാവധി കുറച്ച് പ്രവര്‍ത്തിപ്പിക്കുന്ന വക്വം ട്യൂബുകളും ഉണ്ട്. ഇവ ഹാര്‍ഡ് ട്യൂബുകള്‍ എന്നറിയപ്പെടുന്നു. മിക്ക വാക്വം ട്യൂബുകളും ഇലക്ട്രോണുകളുടെ താപ ഉദ്വമനമാണ് (thermionic emission) ഉപയോഗപ്പെടുത്തുന്നത്.
 
== പ്രവര്‍ത്തനം ==
കുറഞ്ഞ വായു മര്‍ദ്ദത്തില്‍ ഇലക്ട്രോഡുകളെ വച്ചാണ് വാക്വം ട്യൂബുകള്‍ നിര്‍മ്മിക്കുന്നത്. ഇവക്ക് ഒരു താപ പ്രതിരോധ കവചവും ഉണ്ടാകും. സധാരണയായി ഒരു കുഴലിന്റെ രൂപമുള്ള ഈ കവചം ചില്ല്, സെറാമിക് പദാര്‍ത്ഥം, ലോഹം എന്നിവയേതെങ്കിലും ഉപയോഗിച്ചാണ് നിര്‍മ്മിക്കുക.
"https://ml.wikipedia.org/wiki/വാക്വം_ട്യൂബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്