"കാസ്‌കേഡിങ്ങ് സ്റ്റൈൽ ഷീറ്റ്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
-- my mistake
വരി 14:
ഒരു ഉദാഹരണത്തിന് , ഒരു എച്.റ്റി.എം.എല്‍ പ്രമാണത്തിന്റെ പശ്ചാത്തലത്തിന് പച്ചനിറവും അക്ഷരങ്ങള്‍ക്കെല്ലാം വെള്ളനിറവും കൊടുക്കണമെന്നുണ്ടെങ്കില്‍ അത് സി.എസ്.എസ് ഉപയോഗിച്ച് പറഞ്ഞുകൊടുക്കാന്‍ സാധിക്കും. മുന്‍കാലങ്ങളില്‍ എച്.ടി.എം.എല്‍ താളുകളില്‍ ഉള്ളടക്കവും, താള്‍ [[വെബ് ബ്രൗസര്‍|ബ്രൗസറില്‍]] എങ്ങനെ പ്രദര്‍ശിപ്പിക്കണമെന്നുള്ള നിര്‍ദ്ദേശങ്ങളും ഒരുമിച്ചാണ് കൊടുത്തിരുന്നത്. ഓരോ എച്.ടി.എം.എല്‍ ഘടകത്തിന്റേയും പ്രദര്‍ശനക്രമങ്ങള്‍ അതാത് ടാഗിനുള്ളില്‍ വ്യക്തമാക്കേണ്ടി വന്നിരുന്നു, ഉദാഹരണത്തിന് അക്ഷരങ്ങളാണെങ്കില്‍ എത് ഫോണ്ട് ഉപയോഗിക്കണം, ഫോണ്ടുകളുടെ നിറം, വലിപ്പം, താളിന്റെ കാര്യത്തില്‍ പശ്ചാത്തലനിറം, പശ്ചാത്തല ചിത്രം, മറ്റ് എച്ച്.ടി.എം.എല്‍ ഘടകങ്ങളായ റ്റേബിള്‍, സ്പാന്‍ എന്നിവയുടെ കാര്യത്തില്‍ അരികുകള്‍ <small>(border)</small> അടയാളപ്പെടുത്തണോ, വേണമെങ്കില്‍ ഏത് നിറം ഉപയോഗിച്ചുവേണം , എത്ര വീതിയില്‍ വേണം എന്നിങ്ങനെയുള്ള അനേകം ഗുണങ്ങള്‍ അഥവാ പ്രോപ്പര്‍ട്ടികളും അവയുടെ മൂല്യങ്ങളും. ഉള്ളടക്കവും ഇത്തരം പ്രദര്‍ശന നിര്‍ദ്ദേശങ്ങളും എച്.ടി.എം.എല്‍ താളുകളില്‍ ഇടകലര്‍ന്നു കിടക്കുന്നതിനാല്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം, സി.എസ്.എസിന്റെ വരവോടെ താളിലെ ഉള്ളടക്കവും പ്രദര്‍ശനക്രമീകരണ നിര്‍ദ്ദേശങ്ങളും തമ്മിലുള്ള വേര്‍തിരിവ് സാധ്യമായി. ഇത് പേജ് രൂപകല്പന ചെയ്യുന്നയാള്‍ക്ക് മെച്ചപ്പെട്ട നിയന്ത്രണം നല്‍കുന്നതോടൊപ്പം, ഒന്നില്‍ കൂടുതല്‍ താളുകളില്‍ ഒരേ സി.എസ്.എസ് ഉപയോഗിക്കുന്നതിലൂടെയും മറ്റും ആവര്‍ത്തനങ്ങള്‍ ഒഴിവാക്കുവാനും സഹായിക്കുന്നു.
 
സി.എസ്.എസ് മാനദണ്ഡങ്ങള്‍ [[വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യം|വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യത്തിന്റെ]] മേല്‍നോട്ടത്തിലാണ് നിശ്ചയിക്കപ്പെടുന്നത്. 1998 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ആര്‍.എഫ്.സി 2318 <small>(RFC 2318)</small> പ്രകാരം [[ഇന്റര്‍നെറ്റ് മീഡിയാ തരം]] അഥവാ മൈം തരമായ text/css സി.എസ്.എസ് പ്രമാണങ്ങളില്‍ ഉപയോഗിക്കുവാന്‍ വേണ്ടി മാത്രമായി നീക്കിവച്ചിരിക്കുന്നു. http://www.ietf.org/rfc/rfc2318.txt
 
==എഴുത്തു രീതി==
"https://ml.wikipedia.org/wiki/കാസ്‌കേഡിങ്ങ്_സ്റ്റൈൽ_ഷീറ്റ്‌സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്