"കാസ്‌കേഡിങ്ങ് സ്റ്റൈൽ ഷീറ്റ്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,598 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
++
(ചെ.)
(++)
 
പ്രദര്‍ശനക്രമം ബാധകമാകേണ്ട എച്.ടി.എം.എല്‍ ഘടകങ്ങളെ തിരഞ്ഞെടുക്കാനാണ് സെലക്‌ടര്‍. ഡിക്ലറേഷനുകള്‍ വഴിയാണ് സെലക്‌ടറിന്റെ ഗുണഗണങ്ങള്‍ പറയുന്നത്. ഒരു ഡിക്ലറേഷനില്‍ ഒരു ഗുണവും <small>(property)</small> അതിന്റെ മൂല്യവുമുണ്ടാകും <small>(value)</small>. ഒരു സ്റ്റൈല്‍ റൂളില്‍ ഒന്നില്‍ കൂടുതല്‍ ഡിക്ലറേഷനുകള്‍ കാണും, ഇവ <big>{}</big> ആവരണചിഹ്നത്തിനുള്ളിലായി തമ്മില്‍ അര്‍ദ്ധവിരാമം ഉപയോഗിച്ച് വേര്‍തിരിച്ചാണെഴുതുക. മുകളില്‍ കൊടുത്തിരിക്കുന്ന ഉദാഹരണചിത്രത്തില്‍ , എച്.ടി.എം.എല്‍ താളുകളില്‍ ഖണ്ഡികകളെ നിര്‍വചിക്കുവാന്‍ ഉപയോഗിക്കുന്ന < '''<big>p</big>''' > ടാഗിനു വേണ്ടിയുള്ള സി.എസ്.എസ് സ്റ്റൈല്‍ റൂളാണ് കാണുന്നത്. അക്ഷരങ്ങളുടെ ഫോണ്ട് ഏരിയല്‍ ആയിരിക്കണം, വലിപ്പം 25 പിക്സ്‌ല്‍ വേണം, നിറം പച്ച എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളാണ് ഇതിലുള്ളത്. താളിലുള്ള എല്ലാ ഖണ്ഡികള്‍ക്കും മേല്‍പ്പറഞ്ഞ സ്റ്റൈല്‍റൂള്‍ ബാധകമാണ്, അതായത് എല്ലാ < <big>p</big> > ടാഗുകള്‍ക്കകത്തും ഇത് പ്രയോഗിക്കപ്പെടും.
 
സെലക്‌ടറുകള്‍ പലവിധമുണ്ട്, മുകളിലത്തെ ചിത്രത്തില്‍ കാണുന്നതുപോലെ ടാഗിന്റെ പേര് പറഞ്ഞു കൊടുത്ത് പ്രദര്‍ശനക്രമം ബാധകമാകേണ്ട എച്.ടി.എം.എല്‍ ഘടകങ്ങളെ തിരഞ്ഞെടുക്കുന്നത് പലമാര്‍ഗങ്ങളില്‍ ഒന്നാണ്, ഇതിനെ ടൈപ്പ് സെലക്‌ടര്‍ എന്നാണ് പറയുക. ഇത് കൂടാതെ ഡിസന്‍ഡന്റ് സെലക്‌ടര്‍, ചൈല്‍ഡ് സെലക്‌ടര്‍, ആട്രിബ്യൂട്ട് സെലക്‌ടര്‍, ക്ലാസ് സെലക്‌ടര്‍, ഐഡി സെലക്‌ടര്‍ തുടങ്ങിയവയുണ്ട്. ഇതില്‍ കൂടുതല്‍ ഉപയോഗത്തില്‍ കാണുന്ന രണ്ടെണ്ണമാണ് ഐഡി സെലക്‌ടറും, ക്ലാസ് സെലക്‌ടറും.
===ഐഡി സെലക്‌ടര്‍===
ഒരു പ്രത്യേക എച്.ടി.എം.എല്‍ ഘടകത്തിന് മാത്രമായി പ്രദര്‍ശനക്രമം പറഞ്ഞുകൊടുക്കുവാനാണ് ഐഡി സെലക്‌ടര്‍ ഉപയോഗിക്കുന്നത്. ഏത് എച്.ടി.എം.എല്‍ ഘടകത്തിലാണ് പ്രയോഗിക്കേണ്ടതെന്ന് അതിന്റെ ഐഡി എന്ന ഗുണത്തില്‍ നിന്നാണ് മനസ്സിലാക്കുന്നത്. ഐഡി സെലക്‌ടറുകള്‍ ഉപയോഗിച്ച് സ്റ്റൈല്‍ റൂളുകള്‍ എഴുതുമ്പോള്‍ # ചിഹ്നം അതിനുശേഷം ഐഡിയുടെ പേര് പിന്നെ <big>{}</big> ആവരണചിഹ്നത്തിനുള്ളിലായി ഡിക്ലറേഷനുകള്‍ എന്ന നിയമം പാലിക്കണം.
'''<source lang="css">
#blueHead
{
font-family:verdana;
font-size:18px;
font-weight:bold;
color:blue;
}
</source>'''
ഏത് എച്.ടി.എം.എല്‍ ഘടകത്തിനാണോ id="blueHead" എന്ന ഗുണമുള്ളത് ആ എച്.ടി.എം.എല്‍ ഘടകത്തിനുള്ളില്‍ മേല്‍പ്പറഞ്ഞിരിക്കുന്ന സ്റ്റൈല്‍ റൂള്‍ പ്രയോഗിക്കപ്പെടും. ഐഡി ഗുണത്തിന്റെ പ്രത്യേകതയെന്തെന്നു വച്ചാല്‍ അത് അദ്വയമാണ്, ഒരു എച്.ടി.എം.എല്‍ പ്രമാണത്തില്‍ ഒരു ഘടകത്തിന്റെ ഐഡി മറ്റൊന്നിനു കൊടുക്കാന്‍ സാധ്യമല്ല.
 
===ക്ലാസ് സെലക്‌ടര്‍===
ഒന്നില്‍ കൂടുതല്‍ എച്.ടി.എം.എല്‍ ഘടകങ്ങളില്‍ ആവശ്യമനുസരിച്ച് പ്രദര്‍ശനക്രമങ്ങള്‍ പ്രയോഗിക്കുവാനുള്ള സൗകര്യം ക്ലാസ് സെലക്‌ടറുകള്‍ വഴി ലഭിക്കുന്നു. ഏതൊക്കെ എച്.ടി.എം.എല്‍ ഘടകങ്ങളിലാണ് പ്രയോഗിക്കേണ്ടതെന്ന് ആ ഘടകങ്ങളുടെ ക്ലാസ് എന്ന ഗുണത്തില്‍ നിന്നാണ് മനസ്സിലാക്കേണ്ടത്. ക്ലാസ് സെലക്‌ടറുകള്‍ ഉപയോഗിച്ച് സ്റ്റൈല്‍ റൂളുകള്‍ എഴുതുമ്പോള്‍ . ചിഹ്നം അതിനുശേഷം ക്ലാസിന്റെ പേര് പിന്നെ <big>{}</big> ആവരണചിഹ്നത്തിനുള്ളിലായി ഡിക്ലറേഷനുകള്‍ എന്ന നിയമം പാലിക്കണം. ഒന്നില്‍ കൂടുതല്‍ ഘടകങ്ങള്‍ക്കി ഒരേ ക്ലാസ് ഗുണം കൊടുക്കാം. ഒരേ ക്ലാസ് പേരുള്ള എല്ലാ എച്.ടി.എം.എല്‍ ഘടകങ്ങള്‍ക്കും ആ ക്ലാസ് സെലക്‌ടര്‍ ഉപയോഗിച്ചു എഴുതിക്കൊടുത്തിട്ടുള്ള സ്റ്റൈല്‍ റൂളുകള്‍ ബാധകമാവും.
 
'''<source lang="css">
.normalText
{
font-family:verdana;
font-size:12px;
color:black;
}
</source>'''
ഏതൊക്കെ എച്.ടി.എം.എല്‍ ഘടകങ്ങള്‍ക്കാണോ class="normalText" എന്ന ഗുണമുള്ളത് ആ എച്.ടി.എം.എല്‍ ഘടകങ്ങളില്‍ മേല്‍പ്പറഞ്ഞിരിക്കുന്ന സ്റ്റൈല്‍ റൂള്‍ പ്രയോഗിക്കപ്പെടും.
 
==പുറമെ നിന്നുള്ള കണ്ണികള്‍==
2,501

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/518426" എന്ന താളിൽനിന്ന് ശേഖരിച്ചത്