"വെല്ലിങ്‌ടൺ ഐലൻഡ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

english wiki link
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 3:
[[കൊച്ചി തുറമുഖം|കൊച്ചി തുറമുഖത്തിനടുത്തുള്ള]] ഒരു മനുഷ്യനിർമ്മിത [[ദ്വീപ്|ദ്വീപാണ്]] '''വെല്ലിങ്ടണ്‍ ഐലന്റ്'''. കൊച്ചി തുറമുഖത്ത് വലിയ കപ്പലുകള്‍ വരുന്നതിനുവേണ്ടി കൊച്ചി കായലിന് ആഴം കൂട്ടാനായി എടുത്ത മണ്ണും ചെളിയും നിക്ഷേപിച്ചാണ് ഈ ദ്വീപ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയിയായ ലോർഡ് വില്ലിംഗ്‌ടന്റെ പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത്.
 
1920-കളില്‍, ദ്വീപിന്റെ രൂപീകരണത്തിലേയ്ക്ക്രൂപവത്കരണത്തിലേയ്ക്ക് നയിച്ച തുറമുഖ വികസനത്തിന് നേതൃത്വം കൊടുത്തത് ബ്രിട്ടീഷുകാരനായ റോബര്‍ട്ട് ബ്രിസ്റ്റോ എന്ന എഞ്ചിനീയര്‍ ആയിരുന്നു. 1929-ല്‍ അവസാനിച്ച മൂന്നു പ്രവൃത്തി സീസണുകളില്‍, തുറമുഖത്തെ ആഴക്കടലുമായി ബന്ധിപ്പിച്ചുകൊണ്ട് 450 അടി വീതിയിലും മൂന്നര മൈല്‍ നീളത്തിലും ഒരു കടല്പാത നിര്‍മ്മിച്ചപ്പോള്‍ എടുത്തുമാറ്റിയ മണ്ണാണ് 780 ഏക്കര്‍ വിസ്താരമുള്ള ദ്വീപിനു രൂപം കൊടുത്തത്. ഇതിന് നിയോഗിച്ച മണ്ണുമാന്തിക്കപ്പലുകളില്‍ (Suction Dredger) ഏറ്റവും പ്രധാനമായിരുന്നത് "ലേഡി വെല്ലിം‌ഗ്‌ടന്‍" എന്ന കപ്പലാണ്. വേഗത്തിലും, കാര്യക്ഷമതയിലും, പ്രവര്‍ത്തനദൈര്‍ഘ്യത്തിലും അത് ഒരു ലോകറെക്കോര്‍ഡ് തന്നെ സ്ഥാപിച്ചതായി പറയപ്പെടുന്നു.<ref>കൊച്ചിയുടെ ഇതിഹാസവും റോബര്‍ട്ട് ബ്രിസ്റ്റോയും, കേരള ചരിത്രവും അതിന്റെ സൃഷ്ടാക്കളുംസ്രഷ്ടാക്കളും, എ.ശ്രീധരമേനോന്‍ (അദ്ധ്യായം 36 - പുറങ്ങള്‍ 236-41)</ref>
 
കൊച്ചി ഹാർബർ ടെർമിനസ് എന്ന കൊച്ചി റെയിൽ‌വേ സ്റ്റേഷൻ ഈ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. ടാജ് മലബാറിന്റെ പഞ്ചനക്ഷത്ര ഹോട്ടലും ഈ ദ്വീപില്‍ സ്ഥിതി ചെയ്യുന്നു. കൊച്ചി നഗരത്തെ സംബന്ധിച്ചിടത്തോളം ജനവാസം കുറഞ്ഞ ഈ ദ്വീപില്‍ കൊച്ചി കസ്റ്റംസിന്റെ ഉദ്യോഗസ്ഥരുടെ ഔദ്യോഗികവസതികളും വിനോദസഞ്ചാരികള്‍ക്കായുള്ള ഹോട്ടലുകളുമാണ് അധികമായിട്ടുള്ളത്.
"https://ml.wikipedia.org/wiki/വെല്ലിങ്‌ടൺ_ഐലൻഡ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്