"ഗന്ധകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: yo:Sulfur
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 16:
നീല ജ്വാലയോടു കൂടിയാണ് ഗന്ധകം കത്തുന്നത്. സള്‍ഫര്‍ കത്തുമ്പോള്‍ ശ്വാസം മുട്ടിക്കുന്ന [[സര്‍ഫര്‍ ഡൈ ഓക്സൈഡ്]] (SO<sub>2</sub>) എന്ന വാതകം ഉണ്ടാകുന്നു. ഗന്ധകം ജലത്തില്‍ ലയിക്കുന്നിലെങ്കിലും ഇത് [[കാര്‍ബണ്‍ ഡൈസള്‍ഫൈഡ്|കാര്‍ബണ്‍ ഡൈസള്‍ഫൈഡില്‍]] ലയിക്കുന്നു. [[ബെന്‍സീന്‍]] പോലുള്ള ഓര്‍ഗാനിക് ലായനികളില്‍ നേരിയ അളവിലും ലയിക്കുന്നു. സള്‍ഫറിന്റെ [[ഓക്സീകരണ നില|ഓക്സീകരണ നിലകള്‍]] -2, +2, +4, +6 എന്നിവയാണ്. [[ഉല്‍കൃഷ്ടവാതകങ്ങള്‍|ഉല്‍കൃഷ്ടവാതകങ്ങളൊഴികെ]] മറ്റെല്ലാ മൂലകങ്ങളുമായും സള്‍ഫര്‍ പ്രവര്‍ത്തിച്ച് സ്ഥിരതയുള്ള സംയുക്തങ്ങളായി മാറുന്നു.
[[ചിത്രം:Cyclooctasulfur-above-3D-balls.png|200px|thumb|S<sub>8</sub> തന്മാത്രയിലെ കിരീടരൂപത്തിലുള്ള വിന്യാസം]]
ഖരരൂപത്തിലുള്ള സള്‍ഫര്‍ പരലില്‍ കിരീടരൂപത്തില്‍ എട്ടു സള്‍ഫര്‍ അണുക്കളെ ക്രമീകരിച്ചിട്ടുള്ള S<sub>8</sub> എന്ന തന്മാത്രാരൂപമാണ് ഉള്ളത്. ഇതു കൂടാതെ മറ്റനേകം തന്മാത്രാരൂപങ്ങളും ഗന്ധകത്തിനുണ്ട്. S<sub>8</sub> -ല്‍ നിന്നും ഒരു അണുവിനെ നീക്കം ചെയ്താല്‍ S<sub>7</sub> എന്ന തന്മാത്രയുണ്ടാകുന്നു. S<sub>12</sub>, S<sub>18</sub> എന്നീ വലയതന്മാത്രാരൂപങ്ങളും സള്‍ഫറിനുണ്ട്. ആവര്‍ത്തനപ്പട്ടികയില്‍ സള്‍ഫറിന്റെ ഗ്രൂപ്പില്‍ മുകളിലുള്ള [[ഓക്സിജന്‍|ഓക്സിജന്]] O<sub>2</sub>, O<sub>3</sub> എന്നീ രണ്ടു തന്മാത്രാരൂപങ്ങള്‍ മാത്രമേയുള്ളൂ. താഴെയുള്ള [[സെലീനിയം|സെലീനിയത്തിന്]] വലയരൂപത്തിലുള്ള തന്മാത്രകളായി രൂപം പ്രാപിക്കാന്‍ കഴിയുമെങ്കിലും പോളിമര്‍ രൂപത്തിലാണ് അവ കാണപ്പെടുന്നത്. ഇവയില്‍ നിന്നു വ്യത്യസ്ഥമായിവ്യത്യസ്തമായി സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ഥങ്ങളായവ്യത്യസ്തങ്ങളായ [[പരല്‍|പരല്‍‌രൂപങ്ങളിലുള്ള]] തന്മാത്രാരൂപങ്ങള്‍ സള്‍ഫര്‍ കൈക്കൊള്ളുന്നു. S<sub>8</sub> തന്നെയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
 
ഉരുകിയ നിലയില്‍ സള്‍ഫറിന്റെ പ്രധാനപ്പെട്ട ഒരു പ്രത്യേകത അതിന്റെ കൊഴുകൊഴുപ്പാണ് (viscosity). മറ്റു ദ്രാവകങ്ങളില്‍ നിന്നും വ്യത്യസ്ഥമായിവ്യത്യസ്തമായി താപനില 200°C മുകളിലാകുമ്പോള്‍‍ സള്‍ഫറിന്റെ വിസ്കോസിറ്റി വര്‍ദ്ധിക്കുന്നു. [[പോളിമര്‍]] ചങ്ങലകളുടെ രൂപീകരണംരൂപവത്കരണം മൂലമാണ് ഇത് സംഭവിക്കുന്നത്. ഈ താപനിലയില്‍ ഉരുകിയ സള്‍ഫറിന് കടും ചുവപ്പുനിറമായിരിക്കും. പോളിമര്‍ ചങ്ങലകളിലെ അഗ്രഭാഗത്തുള്ള സ്വതന്ത്ര സംയോജകതയാണ് ഈ നിറത്തിന് നിദാനം. താപനില വീണ്ടും വര്‍ദ്ധിക്കുമ്പോള്‍ പോളിമര്‍ ചങ്ങലകള്‍ വിഘടിക്കാനാവശ്യമായ ഊര്‍ജ്ജം ലഭിക്കുകയും വിസ്കോസിറ്റി കുറയുകയും ചെയ്യുന്നു.
 
ഉരുകിയ സള്‍ഫറിനെ പെട്ടെന്ന് തണുപ്പിച്ച് പരല്‍‌രൂപമില്ലാത്ത (Amorphous or "plastic" sulfur) സള്‍ഫര്‍ നിര്‍മ്മിക്കാം. ഇതിന് [[ഹെലിക്കല്‍ ഘടന|ഹെലിക്കല്‍ ഘടനയാണ്]] ഉള്ളതെന്ന്‌ [[എക്സ്-റേ ക്രിസ്റ്റലോഗ്രഫി]] വഴി മനസിലാക്കിയിട്ടുണ്ട്മനസ്സിലാക്കിയിട്ടുണ്ട്. സാധാരണ അന്തരീക്ഷതാപനിലയില്‍ ഇത് താരതമ്യേന സ്ഥിരതയുള്ള രൂപമാണെങ്കിലും (metastable) ക്രമേണ പരല്‍‌രൂപമായി മാറുന്നു. ഈ പ്രക്രിയ ദിവസങ്ങളോളം നീളുന്നതാണെങ്കിലും [[ഉല്പ്രേരകം|ഉല്പ്രേരകങ്ങള്‍]] ഉപയോഗിച്ച് വേഗത്തിലാ‍ക്കാന്‍ സാധിക്കും.
 
== ഉപയോഗങ്ങള്‍ ==
വരി 51:
== സംയുക്തങ്ങള്‍ ==
*[[ഹൈഡ്രജന്‍ സള്‍ഫൈഡ്]] - ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള ഇത് വെള്ളത്തില്‍ അലിഞ്ഞാല്‍ അമ്ലഗുണമുണ്ടാകുന്നു. ലോഹങ്ങളുമായി പ്രവര്‍ത്തിച്ച് അതിന്റെ സള്‍ഫൈഡുകള്‍ ഉണ്ടാകുന്നു.
*[[അയേണ്‍ സള്‍ഫൈഡ്]]-ഇത് പൈറൈറ്റ് എന്നാണറീയപ്പെടുന്നത്. വിഡ്ഡിയുടെവിഡ്ഢിയുടെ സ്വര്‍ണം എന്നും അറിയപ്പെടുന്ന ഇത് ഒരു അര്‍ദ്ധചാലകമാണ്.
*[[ലെഡ് സള്‍ഫൈഡ്]] - ഗലിന എന്നറിയപ്പെടുന്ന ഇത് ആദ്യമായി കണ്ടെത്തിയ അര്‍ദ്ധചാലകമാണ്. ആദ്യകാല ക്രിസ്റ്റല്‍ റേഡിയോകളില്‍ സിഗ്നല്‍ റെക്റ്റിഫയര്‍ ആയി ഉപയോഗിച്ചിരുന്നു.
 
"https://ml.wikipedia.org/wiki/ഗന്ധകം" എന്ന താളിൽനിന്ന് ശേഖരിച്ചത്