"കെ.എസ്. കൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 19:
}}
 
[[സി.വി. രാമന്‍|സി.വി. രാമന്‌]] [[നോബല്‍ സമ്മാനം]] ലഭിച്ച ''രാമന്‍ ഇഫക്‌ട്‌'' എന്ന കണ്ടുപിടുത്തത്തിന്റെ മുഖ്യസഹായിയും 1928 മാര്‍ച്ച്‌ ലക്കം 'നേച്ചറില്‍' പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിന്റെ സഹരചയിതാവും ആയിരുന്നു '''കരിമാണിക്കം ശ്രീനിവാസ കൃഷ്‌ണന്‍''' എന്ന '''കെ.എസ്‌. കൃഷ്‌ണന്‍'''. [[ഭാരതം|ഭാരതത്തിലെ]] ശാസ്‌ത്ര സാങ്കേതിക രംഗത്ത്‌ പല മികച്ച സ്ഥാപനങ്ങളുടെയും വളര്‍ച്ചയില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയ കെ.എസ്‌. കൃഷ്‌ണന്‍ ശാസ്‌ത്രത്തിന്‌ പുറമേ ശാസ്‌ത്രസാഹിത്യത്തിലും സ്‌പോര്‍ട്‌സിലും രാഷ്‌ട്രീയത്തിലും ഒക്കെ താത്‌പര്യമുള്ള ബഹുമുഖ പ്രതിഭയായിരുന്നു. [[അറ്റോമിക്‌ എനര്‍ജി കമ്മീഷന്‍]], [[കൗണ്‍സില്‍ ഓഫ്‌ സയന്റിഫിക്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ച്‌]] (CSIR), [[യു.ജി.സി]] എന്നീ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ സഹകരിച്ചിരുന്നു. മികച്ച അധ്യാപകന്‍അദ്ധ്യാപകന്‍, ഗവേഷണാചാര്യന്‍, ശാസ്‌ത്രജ്ഞന്‍ എന്നീ നിലകളില്‍ പ്രാഗത്ഭ്യംപ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്.
 
== ജീവിതരേഖ ==
 
[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[രാംനാട്‌ ജില്ല|രാംനാട്‌ ജില്ലയിലെ]] വാര്‍ട്രാപ്പില്‍ [[1898]] [[ഡിസംബര്‍ 4]]-ന് ഒരു സ്‌കൂള്‍ അധ്യാപകന്റെഅദ്ധ്യാപകന്റെ മകനായി ജനിച്ചു. സ്വന്തം ഗ്രാമത്തില്‍ തന്നെയുള്ള സ്‌കൂളിലെ പ്രാഥമിക പഠനത്തിന്‌ ശേഷം ശ്രീവില്ലി പുത്തൂരിലെ ഹിന്ദു സ്‌ക്കൂളില്‍ ചേര്‍ന്നു. [[മധുര|മധുരയിലെ]] അമേരിക്കന്‍ കോളജിലും ചെന്നൈ ക്രിസ്‌ത്യന്‍ കോളജിലുമായി കോളജ്‌ വിദ്യാഭ്യാസം നടത്തി. രസതന്ത്രമായിരുന്നു ബിരുദപഠനത്തിന്‌ തിരഞ്ഞെടുത്തത്‌. കൃഷ്‌ണന്‍ അഭിപ്രായപ്പെടുന്നത്‌ തന്നെ ഒന്‍പതാം ക്ലാസില്‍ പഠിപ്പിച്ച ഒരു അധ്യാപകന്റെഅദ്ധ്യാപകന്റെ പ്രേരണയും ക്ലാസുമാണ്‌ ശാസ്‌ത്രത്തില്‍ താത്‌പര്യം ജനിപ്പിച്ചതെന്നാണ്‌. രസതന്ത്ര വിഭാഗത്തില്‍ ഡെമണ്‍സ്‌ട്രേറ്റര്‍ ആയാണ്‌ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്‌. ഈ സമയത്തു തന്നെ ഒഴിവു സമയങ്ങളില്‍ [[ഭൗതികശാസ്‌ത്രം]], [[രസതന്ത്രം]], [[ഗണിതശാസ്‌ത്രം]] എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തിയിരുന്നു. ഈ പ്രഭാഷണം കേള്‍ക്കാന്‍ മറ്റ്‌ കോളജുകളില്‍ നിന്നുവരെ സഹൃദയര്‍ എത്തിയിരുന്നു.{{തെളിവ്}}
 
1920 ല്‍ [[കല്‍ക്കത്ത|കല്‍ക്കത്തയിലെത്തി]] ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ കള്‍ട്ടിവേഷന്‍ ഓഫ്‌ സയന്‍സില്‍ ചേര്‍ന്നു. ഇവിടെ വച്ച്‌ സി.വി. രാമനെന്ന അതുല്യ പ്രതിഭാശാലിയുടെ കീഴില്‍ ഭൗതികശാസ്‌ത്രത്തില്‍ ഗവേഷണം ആരംഭിച്ചു. കല്‍ക്കട്ട സര്‍വകലാശാലയില്‍ വച്ച്‌ ഭൗതികശാസ്‌ത്രത്തിലെ പല വിഷയങ്ങളെക്കുറിച്ചും ആഴത്തില്‍ അറിവ്‌ നേടിയ ശേഷമാണ്‌ ഗവേഷണം ആരംഭിച്ചത്‌. സി.വി. രാമനോടൊത്തുള്ള അഞ്ചു വര്‍ഷക്കാലം തന്റെ ശാസ്‌ത്ര ജീവിതത്തിലെ ഉത്സവകാലം എന്നാണ്‌ കെ.എസ്‌. കൃഷ്‌ണന്‍ തന്നെ എടുത്തു പറയുന്നത്‌.
"https://ml.wikipedia.org/wiki/കെ.എസ്._കൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്