"കർത്തൃപ്രാർത്ഥന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: hif:Lord's Prayer
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 13:
മറ്റുള്ളവരുടെ മുന്‍പില്‍ ഭക്തരായി കാണപ്പെടാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനയെ യേശു വിമര്‍ശിക്കുന്ന ഗിരിപ്രഭാഷണഭാഗത്താണ് മത്തായിയുടെ സുവിശേഷത്തില്‍ കര്‍ത്തൃപ്രാര്‍ത്ഥന. "നിങ്ങള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുവിന്‍" എന്ന മുഖവുരയെ തുടര്‍ന്ന് യേശു ഈ പ്രാര്‍ത്ഥന പഠിപ്പിക്കുന്നതായാണ് മത്തായി ചിത്രീകരിച്ചിരിക്കുന്നത്. ഈ പ്രാര്‍ത്ഥയുടെ ഘടനയും അതിലെ വിഷയങ്ങളുടെ ഒഴുക്കും ശ്രേണിയും കണക്കിലെടുത്തുള്ള ഒരു വ്യാഖ്യാനം, ഇത് മന:പാഠമാക്കേണ്ട ഒരു പ്രതേക പ്രാര്‍ത്ഥനയെന്നതിനുപകരം പ്രാര്‍ത്ഥനകള്‍ക്ക് മാതൃക മാത്രമാണെന്നാണ്. ഉപയോഗിക്കാന്‍ ഉദ്ദേശിക്കപ്പെട്ട ഒരു പ്രത്യേക പ്രാര്‍ത്ഥനയാണ് ഇതെന്ന നിഗമനത്തില്‍ എത്തിച്ചേരുന്ന വ്യാഖ്യാനങ്ങളുമുണ്ട്. യേശുവും ശിഷ്യന്മാരും പ്രാര്‍ത്ഥിക്കുന്ന അനേകം സന്ദര്‍ഭങ്ങള്‍ സുവിശേഷങ്ങളിലുണ്ട്; എന്നാല്‍ ഈ പ്രാര്‍ത്ഥന അവര്‍ ഉപയോഗിക്കുന്നതായി ഒരിടത്തും കാണാത്തതിനാല്‍ എന്തു പ്രാധാന്യമാണ് ഇതിന് ആദ്യം കല്പിക്കപ്പെട്ടതെന്ന് വ്യക്തമല്ല.
 
== വ്യത്യസ്തപാഠങ്ങള്‍ ==
== വ്യത്യസ്ഥപാഠങ്ങള്‍ ==
 
=== മലയാളത്തില്‍ ===
വരി 29:
:ഞങ്ങളെ പരീക്ഷയില്‍ കടത്താതെ
:ദുഷ്ടങ്കല്‍നിന്നു ഞങ്ങളെ വിടുവിക്കേണമേ.
:രാജ്യവും ശക്തിയും മഹത്വവുംമഹത്ത്വവും എന്നേക്കും നിനക്കുള്ളതല്ലോ.
{{col-3}}
 
വരി 82:
:ഞങ്ങളെ പ്രലോഭനത്തില്‍ അകപ്പെടുത്തരുതേ;
:തിന്മയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ.{{Ref_label|ഖ|ഖ|none}}
:കാരണം രാജ്യവും ശക്തിയും മഹത്വവുംമഹത്ത്വവും,
:എന്നെന്നും നിന്റേതാകുന്നു, അമേന്‍.
 
വരി 136:
=== "പ്രലോഭനത്തില്‍ അകപ്പെടുത്തരുതേ" ===
 
പ്രാര്‍ത്ഥനയുടെ അവസാനത്തേതിനു മുന്‍പത്തെ ഈ അപേക്ഷ പലതരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. പ്രലോഭനങ്ങള്‍ എന്ന് സാധാരണ പരിഭാഷപ്പെടുത്താറുള്ള peirasmos(പെയ്റാസ്മോസ്) (πειρασμός) എന്ന വാക്കിന്റെ അര്‍ത്ഥതലങ്ങളെക്കുറിച്ച് പുതിയനിയമ ഗ്രീക്ക് ശബ്ദകോശം പ്രതിപാദിക്കുന്നുണ്ട്.<ref>http://www.studylight.org/lex/grk/view.cgi?number=3986</ref> വ്യത്യസ്ഥവ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ അതിന് പ്രലോഭനം, പരീക്ഷ, പരിശോധന, പരീക്ഷണം എന്നൊക്കെ അര്‍ത്ഥമാകാം. അതിന്റെ പരമ്പരാഗത പരിഭാഷ പ്രലോഭനം എന്നാണ്. "ഞങ്ങളെ ഞങ്ങള്‍ തന്നെയോ സാത്താനോ പരീക്ഷണങ്ങളില്‍ എത്തിക്കാന്‍ ഇടയാക്കരുതെ" എന്നാകം ഇവിടെ അപേക്ഷ. അന്നന്നെ അപ്പത്തിനുവേണ്ടിയുള്ള അപേക്ഷക്ക് തൊട്ടുപിന്നാലെ വരുന്ന ഈ അഭ്യര്‍ത്ഥന, ഭൗതികസുഖങ്ങളുടെ ബന്ധനത്തില്‍ പെടാതിരിക്കാനുള്ള പ്രാര്‍ത്ഥനയുമാകാം. യുഗസമാപ്തിയില്‍ കഠിനമായ നിത്യശിക്ഷക്ക് വിധിക്കപ്പെടരുതേ എന്നാണ് ഇതിനര്‍ത്ഥമെന്ന് ഒരു വ്യാഖ്യാനമുണ്ട്. [[ഇയ്യോബിന്റെ പുസ്തകം|ഇയ്യോബിന്റെ പുസ്തകത്തില്‍]] വിവരിച്ചിരിക്കുന്നവിധം കഠിനതരമായ പരീക്ഷകള്‍ക്കെതിരായുള്ള അപേക്ഷയാണതെന്നാണ് മറ്റൊരു വ്യാഖ്യാനം.<ref>സങ്കീര്‍ത്തനം 26:2, 139:23 എന്നിവയില്‍ സങ്കീര്‍ത്തകന്‍, തന്റെ നിരപരാധിത്വവും സത്യസന്ധതയും തെളിയിക്കാനുള്ള അവസരത്തിന് ദൈവത്തെ ബഹുമാനം വിടാതെ വെല്ലുവിളിക്കുന്നു.</ref>
 
=== "തിന്മയില്‍ നിന്ന് രക്ഷിക്കുക" ===
വരി 142:
അവസാനത്തെ അപേക്ഷ സാത്താനെ സംബന്ധിക്കുന്നതോ തിന്മയെ പൊതുവായി പരമര്‍ശിക്കുന്നതോ എന്ന കാര്യത്തില്‍ പരിഭാഷകര്‍ക്കും പണ്ഡിതന്മാര്‍ക്കും ഇടയില്‍ അഭിപ്രായൈക്യമില്ല. ഗ്രീക്ക് മൂലത്തിലും ലത്തീന്‍ പരിഭാഷയിലും ഉപയോഗിച്ചിരിക്കുന്ന പദം കേവലമായ തിന്മ എന്ന അര്‍ത്ഥം കിട്ടും‌വിധമുള്ള നപുംസകലിംഗമോ സാത്താനെ സൂചിപ്പിക്കുന്ന പുല്ലിംഗമോ ആകാം. ഗിരിപ്രഭാഷണവിവരണത്തിലെ കര്‍ത്തൃപ്രാര്‍ത്ഥനക്കുമുന്‍പുള്ള ഭാഗങ്ങളില്‍, സമാനപദം തിന്മയെ പൊതുവേ പരാമര്‍ശിക്കാനാണ് മത്തായി ഉപയോഗിച്ചിരിക്കുന്നതെങ്കിലും തുടര്‍ന്നുള്ള ഭാഗങ്ങളില്‍ അദ്ദേഹത്തിന്റെ സുവിശേഷം സൂചിപ്പിക്കുന്നത് സാത്തനെയാണ്. തിന്മ എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നതെന്ന കാര്യത്തില്‍ അവ്യക്തതയുണ്ടെന്ന് സമ്മതിച്ച ജോണ്‍ കാല്‍വിന്‍, സാധ്യമായ അര്‍ത്ഥങ്ങള്‍ രണ്ടും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ലെന്നും അവ ഈ പ്രാര്‍ത്ഥനയുടെ വ്യാഖ്യാനത്തില്‍ അപ്രസക്തമാണെന്നും അഭിപ്രായപ്പെട്ടു. തിന്മയില്‍ നിന്ന് രക്ഷിക്കണം എന്ന അപേക്ഷക്ക് യോഹന്നാന്റെ സുവിശേഷത്തിലേയും (17:15) പൗലോസ് തെസ്സലോനിക്കര്‍ക്കെഴുതിയ രണ്ടാം ലേഖനത്തിലേയും ചില വാക്യങ്ങളോട് സാമ്യമുണ്ട്.(3:3)<ref>Clontz, p. 452</ref>
 
=== "രാജ്യവും ശക്തിയും മഹത്വവുംമഹത്ത്വവും നിന്റേതാകുന്നു" ===
 
കര്‍ത്തൃപ്രാര്‍ത്ഥനയിലെ ഈ സമാപനസ്തുതി(Doxology) [[മത്തായിയുടെ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിന്റെ]] ബൈസാന്തിയന്‍ പാഠം പിന്തുടരുന്ന കയ്യെഴുത്തുപ്രതികളില്‍ മാത്രമാണുള്ളത് [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കായുടെ സുവിശേഷത്തിലെ]] പാഠത്തിലോ, മത്തായിയുടെ സുവിശേഷത്തിന്റെ തന്നെ അലക്സാന്‍ഡ്രിയന്‍ പാഠം ഉള്‍ക്കൊള്ളുന്ന ഏറ്റവും പഴയ കയ്യെഴുത്തുപ്രതികളിലോ അതില്ല.<ref>Clontz, p. 8</ref> സമാപനസ്തുതി ദൈര്‍ഘ്യം കുറഞ്ഞ രൂപത്തിലാണെങ്കിലും("എന്തെന്നാല്‍ ശക്തിയും മഹത്ത്വവും എന്നേയ്ക്കും നിന്റേതാകുന്നു") ആദ്യം രേഖപ്പെടുത്തിക്കാണുന്നത്,<ref>[http://www.ccel.org/ccel/richardson/fathers.viii.i.iii.html ''Didache എന്നു സാധാരണ അറിയപ്പെടുന്ന പന്ത്രണ്ടു ശ്ലീഹന്മാരുടെ പ്രബോധനങ്ങള്‍, ക്രിസ്ത്യന്‍ ക്ലാസിക്കുകളുടെ എത്തേറിയല്‍ ഗ്രന്ഥശാലയില്‍]</ref>Didache എന്നറിയപ്പെടുന്ന പൗരാണികരേഖയില്‍ (8:2) ആണ്. ഈ സ്തുതി അതിന്റെ അന്തിമരൂപം കൈവരിക്കുന്നതിനുമുന്‍പ് പത്തു വ്യത്യസ്ഥവ്യത്യസ്ത രൂപങ്ങളിലൂടെയെങ്കിലും കടന്നുപോയെന്ന് മത്തായിയുടെ സുവിശേഷത്തിന്റെ പഴയ കയ്യെഴുത്തുപ്രതികളില്‍ നിന്ന് മനസ്സിലാക്കാം. പഴയ യഹൂദ പ്രാര്‍ത്ഥനകളില്‍ സമാപനസ്തുതി സാധാരണമായിരുന്നു. സാമൂഹ്യ ആരാധനക്കായി കര്‍ത്തൃപ്രാര്‍ത്ഥനയോട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാകാം അത്. അങ്ങനെയെങ്കില്‍ അതിന് മാതൃകയായത് [[ദിനവൃത്താന്തം (ബൈബിള്‍)|ദിനവൃത്താന്തം]] ഒന്നാം പുസ്തകത്തിലെ 29:11 {{Ref_label|ഗ|ഗ|none}} വാക്യമാകാം. മിക്കവാറും പണ്ഡിതന്മാര്‍ സമാപനസ്തുതിയെ മത്തായിയുടെ സുവിശേഷത്തിന്റെ മൂലപാഠത്തില്‍ ഉള്‍പ്പെടുന്നതായി കണക്കാക്കുകയോ പരിഭാഷകളില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നില്ല. അതിനെ അടിക്കുറിപ്പുകളില്‍ ഒതുക്കുകയാണ് സാധാരണ പതിവ്. ലത്തീന്‍ ആരാധനാക്രമം പിന്തുടരുന്ന [[കത്തോലിക്കാ സഭ|കത്തോലിക്കര്‍]] കര്‍ത്തൃപ്രാര്‍ത്ഥനയില്‍ അത് ചൊല്ലാറില്ല. എന്നാല്‍ 1970-ലെ പരിഷ്കരിച്ച കത്തോലിക്കാ കുര്‍ബ്ബാനക്രമത്തില്‍ കര്‍ത്തൃപ്രാര്‍ത്ഥനയുടെ ഭാഗമായല്ലാതെ അതിനെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബൈസാന്തിയന്‍ ആരാധനാക്രമം പിന്തുടരുന്നവ ഉള്‍പ്പെടെയുള്ള പൗരസ്ത്യസഭകളും, പൗരസ്ത്യകത്തോലിക്കാസഭകളും പ്രൊട്ടസ്റ്റന്റ് സഭകളും സമാപനസ്തുതിയെ കര്‍ത്തൃപ്രാര്‍ത്ഥനയുടെ ഭാഗമായി കണക്കാക്കുന്നു.
 
 
വരി 164:
 
 
ഗ. {{Note_label|ഗ|ഗ|none}} "കര്‍ത്താവേ, പെരുമയും ശക്തിയും മഹത്വവുംമഹത്ത്വവും വിജയവും പ്രതാപവും നിന്റേതാകുന്നു. കാരണം സ്വര്‍ഗത്തിലും ഭൂമിയിലും ഉള്ളതെല്ലാം നിന്റേതാകുന്നു. കര്‍ത്താവേ, രാജത്വം നിന്റേതാകുന്നു. നീ സര്‍വോന്നതനായ തലവനാകുന്നു.(1 ദിനവൃത്താന്തം 29:11 - ഓശാന മലയാളം ബൈബിള്‍).
 
 
"https://ml.wikipedia.org/wiki/കർത്തൃപ്രാർത്ഥന" എന്ന താളിൽനിന്ന് ശേഖരിച്ചത്