"ഓക്കമിന്റെ കത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: fr:Rasoir d'Ockham
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
{{prettyurl|Occam's razor}}
[[ചിത്രം:William of Ockham.png|thumb|150px|right|പതിനാലാം നൂറ്റാണ്ടിലെ [[ഇംഗ്ലീഷ്]] തര്‍ക്കശാസ്ത്രവിദഗ്ധനുംതര്‍ക്കശാസ്ത്രവിദഗ്ദ്ധനും ഫ്രാന്‍സിസ്കന്‍ സംന്യാസിയുമായിരുന്ന ഓക്കമിലെ വില്യം]]
 
പതിനാലാം നൂറ്റാണ്ടിലെ [[ഇംഗ്ലീഷ്]] തര്‍ക്കശാസ്ത്രവിദഗ്ധനുംതര്‍ക്കശാസ്ത്രവിദഗ്ദ്ധനും ഫ്രാന്‍സിസ്കന്‍ സംന്യാസിയുമായിരുന്ന [[ഓക്കമിലെ വില്യം|ഓക്കമിലെ വില്യമിന്റെ]] പേരില്‍ അറിയപ്പെടുന്ന ഒരു തത്ത്വമാണ് '''ഓക്കമിന്റെ കത്തി'''(Occam's Razor). ഏതു പ്രതിഭാസത്തിന്റേയും വിശദീകരണം, സാധ്യമായതില്‍ ഏറ്റവും കുറച്ച് സങ്കല്പങ്ങളെ ആശ്രയിച്ചുവേണമെന്നും, പ്രതിഭാസത്തിന്റെ വിശദീകരണമായ സിദ്ധാന്തത്തിന്റെ നിരീക്ഷിക്കാവുന്ന പ്രവചനങ്ങളെ ബാധിക്കാത്ത സങ്കല്പങ്ങളെ തള്ളിക്കളയണമെന്നുമാണ് ഈ തത്ത്വം. 'മിതവ്യയനിയമം' (Law of Parsimony), 'മിതഭാഷിത്വനിയമം' (Law of succinctness) എന്നൊക്കെ അറിയപ്പെടുന്ന ഈ തത്ത്വത്തിന്റെ ഒരു ഭാഷ്യം "ഘടകങ്ങളെ അനാവശ്യമായി പെരുപ്പിക്കരുത്" എന്നാണ്. ഇതിന്റെ മറ്റൊരു രൂപം "ആവശ്യമില്ലാതെ ബഹുത്വം ഉണ്ടാക്കിയെടുക്കരുത്" എന്നും.
 
 
== ചരിത്രം ==
 
ക്രി.വ.1285-നും 1349-നും ഇടക്ക് ജീവിച്ചിരുന്ന ഓക്കമിലെ വില്യം എണ്ണപ്പെട്ട നാമവാദചിന്തകന്മാരില്‍(Nominalists) ഒരാളായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ വിപുലമായ പ്രശസ്തിയുടെ അടിസ്ഥാനം അദ്ദേഹത്തിന്റെ പേരിലറിയപ്പെടുന്ന ഈ സിദ്ധാന്തമാണ്. ഇവിടെ 'കത്തി' എന്നതുകൊണ്ട്, ഏറ്റവും ലളിതമായ വിശദീകരണത്തിലെത്തിച്ചേരുന്നതുവോളം അനാവശ്യസങ്കല്പങ്ങളെ വെട്ടിമാറ്റുന്ന മാനസികപ്രക്രിയയാണ് സൂചിതമാകുന്നത്. ഈ സിദ്ധാന്തത്തിന്റെ ആശയം ഓക്കമിലെ വില്യമിന്റെ ചിന്തയുടെ പൊതുപ്രവണതക്കനുസരിച്ചാണെങ്കിലും, അദ്ദേഹത്തിന്റെ രചനകളിലൊന്നിലും ഇത് പ്രത്യേകമായി പ്രത്യക്ഷപ്പെടുന്നില്ല. ഈ സിദ്ധാന്തത്തിന്റെ പ്രശസ്ഥമായ ഭാഷ്യങ്ങളിലൊന്നായ "ഘടകങ്ങളെ ആവശ്യമില്ലാതെ പെരുപ്പിക്കരുത്" എന്ന വാക്യം ഓക്കമിന്റേതല്ലെങ്കിലും അതിന് സമാനമെന്നു പറയാവുന്ന ഒരു പ്രസ്ഥാവനപ്രസ്താവന അദ്ദേഹത്തിന്റേതായുണ്ട്. "കുറച്ചു സാമിഗ്രികളുപയോഗിച്ച് ചെയ്യാവുന്നതിന് ഏറെ സാമിഗ്രികള്‍ ഉപയോഗിക്കുന്നത് വ്യര്‍ഥതയാണ്" എന്നാണ് ആ പ്രസ്ഥാവനപ്രസ്താവന. <ref name=russel >ബെര്‍ട്രാന്‍ഡ് റസ്സല്‍ - പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രം - പുറം 472</ref>
 
 
"https://ml.wikipedia.org/wiki/ഓക്കമിന്റെ_കത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്