"ഐതിഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 13:
== അബോധപ്രേരണകളുടെ സൃഷ്ടി. ==
 
ഒരു ജനതയുടെ ആചാരം, അനുഷ്ഠാനം, വിശ്വാസം, അഭിലാഷം, സ്വപ്നം, ഭയം തുടങ്ങിയവയ്ക്ക് ഐതിഹ്യങ്ങള് മൂര്‍ത്തരൂപം നല്‍കുന്നു; ജനസാമാന്യത്തിന്റെ സംസ്കാരസാഭല്ല്യം ഐതിഹ്യത്തില്‍ പ്രതിഫലിക്കും; മാത്രമല്ല അത് രൂപപ്പെടുത്താനും അതിനു രൂപപരിണാമം വരുത്താനും ഐതിഹ്യങ്ങള്‍ക്കു കഴിയും. ജനസാമാന്യത്തിനിടയിലുള്ള അന്ധവിശ്വാസങ്ങളും ഐതിഹ്യങ്ങളിലൂടെ പ്രചരിക്കാറുണ്ട്. ശാസ്ത്രത്തിന്റെ വളര്‍ച്ചയോടെ അവ നിലച്ചുപോകും എന്നു ചിലര്‍ കരുതുന്നു. ഐതിഹ്യങ്ങള്‍ക്ക് പ്രാകൃത സമുദായങ്ങള്‍ക്കിടയില്‍ ചില പ്രയോജനം നിര്‍വഹിക്കാനുണ്ടായിരുന്നെന്നും അവ നിറവേറ്റിക്കഴിഞ്ഞതിനാല്‍ ഇനി നിലനില്പുണ്ടാകയില്ല എന്നും വേറെ ചിലര്‍ക്കഭിപ്രായമുണ്ട്. ''സാമൂഹികമായ അബോധമനസ്സ്'' (Collective Unconscious) എന്ന സങ്കല്പത്തില്‍ എത്തിച്ചേരുവാന്‍ സ്വിസ്സ് മനശ്ശാസ്ത്രജ്ഞനായ കാള്‍ഗുസ്താവ് യുങ്ങിനെ (1875-1961) സഹായിച്ചിരിക്കാവുന്ന ഒരു പ്രധാനഘടകമാണ് ഐതിഹ്യം. സമൂഹം വ്യക്തിയുടെ മേല്‍ അടിച്ചേല്പിക്കുന്ന അബോധപ്രേരണകളുടെ ആകെ തുകയാണ് മനസാക്ഷിമനസ്സാക്ഷി എന്നൊരു പക്ഷമുണ്ട്. ഇതു ശരിയാണെങ്കില്‍ മനസാക്ഷിയുടെമനസ്സാക്ഷിയുടെ രൂപവത്കരണത്തിലും ഐതിഹ്യങ്ങള്‍ക്ക് പങ്കുണ്ടെന്നു സമ്മതിക്കേണ്ടി വരും.
 
ഐതിഹ്യത്തിന് സത്യമായ ഒരടിസ്ഥാനം വേണമെന്നില്ല; എന്നാല്‍ പല ഐതിഹ്യങ്ങളിലും സത്യത്തിന്റെ ചെറിയൊരംശം കണ്ടേക്കും. അതു പെരുപ്പിച്ചും രൂപഭേദം വരുത്തിയും മനോരഞ്ചകമാക്കിയുമാണ് ഐതിഹ്യം അവതരിപ്പിക്കുന്നത്, ''തെറ്റായി സ്മരിക്കപ്പെട്ട ചരിത്രം'' എന്ന് ചിലര് ഐതിഹ്യത്തിനു നിര്‍വചനം നല്‍കുന്നു. ചരിത്രസത്യത്തിലേക്കുള്ള ചൂണ്ടുപലകയായിത്തീരാറുണ്ട് ചില ഐതിഹ്യങ്ങള്‍.
വരി 21:
ചരിത്രപുരുഷന്മാര്‍, ദേശീയ നേതാക്കന്മാര്‍, ദേവാലയങ്ങള്‍, പക്ഷിമൃഗാതികള്‍, വൃക്ഷലതാദികള്‍, ഭൂമി, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, പ്രപഞ്ചസൃഷ്ടി, ജനനം, മരണം, ആചാരാനുഷ്ടാനങ്ങള്‍ എന്നു തുടങ്ങി മനുഷ്യന്റെ ജ്ഞാനത്തിനും ചിന്തയ്ക്കും വിഷയമായിട്ടുള്ള എന്തിനെക്കുറിച്ചും ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. മതം, കല, ദര്‍ശനം എന്നിവയുടെ ഉദ്ഭവംപോലും ഐതിഹ്യത്തില്‍ തേടുന്നവരെ കാണാം. അദ്ഭുതഭയശോകാതി വിഭിന്ന വികാരങ്ങള്‍ മനുഷ്യനില്‍ ഉണര്‍ത്തിപ്പോന്നിട്ടുള്ള കാലത്തെയും അതില്‍ പുരുഷത്വം ആരോപിച്ച കാലനേയും സംബന്ധിക്കുന്ന പല കഥകളും ഉണ്ട്. മരണത്തെ ജയിക്കണമെന്ന ഉത്ക്കടാഭിവാഞ്ചയാണ് കാലനെ തോല്പിക്കുന്ന കഥകളുടെ കാതല്‍. സത്യവാന്റെ ജീവനെ വീണ്ടെടുത്ത സാവിത്രിയുടെയും നിത്യയൗവനം നേടിയ മാര്‍ക്കണ്ഡേയന്റെയും കഥകള് ഈ തരത്തില്‍ ഉള്ളവയാണ്. ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്ഥിതിയോട് അസംതൃപ്തി തോന്നുമ്പോള്‍ ഇതവസാനിക്കണമെന്ന വിചാരം ഉയരുന്നു. വ്യക്തിതലത്തില്‍ മരണത്തിന്റെ ആവശ്യകതയും സമഷ്ടിതലത്തില്‍ പ്രളയത്തിന്റെ അനിവാര്യതയും അഗീകരിക്കുന്ന കഥകള്‍ ഇങ്ങനെ ആവിര്‍ഭവിക്കുന്നു.
 
ലോകം എങ്ങനെ, എന്ന്, ഉണ്ടായി? ഇതു നശിച്ചുപോകുമോ? നശിക്കാത്ത ഒന്നും ഇതില്‍ അവശേഷിക്കയില്ലേ? ലോകത്തില്‍ മനുഷ്യന്റെ സ്ഥിതിയെന്താണ്? ജനനത്തിനു മുമ്പും മരണത്തിനു ശേഷവും മനുഷ്യനു സത്തയുണ്ടോ? പൂപോലെ വിടര്‍ന്നു കൊഴിയുന്ന ക്ഷണികമായ പ്രതിഭാസമാണോ ജീവിതം? തത്വചിന്തയില്‍തത്ത്വചിന്തയില്‍ ഉയര്‍ത്തപ്പെടാറുള്ള ഇത്തരം ചോദ്യങ്ങള്‍ ‍ഐതിഹ്യം തനതായ ശൈലിയി കൈകാര്യം ചെയ്യാറുണ്ട്.
 
== ആദിബിംബ നിര്‍മിതി. ==
വരി 39:
മിക്ക ഐതിഹ്യങ്ങളും യുക്തിസഹമല്ലാത്ത അടിസ്ഥാനത്തിലാണ് രചിക്കപ്പെട്ടിട്ടുള്ളത്; അമാനുഷ കഥാപാത്രങ്ങള്‍ അമാനുഷ ശക്തികളും സിദ്ധികളും പ്രകടിപ്പിക്കുന്നു. ചിലപ്പോള്‍ മനുഷ കഥാപാത്രങ്ങള്‍ക്ക് മന്ത്രംകൊണ്ടോ മറ്റോ ദിവ്യശക്തി ലഭിക്കുന്നു. വേറേ ചിലപ്പോള്‍ അദ്ഭുതകരമായ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍പോന്ന ഉപകരണങ്ങള്‍ ഒരു സധാരണക്കാരന് കിട്ടുന്നതായിരിക്കും പ്രതിപാദ്യം. ആകാശയാനതിനു കഴിവുള്ള മാന്ത്രികക്കുതിര, വിചാരിക്കുന്ന സ്ഥലത്തെത്തിക്കുന്ന മെതിയടി, മരുന്നു പുരട്ടി അന്തര്‍ധാനം ചെയ്യുന്ന വിദ്യ മുതലായവ ഉദാഹരണം. ദിവ്യമായ കഴിവുകള്‍ കിട്ടാന്‍ കൊതിക്കാത്ത മനുഷ്യനില്ല. ഈ അഗ്രഹത്തിന്റെ ഫലമാണ് മുകളില്‍ പറഞ്ഞ തരം കഥകള്‍. കെട്ടുകഥയുണ്ടാക്കാന്‍ ബാലന്മാര്‍ക്കു സഹജമായ വാസനയുണ്ട്. വാസ്തവത്തില്‍ അവര്‍ കെട്ടുകഥയുണ്ടാക്കുകയല്ല, ഏതോ സഹജാവബോധത്താല്‍ അവര്‍ അനുഭവിക്കുന്നതു പറയുകയാണ്. പ്രാകൃത മനുഷ്യന്റെയും കുട്ടിയുടെയും മനസ്സ് ഒരു പോലെയാണ്. മനുഷ്യനിലെ ബാലനാണ് കെട്ടുകഥകളുടെ ഉപജ്ഞാതാവ്. ആകാശയാനവും ഗോളാന്തര സഞ്ചാരവും ഭാവനാമാത്രമായിരുന്ന അവയെ അടിസ്ഥാനമാക്കി അനേകം കഥകള്‍ ഉണ്ടായിട്ടുണ്ട്.
 
''ഇതിഹാസപുരാണാഭ്യാം വേദം സമുപബൃംഹയേത്'' എന്ന വാക്യമനുസരിച്ച് സ്വതേ നിഗൂഢാര്‍ഥകങ്ങളായ വേദങ്ങളുടെ വിശദീകരണവും അവയില്‍ പറഞ്ഞ തത്വങ്ങളുടെതത്ത്വങ്ങളുടെ ഉദാഹരണവും ആയിട്ടാണ് ഇതിഹാസങ്ങളും പുരാണങ്ങളും രചിക്കപ്പെട്ടത്. അവയ്ക്ക് ആന്തരികമായ ഒരര്‍ഥംകൂടി കാണണമെന്നു കരുതാന്‍ ‍ഇതൊരു കാരണമാണ്. ചില കഥകള്‍ ‍യുക്തിക്കുനിരക്കാത്തതും അസംബന്ധവുമായി തോന്നിയതു കൊണ്ട് വ്യാഖ്യാനിക്കേണ്ടി വന്നിരിക്കുന്നു. അന്യാപദേശമായും (allegory) പ്രതീകാത്മകമായും (symbolic) ഇവയെ വ്യാഖ്യാനിച്ചുവരുന്നു. അതിമാനുഷികമായ കഴിവുകള്‍ പ്രകടിപ്പിച്ച രാജാക്കന്മാരെ അമാനുഷന്മാരാക്കിയതിന്റെ ഫലമായിട്ടാണ് ദൈവങ്ങളുടെ ഉത്ഭവമെന്നു ചിലര്‍ക്കു പക്ഷമുണ്ട്. ഈ ദൈവങ്ങളെ ചുറ്റിപ്പറ്റി ഉണ്ടായതാണ് ഐതിഹ്യങ്ങള്‍. ദേവേന്ദ്രന്റെ പല വിക്രമങ്ങളിലും ഒരു ഗോത്രനായകന്റെ ചെയ്തികളുടെ പ്രതിഫലനം കാണാം. പ്രകൃതിശക്തികള്‍ക്ക് ദിവ്യത്വവും പുരുഷത്വവും ആരോപിച്ചതിന്റെ ഫലമാണ് ദൈവങ്ങള്‍ എന്ന് വേറൊരു സിദ്ധാന്തമുണ്ട്. ഇപ്രകാരം പ്രകൃതി പ്രതിഭാസങ്ങളുടെ രൂപാന്തരം മാത്രമാണ് ഐതിഹ്യങ്ങള്‍. കലപ്പ (ഹലം) ചെല്ലാത്ത (അഹല്യ) ഭൂമിയില്‍ മഴ പെയ്യിച്ച് ദേവേന്ദ്രന്‍ ‍അതു സസ്യഫലാഢ്യമാക്കുന്നു. ഫലപുഷ്ടിയുടെ അധിദേവതയായ ദേവേന്ദ്രനും അഹല്ല്യയും തമ്മിലുള്ള രഹസ്സമാഗമ കഥയിലേക്കോ, ശ്രീരാമന്‍ ‍ചവിട്ടിയപ്പോള്‍ ‍അഹല്യ മനോഹരിയായ ഒരു സ്ത്രീയായി മാറി എന്ന കഥയിലേക്കോ ഇവിടെ നിന്ന് ഏറെ ദൂരമില്ല. മനശാസ്ത്ര തത്വങ്ങളെതത്ത്വങ്ങളെ ആസ്പതമാക്കി ഐതിഹ്യങ്ങളെ വ്യാഖ്യാനിക്കാനും ശ്രമം നടന്നിട്ടുണ്ട്. ഈഡിപ്പസ് രാജാവിന്റെ കഥയില്‍നിന്ന് ''ഈഡിപ്പസ് കോമ്പ്ലക്സ്'' (മാതൃപുത്ര ലൈംഗികാര്‍ഷണം) എന്ന ഒരു സിദ്ധാന്തം തന്നെ രൂപം പ്രാപിച്ചു.
 
== പലതരം കഥകള്‍ ==
"https://ml.wikipedia.org/wiki/ഐതിഹ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്