"എരുമേലി പേട്ടതുള്ളൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ആചാരങ്ങള്‍ നീക്കം ചെയ്തു; [[:വര്‍ഗ്ഗം:കേരളത്തിലെ ഹൈന്ദവാചാരങ്ങള്‍|കേര
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 16:
പേട്ടയിലുള്ള കൊച്ചമ്പലത്തിന്‍റെ മുന്നില്‍നിന്നാണ്‌ പേട്ടതുള്ളല്‍ തുടങ്ങുക. ആദ്യം കോട്ടപ്പടിയില്‍ നാളികേരം ഉരുട്ടും. അതിനു ശേഷം കൊച്ചമ്പലത്തില്‍ കയറി ദര്‍ശനം നടത്തും. അവിടെ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ എതിരെയുള്ള വാവര്‍‌പള്ളിയിലേക്കു നീങ്ങുന്നു. ആനന്ദനൃത്തലഹരിയില്‍ "അയ്യപ്പന്‍ തിന്തകത്തോം,സ്വാമി തിന്തകത്തോം" എന്നാര്‍ത്തുവിളിച്ചാണ്‌ സംഘനൃത്തം.
 
അയ്യപ്പന്മാര്‍ വാവരുസ്വാമിയെ സന്ദര്‍ശിക്കയും അവിടെ കാണിക്കയിടുകയും ചെയ്യുന്നു.അവിറ്റെ നിന്നു കിട്ടുന്ന കുരുമുളക് പ്രസാദവും വാങ്ങി വലിയമ്പലത്തേക്കു തുള്ളി നീങ്ങുന്നു.വലിയമ്പലത്തിലെത്താന്‍ അര മണിക്കൂര്‍ എടുക്കും. വലിയമ്പലത്തിലെത്തിയാല്‍ പ്രദിക്ഷണംപ്രദക്ഷിണം വച്ച് പച്ചിലക്കമ്പുകള്‍ ക്ഷേത്രത്തിനു മുകളില്‍ നിക്ഷേപിക്കുന്നു.വലം വച്ചു കര്‍പ്പൂരം കത്തിച്ചു തുള്ളല്‍ അവസാനിപ്പിക്കുന്നു.വലിയമ്പലത്തിനു സമീപം ഒഴുകുന്ന തോട്ടില്‍ ഇറങ്ങിക്കുളിക്കുന്നു. വീണ്ടും ക്ഷേത്ര ദര്‍ശ്നം നടത്തി ഇരുമുടിക്കെട്ടു വച്ചിരിക്കുന്ന വിരിയില്‍ പോയി വിശ്രമിക്കുന്നു. അടുത്ത ദിവസം കുളിച്ച്‌ അമ്പലത്തില്‍ തൊഴുത്‌ വാവരുസ്വാമിയേയും കൊച്ചമ്പലത്തില്‍ അയ്യപ്പനേയും വന്ദിച്ച് ‌" കോട്ടപ്പടിയാസ്ഥാനവും കടന്ന് ,പേരൂത്തോട്ടില്‍ നീരാടി കനിവിനോടു കാളകെട്ടി, അഴകിനൊടു അഴുതാനദിയില്‍ പുക്ക്‌ ,അഴുതയില്‍ കുളിച്ച്‌ കല്ലുമെടുത്ത് കല്ലൊരു ചുമടുമേന്തി കല്ലിടും കുന്നു കേറി കല്ലിട്ടു വലം തിരുഞ്ഞ്‌ ,കരിമല മുകളില് പുക്കു ,വില്ലും ശരവും കുത്തി കിണറും കുളവും തോണ്ടി, പമ്പയില്‍ തീര്‍ഥമാടി ,വലിയോരു ദാനവും കഴിച്ച്‌, ബ്രാഹ്മിണദക്ഷിണയും ചെയ്തു സദ്യയും കഴിച്ചു,ഗുരുക്കന്മാരെ വന്ദിച്ചുകൊണ്ടു, നീലിമല ചവിട്ടിക്കേറി ശബരിപീഠത്തിലധിവസിച്ച്‌ ,ശരംകുത്തി വലം തിരിഞ്ഞു സത്യമായ പൊന്നു പതിനെട്ടാമ്പടിയും ചവിട്ടിക്കേറി ഹരിഹരസുതനെ " ദര്‍ശിക്കയായിരുന്നു പഴയകാലത്തെ രീതി. ചാലക്കയം വഴിയുള്ള യാത്ര പ്രചാരമായതോടെ പരമ്പരാരീതിയില്‍ മല ചവിട്ടുന്നവര്‍ കുറഞ്ഞു.എങ്കിലും തമിഴ്നാട്ടില്‍ നിന്നെത്തുന്ന ഭക്തരില്‍ നല്ല പങ്കും ഈ മാര്‍ഗ്ഗമാണ് സ്വീകരിക്കാറ്.
== പേട്ടതുള്ളലിന്റെ സന്ദേശം- ==
അധര്‍മ്മത്തിനും അനീതിക്കും അക്രമത്തിനും എതിരെ ഉയര്‍ന്ന ജനശക്തിയുടെ വിശ്വരൂപമാണ്‌ എരുമേലി പേട്ടതുള്ളല്‍. മഹിഷിയെ നിഗ്രഹിച്ച്‌ ധര്‍മ്മ സംസ്ഥാപനം നടത്തിയ അയ്യന്‍ അയ്യപ്പന്‍ എന്ന വെള്ളാലകുലജാതനായ മലയാളി ശേവുകന്‍, ജനങ്ങളില്‍ വൈകാരിക ഐക്യവും മുന്നേറ്റവും ഉണ്ടാക്കി.ജനശക്തി ആണ്‌ സാമൂഹ്യപരിവര്‍ത്തനത്തിന്രെ ആണിക്കല്ല്‌ എന്ന തിരിച്ചറിവാണ്‌ പേട്ടതുള്ളല്‍ നല്‍കുന്ന സന്ദേശം
"https://ml.wikipedia.org/wiki/എരുമേലി_പേട്ടതുള്ളൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്