"ഉമർ മുഖ്താർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 5:
==ആദ്യകാല ജീവിതം==
 
ഉമര്‍ മുഖ്താറിന്‌ പതിനാറ് വയസ്സായപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടു.പിന്നീട് അദ്ദേഹത്തെ സം‌രക്ഷിച്ചത് ഹുസൈന്‍ അല്‍ ഖറനൈനിയായിരുന്നു. ആദ്യകാലത്ത് ഖുര്‍‌ആന്‍ അധ്യാപകനായിഅദ്ധ്യാപകനായി ജോലിചെയ്തിട്ടുണ്ട് ഉമര്‍ മുഖ്താര്‍.
 
==ഇറ്റലിയുടെ ലിബിയന്‍ അധിനിവേശം==
1911 ലെ ഇറ്റലി-തുര്‍ക്കി യുദ്ധസമയത്ത് ഇറ്റലിയുടെ ഒരു വ്യോമ വിഭാഗം അഡ്മിറല്‍ ല്യൂജി ഫറാവെല്ലിയുടെ നേതൃത്വത്തില്‍ ലിബിയന്‍ തീരത്ത് എത്തുകയും (അന്ന് ലിബിയ ഒട്ടോമന്‍ തുര്‍ക്കികകളുടെ നിയന്ത്രണത്തിലാണ്‌) എല്ലാ ലിബിയക്കാരും ഇറ്റലിക്ക് കീഴടങ്ങണമെന്നും അല്ലങ്കില്‍അല്ലെങ്കില്‍ [[ട്രിപ്പോളി]] നഗരം നശിപ്പിക്കുമെന്നും മുന്നറിയിപ്പു നല്കി. കീഴടങ്ങുന്നതിന്‌ പകരം ലിബിയക്കാരെല്ലാം പലായനം ചെയ്യുകയാണുണ്ടായത്. മൂന്നു ദിവസം ശക്തമായി ബോംബാക്രമണം നടത്തിയ ഇറ്റാലിയന്‍ സൈന്യം ട്രിപ്പോളിക്കാരെല്ലാം ഇറ്റലിയോട് കൂറുണ്ടായിരിക്കണമെന്ന് പ്രഖ്യാപിച്ചു. ഇത് ഇറ്റാലിയന്‍ സാമ്രാജ്യത്വശക്തികളും ഉമര്‍ മുഖ്താറിന്റെ നേതൃത്വത്തിലുള്ള ലിബിയന്‍ പോരാളികളും തമ്മിലുള്ള നീണ്ട യുദ്ധത്തിനു കാരണമാവുകയായിരുന്നു.
 
==ഗറില്ല യുദ്ധമുറ==
[[ഖുര്‍‌ആന്‍]] അധ്യാപകന്‍അദ്ധ്യാപകന്‍ എന്നതോടൊപ്പം തന്നെ ഉമര്‍ മുഖ്താര്‍ [[മരുഭൂമി|മരുഭൂമിയിലെ]] യുദ്ധതന്ത്രത്തില്‍ നൈപുണ്യമുള്ള ആളുമായിരുന്നു. ലിബിയയുടെ ഭൂമിശാസ്ത്ര ഘടന നന്നായി അറിയുമായിരുന്ന ഉമര്‍ മുഖ്താറിന്‌ തന്റെ ഈ അറിവ് ഇറ്റാലിയന്‍ സൈന്യത്തിനെതിരെ യുദ്ധം ചെയ്യുന്നതില്‍ മുതല്‍ക്കൂട്ടായി.ഇറ്റാലിയന്‍ സൈന്യത്തിനാണങ്കില്‍ മരുഭൂമിയിലെ യുദ്ധരീതികളൊന്നും വലിയ വശമുണ്ടായിരുന്നുമില്ല.ഉമര്‍ മുഖ്താറിന്റെ ചെറുതെങ്കിലും ശക്തരായ പടയാളികള്‍ ഇറ്റാലിയന്‍ സൈന്യത്തിനെതിരെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആക്രമണം നടത്തിവന്നു. ഇറ്റാലിയന്‍ പടയെ ആക്രമിക്കുക മാത്രമല്ല തന്ത്രപരമായി അവരുടെ [[വാര്‍ത്താവിനിമയ സം‌വിധാനം]], [[വൈദ്യുതി]], [[വെള്ളം]] എന്നിവ വിഛേദിക്കുകയും ചെയ്തു. ഉമര്‍ മുഖ്താറിന്റെ ഗറില്ലാ യുദ്ധമുറ ഇറ്റാലിയന്‍ സൈന്യത്തെ അമ്പരപ്പിക്കുക തന്നെ ചെയ്തു.
 
==യഥാര്ത്ഥ പോരാളി==
[[Image:Omar Mokhtar arrested by Italian Fascists.jpg|thumb|300px|ഉമര്‍ മുഖ്താറിന്റെ അറസ്റ്റ്]]
1924 ല്‍ ഇറ്റാലിയന്‍ ഗവര്‍ണ്ണര്‍ ഏണെസ്റ്റോ ബോംബെല്ലി ജബല്‍ അഖ്തര്‍ മലനിരകളില്‍ രൂപീകരിച്ചരൂപവത്കരിച്ച ഗറില്ലാവിരുദ്ധ സൈന്യം ലിബിയന്‍ പോരാളികള്ക്ക് കടുത്ത നാശം വരുത്തിവച്ചു. മുഖ്താര്‍ ഉടനെ തന്റെ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് [[ഈജിപ്ത്|ഈജിപ്തിന്റെ]] സഹായത്താല്‍ തിരിച്ചടിക്കാന്‍ തുടങ്ങി.റഹീബയിലെ പോരാട്ടത്തില്‍ ഉമര്‍ മുഖ്താര്‍ ഇറ്റാലിയന്‍ പടയെ ഞെട്ടിപ്പിച്ചു. ഇറ്റാലിയന്‍ സൈന്യം നിരന്തരം വേട്ടയാടികൊണ്ടിരുന്ന സെന്സൂങയിറ്റ് വിഭാഗങ്ങളെ 1927-1928 കാലഘട്ടത്തില്‍ മുഖ്താര്‍ പുന:സംഘടിപ്പിക്കുകയുണ്ടായി. ഇറ്റാലിയന്‍ ഗവര്‍ണ്ണറായിരുന്ന ജനറല്‍ തറുസ്സിക്ക് പോലും ഉമര്‍ മുഖ്താറിന്റെ അസാധാരണമായ സ്ഥിരോത്സാഹത്തെയും ഇച്ഛാശക്തിയെയും അംഗീകരിക്കേണ്ടി വന്നു.
 
മുഖ്താറിനെതിരെയുള്ള ശക്ത്മായ പോരാട്ടം പരാജയമായപ്പോള്‍ [[ബെനിറ്റോ മുസ്സോളിനി|ബെനിറ്റോ മുസ്സോളിനിയ്ടെയും]] എമിലോ ഡി ബോണയുടെയും ആശിര്‍‌വാദത്താല്‍ ഇറ്റാലിയന്‍ സൈനിക ജനറല്‍ പുതിയൊരു തന്ത്രം രൂപീകരിച്ചുരൂപവത്കരിച്ചു.ജിബലിലുള്ള പതിനായിരത്തോളം വരുന്ന ജനങ്ങളെ തീരപ്രദേശത്തുള്ള കോണ്‍സണ്ട്രേഷന്‍ ക്യാമ്പിലേക്ക് മാറ്റും ;ലിബിയന്‍ -ഈജിപ്ഷ്യന്‍ അതിര്ത്തിയായ ഗിയറാബുബ് അടയ്ക്കും . ഇതായിരുന്നു ആ തന്ത്രം.ഇതിലൂടെ പോരളികള്‍ക്കുള്ള വിദേശ സഹായവും സ്വദേശികളുടെ പിന്തുണയും തടയാന്‍ കഴിയും എന്ന് ഇറ്റാലിയന്‍ അധികാരികള്‍ തിരിച്ചറിഞു.ഇത് ശരിക്കും ഫലിച്ചു എന്ന് വേണം മനസ്സിലാക്കാന്‍.എങ്കിലും ഉമര്‍ മുഖ്താര്‍ കടുത്ത പ്രയാസങ്ങളിലും ഇറ്റാലിയന്‍ സൈന്യത്തിനെതിരെ പോരാടി.1931 സെപ്റ്റംബര്‍ 11 ന് ഒളിച്ചിരുന്ന സൈനികര്‍ സൊനറ്റക്ക് അടുത്തുവെച്ച് ഉമര്‍ മുഖ്താറിനെ പിടികൂടി.
 
മുഖ്താറിന്റെ അവസാനത്തെ എതിരാളിയായിരുന്ന ഇറ്റാലിയന്‍ ജനറല്‍ റുഡോള്ഫ്‍ ഗ്രസിയനി നല്‍കുന്ന ഈ വിവരണം മുക്താറിനോടുള്ള ബഹുമാനം ഒട്ടും കുറയാത്തതാണ്‌:"പൗരുഷനായ ഒത്ത നീളമുള്ള വെളുത്ത മുടിയോടുകൂടിയ താടിയും മീശയുമുള്ള ഉമര്‍, മതപരമായി നല്ല വിവരമുള്ളയാളും ബുദ്ധികൂര്‍മ്മതയും ഊര്‍ജ്ജസ്വലതയും പ്രകടിപ്പിച്ച വ്യക്തിയുമായിരുന്നു.നിസ്സ്വാര്‍ഥനായ അദ്ദേഹം വിട്ടുവീഴ്ച്ചക്കൊരുക്കമല്ലാത്ത ആളുമായിരുന്നു.സെന്‍സൂയിറ്റ് വിഭാഗത്തിലെ ഏറ്റവും പ്രമുഖനായ വ്യക്തിയായിരുന്നെങ്കിലും മതഭക്തനായ ഒരു ദരിദ്രനായിരുന്നു മുഖ്താര്‍."
"https://ml.wikipedia.org/wiki/ഉമർ_മുഖ്താർ" എന്ന താളിൽനിന്ന് ശേഖരിച്ചത്