"ആദിപ്രരൂപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 5:
J.A.Cuddon.Dictionary of Literary Terms and Literary Theory(1992),P. 58 Penguin Books</ref>.
==സമൂഹമനസ്സും ആദിപ്രരൂപങ്ങളും==
ഒരടിസ്ഥാന മാതൃകയില്‍നിന്ന് പകര്‍പ്പുകള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ടെങ്കില്‍ അതിനെ ഒരു മൂലമാതൃക എന്നുപറയാമല്ലോ. അത്തരത്തില്‍ മനുഷ്യമനസില്‍മനുഷ്യമനസ്സില്‍ നിലനില്‍ക്കുന്ന ചില മൂലമാതൃകകളെയാണ്‌ ആദിപ്രരൂപങ്ങള്‍ എന്നു പറയുന്നത്.അതു കൊണ്ട് ആദിപ്രരൂപങ്ങളുടെ മൂശ മനുഷ്യമനസ്സാണ്‌മനുഷ്യമനസാണ്‌ എന്നു പറയാം.  മനുഷ്യമനസ്സിന് ബോധം /അബോധം എന്നിങ്ങനെ ഘടനാപരമായി രണ്ടു തലങ്ങളുണ്ടെന്നാണ് ജര്‍മ്മന്‍ മനഃശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡ് കണ്ടെത്തിയത്. [[സിഗ്മണ്ട് ഫ്രോയിഡ്|സിഗ്മണ്ട് ഫ്രോയിഡിന്റെ]] ശിഷ്യനായിരുന്ന യുങ്ങ് ഈ ആശയത്തെ വികസിപ്പിച്ച് വ്യക്തിക്ക് മാത്രമല്ല സമൂഹത്തിനും മനസ്സുണ്ടെന്ന് വിശദീകരിച്ചു. ഈ സമൂഹമനസ്സിന്‍ വ്യക്തിമനസ്സിലെന്നപോലെ ബോധാബോധങ്ങളുണ്ടെന്നും അദ്ദേഹം സ്ഥാപിച്ചു.ഈ [[സാമൂഹ്യാബോധം|സാമൂഹ്യാബോധ]]ത്തിന്റെ (collective unconcious)ഉല്പന്നങ്ങളാണ്‌ ആദിപ്രരൂപങ്ങള്‍.സമൂഹമനസ്സിന്റെ അബോധത്തിലുള്ള ചില പാറ്റേണുകള്‍ ആണ്‌ അവയുടെ ഉള്ളടക്കം നിര്‍ണ്ണയിക്കുന്നത്. ഈ പാറ്റേണുകളാണ് ആദിപ്രരൂപങ്ങളായും മോട്ടിഫുകളായും  രൂപപ്പെടുന്നത്.നമ്മുടെ ഐതിഹ്യങ്ങള്‍, പുരാവൃത്തങ്ങള്‍, നാടോടിക്കഥകള്‍, വീരഗാഥകള്‍, സ്വപ്നങ്ങള്‍, സാഹിത്യം എന്നിവയിലെല്ലാം ഈ പാറ്റേണുകള്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്നുണ്ട്. ഇങ്ങനെ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്ന ആദിപ്രരൂപങ്ങളെ മൂന്നു വകുപ്പുകളിലായി തരംതിരിക്കാം. 1) ചിത്രാകാരങ്ങള്‍ 2) പ്രക്രിയകള്‍ 3) പ്രതിഭാസങ്ങള്‍ <ref>[[ഡോ.എം.ലീലാവതി]]-ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍: ഒരു പഠനം(1992) പുറം 38 ,കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്,തിരുവനന്തപുരം. </ref>. ഒന്നാമത്തെ വകുപ്പില്‍ മനുഷ്യര്‍, ജന്തുക്കള്‍, ദേവന്മാര്‍ മുതലായ ആവര്‍ത്തിക്കപ്പെടുന്ന രൂപങ്ങളാണുള്ളത്. ഉദാ: വീരനായകനായ വില്ലാളി,കരുണാമയിയായ അമ്മ,വിമതന്‍, പാപി,മഹാപിതാവ്, വേട്ടയാടപ്പെടുന്നവന്‍, ദുര്‍മന്ത്രവാദി ,സൂത്രശാലി...സിംഹം, മുയല്‍, ആമ, പാമ്പ്, ഗരുഡന്‍ ...താമര, ലില്ലി, റോസ്...പൂന്തോട്ടം ,  കല്പകവൃക്ഷം എന്നിങ്ങനെ നിരവധി ആദിമാതൃകകള്‍ ലോകത്തിലെ എല്ലാ ജനപഥങ്ങളുടേയും ഐതിഹ്യങ്ങളില്‍ ചില്ലറ വ്യതിയാനങ്ങളോടെ പൊതുവായി പ്രത്യക്ഷപ്പെടുന്നു. രണ്ടാമത്തെ വകുപ്പില്‍ ബലി,പാതാളത്തിലേക്ക് ആണ്ടു പോകല്‍, പ്രളയം, ഉയിര്‍ത്തെഴുന്നേല്‍ക്കല്‍, ഉര്‍വരതാനുഷ്ഠാനങ്ങള്‍ എന്നിങ്ങനെ ചിലവ കടന്നു വരുന്നു.മൂന്നാമത്തെ വകുപ്പില്‍ പ്രകൃതി പ്രതിഭാസങ്ങളായ ഉദയം, അസ്തമയം, ഋതുക്കള്‍, അഗ്നി, കാറ്റ് മുതലായവ പ്രത്യക്ഷമാകുന്നു. ഈ മൂന്നുതരം ആദിരൂപങ്ങളും മിത്തോളജിയുടേയും സ്വപ്നങ്ങളുടേയും സാഹിത്യശാഖകളുടേയും ആഖ്യാന മണ്ഡലങ്ങളില്‍ നമുക്ക് സാര്‍വലൗകികമായി കാണാന്‍ കഴിയുന്നു.
==ആദിപ്രരൂപപരമായ വിമര്‍ശനം==
സാഹിത്യത്തിലെ ആദിപ്രരൂപസംബന്ധവും മൈത്തികവുമായ [[ആഖ്യാനമാതൃകകള്‍]], കഥാപാത്രമാതൃകകള്‍,തീമുകള്‍, മോട്ടീഫുകള്‍ എന്നിവയെപ്പറ്റിയുള്ള അന്വേഷണവും അപഗ്രഥനവും ആണ്‌ [[ആദിപ്രരൂപ വിമര്‍ശനം]](Archetypal Criticism)എന്നു വിളിക്കപ്പെടുന്നത്. സി.ജി. യുങ്ങ്, [[നോര്‍ത്രോപ് ഫ്രൈ]], [[മോഡ് ബോഡ്കിന്‍]] എന്നിവര്‍ സാഹിത്യത്തിലെ ആദിപ്രരൂപങ്ങളെപ്പറ്റി പഠനം നടത്തിയവരാണ്. ഇവരെ ഉപജീവിച്ച് മലയാളത്തില്‍ മൗലികമായ അന്വേഷണം നടത്തിയത് [[എം.ലീലാവതി |ഡോ.എം.ലീലാവതിയാണ്]].
"https://ml.wikipedia.org/wiki/ആദിപ്രരൂപം" എന്ന താളിൽനിന്ന് ശേഖരിച്ചത്