"അന്റോണിയോ ഗ്രാംഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ആണ് എല്ലായിടത്തും
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 32:
 
==ഗ്രാംഷിയുടെ താത്ത്വികസംഭാവനകള്‍==
[[രാഷ്ട്രീയസമൂഹം/പൗരസമൂഹം]], [[പ്രത്യയ ശാസ്ത്രം]],[[കീഴാളത]],[[അധീശത്വം]] ,[[ജൈവബുദ്ധിജീവി/പാരമ്പര്യബുദ്ധിജീവി]],[[ഫാഷിസം]] എന്നിവയെപ്പറ്റിയുള്ള നൂതനമായ പരികല്പനകളാണ് ഗ്രാംഷി താത്ത്വികരംഗത്ത് നല്‍കിയിട്ടുള്ള സംഭാവനകളില്‍ ചിലത്. പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗ്ഗദര്‍ശകങ്ങളെന്ന നിലക്കാണ് ഗ്രാംഷി ഈ പരികല്പനകളെ കണക്കാക്കിയിരുന്നത്. വിപ്ലവപ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശകമായി അദ്ദേഹം ആവിഷ്കരിച്ച ഒരാശയമായിരുന്നു കയറിയടിക്കല്‍/കാത്തിരിക്കല്‍-തയ്യാറെടുപ്പ് തന്ത്രം . വിപ്ലവം, പ്രതിവിപ്ലവം ,വീണ്ടും വിപ്ലവം എന്നിങ്ങണെയാണ് വിപ്ലവപ്രവര്‍ത്തനങ്ങളുടെ ഗതിക്രമമെന്ന് ഗ്രാംഷി വിശ്വസിച്ചു.ഈ ധാരണ 1990 കള്‍ക്കു ശേഷമുള്ള വിപ്ലവപാര്‍ട്ടികളുടെ നിലനില്പ്പിനേയും തന്ത്രത്തേയും നിര്‍ണ്ണായകമായി സ്വാധീനിച്ചു. ദേശീയതയെ സംബന്ധിച്ച് ഗ്രാംഷി മുന്നോട്ടുവെച്ച [[പ്രാദേശികത]]/[[ദേശീയത]]/[[സാര്‍വദേശീയത]] എന്നിവയുടെ സമന്വയത്തിലൂടെ രൂപപ്പെടുന്ന [[തൊഴിലാളി ദേശീയത]] എന്ന ആശയം ഇറ്റലിയെ ഭരിച്ചിരുന്ന [[മാക്യവെല്ലി|മാക്യവെല്ലിയന്‍]] ദേശീയതാസങ്കല്പത്തിന്റെ നിരാകരണമായിരുന്നു. ദേശീയതയ്ക്കടിയില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശികതയുടെ പ്രശ്നങ്ങള്‍ ഇറ്റലിയുടെ തെക്ക്-വടക്കന്‍ പ്രദേശങ്ങള്‍ തമ്മിലുള്ള ചരിത്രപരമായ ഭിന്നതകളില്‍ നിന്ന് ഗ്രാംഷി തിരിച്ചറിഞ്ഞതാണ്. ഇറ്റലിയുടെ തെക്കന്‍ പ്രവിശ്യകളുടെ ചരിത്രപരമായ പിന്നോക്കാവസ്ഥ വിശകലനം ചെയ്ത ഗ്രാംഷി അരികുവല്‍ക്കരണത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെയാണ് തത്വികമായിതത്ത്വികമായി അഭിമുഖീകരിച്ചത്. ധൈഷണികരുടെ നിര്‍മ്മിതിക്കായുള്ള വിദ്യാഭ്യാസം എന്ന ഗ്രാംഷിയന്‍ വിദ്യാഭ്യാസ സങ്കല്പം പിന്നീട് ശ്രദ്ധേയമായിത്തീര്‍ന്നു. അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധം മറ്റിയെഴുതേണ്ടതിനെപ്പറ്റി ഗ്രാംഷി പറഞ്ഞ കാര്യങ്ങള്‍ പിന്നീട് വിദ്യാഭ്യാസ ദര്‍ശനത്തിന്റെ മൗലികമായ ഒരാദര്‍ശമായി മാറി.
 
==അവലംബം==
"https://ml.wikipedia.org/wiki/അന്റോണിയോ_ഗ്രാംഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്