"അന്താരാഷ്ട്ര നാണയനിധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: hi:अंतर्राष्ट्रीय आर्थिक निधि
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 2:
'''ഐ എം എഫ് '''(ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് - International Monetary Fund) അഥവാ '''രാജ്യാന്തര നാണയ നിധി''' രാജ്യങ്ങള്‍ തമ്മിലുള്ള നാണയ വിനിമയ സ്ഥിരതയും സാമ്പത്തിക പുനസംഘടനയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സ്ഥാപനമാണ്. 184 രാജ്യങ്ങള്‍ അംഗമായ ഐ എം എഫ് 1945ലാണു സ്ഥാപിതമായത്. രാജ്യാന്തര വ്യാപാരത്തിനും വിനിമയത്തിനും സൗകര്യമൊരുക്കുക, അംഗരാജ്യങ്ങള്‍ക്ക് [[ബജറ്റ്]], [[ധനകാര്യം]], വിദേശ വിനിമയം എന്നിവ സംബന്ധിച്ചുള്ള സാങ്കേതിക സഹായം നല്‍കുക, വിനിമയ നിരക്ക് തിട്ടപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുക എന്നിവയാണ് രാജ്യാന്തര നാണയ നിധിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. [[വാഷിംഗ്‌ടണ്‍ ഡി.സി]]യിലാണ് ഐ.എം.എഫിന്റെ തലസ്ഥാനം
 
== രൂപീകരണരൂപവത്കരണ പശ്ചാത്തലം ==
ഒന്നും രണ്ടും [[ലോക മഹായുദ്ധങ്ങള്‍]] ആഗോള സാമ്പത്തിക രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുകയും തൊഴിലില്ലായ്മ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തെയും വിനിമയ സ്ഥിരതയെയും യുദ്ധം പ്രതികൂലമായി ബാധിച്ചു. യുദ്ധാനന്തര സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ 1944 [[ജൂലൈ 1|ജൂലൈ]] ഒന്നു മുതല്‍ 22 വരെ [[യു.എസ്.എ.|അമേരിക്കയിലെ]] ന്യൂ ഹാംഷെയറിലെ ബ്രിട്ടന്‍ വുഡ്സില്‍ 44 ലോകരാജ്യങ്ങളിലെ സാമ്പത്തിക വിദഗ്ദ്ധര്‍ ഒത്തുചേര്‍ന്നു. ലോകത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ രാജ്യാന്തര ബാങ്കിംഗ് സ്ഥാപങ്ങള്‍ വേണമെന്ന ഈ സമ്മേളനത്തിലെ നിര്‍ദ്ദേശമാണ് ഐ എം എഫിന്റെ രൂപീകരണത്തിനുരൂപവത്കരണത്തിനു പശ്ചാത്തലമായത്. ബ്രിട്ടന്‍‌വുഡ് സമ്മേളനത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങളുടെ ചുവടു പിടിച്ചാണ് ഈ സ്ഥാപനം രൂപീകൃതമായത്. 44 രാജ്യങ്ങള്‍ തുടക്കത്തില്‍ അംഗങ്ങളായി.
== പ്രവര്‍ത്തന ശൈലി ==
അംഗരാജ്യങ്ങള്‍ നിയോഗിക്കുന്ന ഗവര്‍ണ്ണര്‍മാരുടെ സംഘമാണ് ഐ എം എഫിന്റെ പരമോന്നത സമിതി. ഓരോ അംഗരാജ്യത്തിനും ഓരോഗവര്‍ണ്ണര്‍മാരെ നിയമിക്കാം. എക്സിക്യുട്ടീവ് ഡയറക്ടര്‍മാര്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നു. ആകെ 21 ഡയറക്ടര്‍മാരാണുള്ളത്. ഇവരില്‍ അഞ്ചു പേരെ നാണയ നിധിയിലേക്ക് ഏറ്റവും കൂടുതല്‍ വിഹിതം നല്‍കുന്ന [[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്ക]], [[യുണൈറ്റഡ് കിങ്ഡം|ബ്രിട്ടന്‍‍]], [[ജര്‍മ്മനി]], [[ജപ്പാന്‍]], [[ഫ്രാന്‍സ്]] എന്നീ രാജ്യങ്ങള്‍ നിയമിക്കുന്ന. ശേഷിക്കുന്ന രാജ്യങ്ങള്‍ക്കെല്ലാംകൂടി 16 ഡയറക്ടര്‍മാരെ നിയമിക്കാനുള്ള അവകാശമേയുള്ളു.
"https://ml.wikipedia.org/wiki/അന്താരാഷ്ട്ര_നാണയനിധി" എന്ന താളിൽനിന്ന് ശേഖരിച്ചത്