"കൊന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[ചിത്രം:Kontha Kontha2.jpg|thumb|200px180px|right|ഏറെ പ്രചാരമുള്ള ഒരു [[കത്തോലിക്കാ സഭ|കത്തോലിക്കാ]] ഭക്ത്യഭ്യാസത്തില്‍ ജപങ്ങളുടെ ആവര്‍ത്തനം എണ്ണാന്‍ ഉപയോഗിക്കുന്ന മാലയും ആ ഭക്താഭ്യാസം തന്നെയും കൊന്ത എന്നറിയപ്പെടുന്നു.]]
 
'''കൊന്ത''' അല്ലെങ്കില്‍ ജപമാല, ഏറെ പ്രചാരമുള്ള ഒരു [[കത്തോലിക്കാ സഭ|കത്തോലിയ്കാ]] ഭക്ത്യഭ്യാസത്തിനും അതില്‍ ജപങ്ങളുടെ ആവര്‍ത്തനം എണ്ണാന്‍ ഉപയോഗിക്കുന്ന മണികള്‍ ചേര്‍ന്ന മാലയ്ക്കും പൊതുവായുള്ള പേരാണ്. ഭക്ത്യഭ്യാസമെന്ന നിലയില്‍ അത് നിശബ്ദമോ ഉറക്കെയോ ആവര്‍ത്തിക്കുന്ന ജപങ്ങളും ധ്യാനവും ചേര്‍ന്നതാണ്. കൊന്തയുടെ ഘടകങ്ങള്‍ "ദശകങ്ങള്‍" എന്നറിയപ്പെടുന്നു. ഒരു [[കര്‍ത്തൃപ്രാര്‍ത്ഥന]], പത്തു "നന്മനിറഞ്ഞമറിയമേ" എന്ന ജപം, ഒരു [[ത്രിത്വം|ത്രിത്വസ്തുതി]] എന്നിവ ചേര്‍ന്നതാണ് ഒരു ദശകം. ഈ ദശകങ്ങള്‍ അഞ്ചുവട്ടം ആവര്‍ത്തിക്കുന്നു. ഓരോ ദശകത്തിന്റേയും തുടക്കത്തില്‍, [[യേശു|യേശുവിന്റേയും]], മാതാവിന്റെയും ജീവിതത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട ഒരു "ധ്യാനരഹസ്യം" ഹ്രസ്വമായി ചൊല്ലിയിട്ട്, ദശകങ്ങള്‍ ചൊല്ലുമ്പോള്‍ ആ രഹസ്യത്തിന്മേല്‍ ധ്യാനിക്കുന്നു.
വരി 35:
 
"നന്മനിറഞ്ഞ മറിയമേ" എന്ന ജപത്തിന്റെ ആവര്‍ത്തനത്തിന്റെ എണ്ണം നിശ്ചയിക്കാനുള്ള ഉപകരണമാണ് മണികള്‍ ചേര്‍ന്ന കൊന്ത. പ്രാര്‍ത്ഥന ആവര്‍ത്തിക്കുമ്പോള്‍ വിരലുകള്‍ മണികളിലൂടെ കടന്നുപോവുന്നു. ജപാവര്‍ത്തനത്തിന്റെ എണ്ണം ഇങ്ങനെ യാന്ത്രികമായി നടക്കുന്നതിനാല്‍, രഹസ്യങ്ങളിന്മേല്‍ ധ്യാനം ശ്രദ്ധകേന്ദ്രീകരിക്കാനാവുന്നു. സാധാരണ ഉപയോഗിക്കാറുള്ള കൊന്തകള്‍ അഞ്ചു ദശകങ്ങള്‍ ഉള്‍പ്പെട്ടവയാണ്. പത്തുമണികള്‍ ചേര്‍ന്ന ദശകങ്ങള്‍ക്കിടയില്‍ ഒരോ ഒറ്റ മണികള്‍ വേറേ ഉണ്ടായിരിക്കും. "നന്മനിറഞ്ഞമറിയമേ" എന്ന ജപം ദശകങ്ങളിലെ മണികളിന്മേല്‍ വിരലോടിച്ചും, ഇടയ്ക്കുള്ള കര്‍ത്തൃപ്രാര്‍ത്ഥന, ദശകങ്ങള്‍ക്കിടയിലെ ഒറ്റപ്പെട്ട മണികളില്‍ വിരലോടിച്ചുമാണ് ചൊല്ലേണ്ടത്. വലയത്തിലുള്ള കൊന്തയോട് ചേര്‍ത്ത് മൂന്നു മണികളും ഒറ്റപ്പെട്ട രണ്ടു മണികളും ചേര്‍ന്ന ഒരു ചെറിയ ഭാഗവും ഉണ്ട്. കൊന്തജപം തുടങ്ങുന്നത് ഈ ഭാഗത്തിന്മേലാണ്. മൂന്നു പ്രാരംഭപ്രാര്‍ത്ഥനകളെ സൂചിപ്പിക്കുന്ന മണികളാണവയില്‍. സാധാരണ കൊന്തകളില്‍ ഈ ഭാഗത്ത് ഒരു ചെറിയ ക്രൂശിതരൂപവും ഉണ്ടാകും.
 
[[ചിത്രം: Kontha2Kontha.jpg|thumb|180px200px|right|കൊന്തയുടെ മറ്റൊരു മാതൃക]]
 
കൊന്തയുടെ മണികള്‍ തടി, അസ്ഥി, സ്ഫടികം, ഉണങ്ങിയ പൂക്കള്‍, രത്നക്കല്ലുകള്‍, പവിഴം, വെള്ളി, സ്വര്‍ണ്ണം ഇവ കൊണ്ടൊക്കെ നിര്‍മ്മിക്കുക പതിവാണ്. "കൊന്തമണിമരം" എന്നറിയപ്പെടുന്ന ചെടിയില്‍ ഉണ്ടാവുന്ന "കൊന്തപ്പയറും" കൊന്തയുടെ നിര്‍മ്മാണത്തിനുപയോഗിക്കാറുണ്ട്. എന്നാല്‍ ഇക്കാലത്ത് മിക്കവാറും കൊന്തകളിലെ മണികള്‍ സ്പടികം, പ്ലാസ്റ്റിക്, മരം എന്നിവയില്‍ ഒന്നു കൊണ്ട് ഉണ്ടാക്കിയവയാണ്. "മതാവിന്റെ കൊന്തനിര്‍മ്മാതാക്കള്‍" (Our Lady's Rosary Makers) എന്ന സംഘടന വര്‍ഷം തോറും 70 ലക്ഷത്തോളം കൊന്തകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നു.<ref>മാതാവിന്റെ കൊന്ത നിര്‍മ്മാതാക്കള്‍ [http://www.olrm.org/]</ref>
 
"https://ml.wikipedia.org/wiki/കൊന്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്