"മിസൈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
ദ്രവമോ ഖരമോ ആയ ഇന്ധനം ജ്വലിച്ചുണ്ടാകുന്ന ഊര്‍ജ്ജമാണ് റോക്കറ്റിനെ മുമ്പോട്ടു ചലിപ്പിക്കുന്നത്. ഇന്ധനം നിശ്ചിത വ്യാപ്തമുള്ള അറയില്‍ വച്ച് ജ്വലനത്തിന് വിധേയമാക്കുന്നു.ഇത് ജ്വലിച്ചുണ്ടാകുന്ന ഉന്നത മര്‍ദ്ദത്തിലുള്ള വാതകം ഈ അറയില്‍ നിന്നും ഒരു നോസ്സിലിലൂടെ ശക്തിയായി പുറത്തേക്ക് ബഹിര്‍ഗമിക്കുന്നു. ന്യൂട്ടന്റെ മൂന്നാം ചലന നിയമപ്രകാരം ഇതിനു തുല്യവും വിപരീതവുമായ ബലം റോക്കറ്റില്‍ പ്രയോഗിക്കപ്പെടുന്നു. ഈ ബലം റോക്കറ്റിനെ മുന്‍പോട്ടു ചലിപ്പിക്കുന്നു.
 
== ത്രസ്റ്റ് (Thrust) ==
റോക്കറ്റിന്റെ പ്രവര്‍ത്തന ശേഷിയെക്കുറിക്കുന്നത് അതിന്റെ ത്രസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ്‌. മെട്രിക് സിസ്റ്റത്തില്‍ ഇതിന്റെ ഏകകം ന്യൂട്ടണ്‍ ആണ്‌.ഒരു പൗണ്ട് എന്നാല്‍ 4.45 ന്യൂട്ടണ്‍ ആണ്‌. ഒരു പൗണ്ട് ഭാരമുള്ള വസ്തുവിനെ ഭൂഗുരുത്വത്തിനെതിരായി നില നിര്‍ത്തുവാനുള്ള ശേഷിയെ ഒരു പൗണ്ട് ത്രസ്റ്റ് എന്നു പറയാം
 
== അവലംബം ==
 
 
 
"https://ml.wikipedia.org/wiki/മിസൈൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്