"ഗോറി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56:
1161-ല്‍ ഹുസൈന്‍ മരണമടഞ്ഞു. അതേസമയം 1153-ല്‍ സുല്‍ത്താന്‍ സഞ്ചാറിന്റെ നേതൃത്വത്തിലുള്ള സാല്‍ജൂകുകള്‍ ഗുസ്സുകളോട് പരാജയപ്പെട്ടു. ഇത് ഗോറികള്‍ക്ക് വികസനത്തിനുള്ള പുതിയ വഴിതുറന്നു. അല അല്‍-ദീന്‍ ഹുസൈന്റെ മരുമക്കളായിരുന്ന രണ്ടു സഹോദരന്മാരായിരുന്നു ഈ വികസനത്തിന് ചുക്കാന്‍ പിടിച്ചത്. ഷംസ് അല്‍ദീന്‍ (ഘിയാസ് അല്‍ ദിന്‍) മുഹമ്മദ് (ഭരണകാലം 1163-1202/3), ഷിഹാബ് അല്‍ ദിന്‍ (മുയിസ് അല്‍ ദിന്‍) മുഹമ്മദ് (1202/3 - 1206) എന്നിവരായിരുന്നു ഇവര്‍. ഇവര്‍ ഒരുമിച്ച് ഗോറി സാമ്രാജ്യം വികസിപ്പിച്ചു. ഇതിൽ ഇളയവനായിരുന്ന ഷിഹാബ് അൽദിൻ മുഹമ്മദ്, '''[[മുഹമ്മദ് ഗോറി]]''' എന്ന പേരിൽ പ്രശസ്തനാണ്.
 
പന്ത്രണ്ടുവര്‍ഷക്കാലത്തെ ഘുസ്സുകളുടെ നിയന്ത്രണത്തിനു ശേഷം 1173/74 കാലത്ത് ഗോറികള്‍ [[ഗസ്നി]] വീണ്ടും നിയന്ത്രണത്തിലാക്കി. തുടര്‍ന്ന് ഇവര്‍ [[ഹെറാത്ത്|ഹെറാത്തും]] [[ബാൾഖ്|ബാള്‍ഖും]] പിടിച്ചടക്കുകയും അവസാനം 1186-ല്‍ ലാഹോറിലെ അവസാനത്തെ ഗസ്നവികളേയ്യും പരാജയപ്പെടുത്തി. ഗോറിലെ [[ഫിറൂസ് കൂഹ്]] ആയിരുന്നു ഘിയാസ് അല്‍ ദീന്റെ തലസ്ഥാനം എന്നാൽ മുഹമ്മദ് ഗോറി ഗസ്നി ആസ്ഥാനാമാക്കിയായിരുന്നു ഭരണം നടത്തിയത്. ഈ സഹോദരന്മാരുടെ കാലത്ത് ഗോറി സാമ്രാജ്യം [[കാസ്പിയന്‍ കടല്‍]] മുതല്‍ [[വടക്കേ ഇന്ത്യ]] വരെയെത്തി.<ref name=afghans12>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 12 - The Iranian Dynasties|pages=200-202|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
== അധഃപതനം==
പ്രായാധിക്യം മുഹമ്മദ് സഹോദരന്മാരെ ബാധിച്ചതോടെ സാമ്രാജ്യവും അധഃപതനത്തിലേക്ക് നീങ്ങി. ഗോറികളുടെ ഭരണകൂടം വിവിധ ഗോത്രനേതാക്കള്‍ക്കു കീഴില്‍ വികേന്ദ്രീകൃതമായി. ഇതിനുപുറമേ വടക്കുനിന്നുള്ള സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള കരുത്തും ഗോറി സൈന്യത്തിനുണ്ടായിരുന്നില്ല. ഘിയാസ് അല്‍ദീന്റെ മരണത്തിനു ശേഷം ഘൂറിദ് സാമ്രാജ്യം മുയിസ് അല്‍ദീന്റെ (മുഹമ്മദ് ഗോറിയുടെ) കീഴിലായി. ഇക്കാലത്ത് 1204-ല്‍ [[ഖോറസ്മിയ|ഖോറസ്മിയയിലെ]] രാജാവായിരുന്ന [[ഖ്വാറസം ഷാ|ഖ്വാറസം ഷായുടേയും]] [[ക്വാറകിതായ്]] തുർക്കികളുടേയും സംയുക്തസേന ഗോറികളെ പരാജയപ്പെടുത്തി. 1215-ല്‍ ഖ്വാറസം ഷാ, അവസാന ഗോറി സുല്‍ത്താനേയ്യും സ്ഥാനഭ്രഷ്ടനാക്കി ഗോറി സാമ്രാജ്യത്തിന് അന്ത്യം വരുത്തി.
 
അഫ്ഘാനിസ്താനില്‍ ഗോറി സാമ്രാജ്യം നശിച്ചെങ്കിലും, ഇന്ത്യയില്‍ ഇവരുടെ സ്ഥാനം [[ദില്ലിയിലെ മം‌ലൂക്ക് രാജവംശം|മം‌ലൂക്ക് വംശം (അടിമവംശം)]] ഏറ്റെടുത്തു. ഈ സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന ഖുത്ബ് ദ്ദീന്‍ ഐബക്, മുഹമ്മദ് ഗോറിയുടെ അടിമയായിരുന്ന സൈന്യാധിപനായിരുന്നു<ref name=afghans12/>.
ഈ സഹോദരന്മാരുടെ കാലത്ത് ഗോറി സാമ്രാജ്യം [[കാസ്പിയന്‍ കടല്‍]] മുതല്‍ [[വടക്കേ ഇന്ത്യ]] വരെയെത്തി.<ref name=afghans12>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 12 - The Iranian Dynasties|pages=200-202|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
== അവലംബം==
"https://ml.wikipedia.org/wiki/ഗോറി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്