"ഗോറി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51:
1141-ല്‍ മറ്റൊരു തുര്‍ക്കിക് വിഭാഗമായ ക്വാറകിറ്റായ് വിഭാഗക്കാര്‍ സുല്‍ത്താന്‍ സഞ്ജാറിനെ പരാജയപ്പെടുത്തിയെങ്കിലും അവര്‍ അമു ദാര്യക്ക് തെക്കോട്ട് തുടര്‍ന്ന് ആക്രമണങ്ങള്‍ നടത്തിയില്ല. ഇങ്ങനെ സുല്‍ത്താന്‍ സഞ്ജാറിന്റെ ആധിപത്യം ക്ഷയിച്ചതോടെ ഗോറികള്‍ സ്വതന്ത്രരായി അവരുടെ ആധിപത്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമം തുടങ്ങി. 1150-ഓടെ ഇസ്സ് അല്‍-ദിന്‍ ഹുസൈന്റെ നിരവധി മക്കളിലൊരാളായ അള്ളാ അല്‍-ദിന്‍ ഹുസൈന്റെ നേതൃത്വത്തില്‍ ഇന്നത്തെ അഫ്ഘാനിസ്താന്റെ കിഴക്കും തെക്കും ഭാഗങ്ങളില്‍ ആക്രമണമാരംഭിച്ചു. 1150-51 കാലത്ത് ഇവര്‍ [[ഗസ്നവി സാമ്രാജ്യം|ഗസ്നവികളുടെ]] തലസ്ഥാനമായിരുന്ന [[ഗസ്നി]] പിടിച്ചടക്കി.
 
ഗസ്നി നഗരം അഗ്നിക്കിരയാക്കിയതോടെ അള്ളാ അല്‍-ദിന്‍ ഹുസൈന്, '''ജഹാം സൂജ്''' അഥവാ ലോകം കത്തിച്ചവന്‍ എന്ന സ്ഥാനപ്പേര് ലഭിച്ചു. ഇതിനെത്തുടര്‍ന്ന് ഹുസൈനും സൈന്യവും തെക്ക് ലഷ്കരി ബസാറും ആക്രമിച്ചു കൊള്ളയടിച്ചു ചെയ്തു. എന്നാല്‍ ഹുസൈന്റെ വിജയം അധികകാലം നീണ്ടുനിന്നില്ല. 1152-ല്‍ സെൽജ്യൂക്ക് സുല്‍ത്താന്‍ സഞ്ജാര്‍ തന്നെ ഗോറികളെ പരാജയപ്പെടുത്തുകയും ഹുസൈനെ തടവുകാരനായി പിടിക്കുയും ചെയ്തു. എന്നാല്‍ അല്പകാലത്തിനകം സെൽജ്യൂക്കുകളുമായി ധാരണയിലെത്തിയതോടെ ഹുസൈനെ ഇവർ വിട്ടയക്കുകയും തുടര്‍ന്ന് ഹുസൈന്‍ വടക്കുഭാഗത്തേക്ക്ക് തന്റെ ഭരണം വികസിപ്പിക്കുകയും ചെയ്തു.<ref name=afghans12/>.
 
== വികസനം ==
1161-ല്‍ ഹുസൈന്‍ മരണമടഞ്ഞു. അതേസമയം 1153-ല്‍ സുല്‍ത്താന്‍ സഞ്ചാറിന്റെ നേതൃത്വത്തിലുള്ള സാല്‍ജൂകുകള്‍ ഗുസ്സുകളോട് പരാജയപ്പെട്ടു. ഇത് ഗോറികള്‍ക്ക് വികസനത്തിനുള്ള പുതിയ വഴിതുറന്നു. അല അല്‍-ദീന്‍ ഹുസൈന്റെ മരുമക്കളായിരുന്ന രണ്ടു സഹോദരന്മാരായിരുന്നു ഈ വികസനത്തിന് ചുക്കാന്‍ പിടിച്ചത്. ഷംസ് അല്‍ദീന്‍ (ഘിയാസ് അല്‍ ദിന്‍) മുഹമ്മദ് (ഭരണകാലം 1163-1202/3), ഷിഹാബ് അല്‍ ദിന്‍ (മുയിസ് അല്‍ ദിന്‍) മുഹമ്മദ് (1202/3 - 1206) എന്നിവരായിരുന്നു ഇവര്‍. ഇവര്‍ ഒരുമിച്ച് ഗോറി സാമ്രാജ്യം വികസിപ്പിച്ചു. ഇതിൽ ഇളയവനായിരുന്ന ഷിഹാബ് അൽദിൻ മുഹമ്മദ്, '''[[മുഹമ്മദ് ഗോറി]]''' എന്ന പേരിൽ പ്രശസ്തനാണ്.
"https://ml.wikipedia.org/wiki/ഗോറി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്