"ജവഹർലാൽ നെഹ്രു സർവകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
ഭാരതത്തിന്റെ തലസ്ഥാനമായ [[ന്യൂ ഡല്‍ഹി|ന്യൂ ഡല്‍ഹിയില്‍]] നിലകൊള്ളുന്ന ഒരു കേന്ദ്ര സര്‍‌വകലാശാലയാണ്‌ '''ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി'''. ജെ.എന്‍.യു. എന്നും നെഹ്റു യൂനിവേഴ്സിറ്റി എന്നും ഇത് അറിയപ്പെടുന്നു. [[ആരവല്ലി മലനിരകള്‍|അരാവലി മലനിരകളുടെ]] ശിഖിരങ്ങളിലെ കുറ്റിക്കാടുളില്‍ സ്ഥിതിചെയ്യുന്ന ഈ യൂനിവേഴ്സിറ്റി ഏകദേശം 1000 ഏക്കര്‍(4 ചതുരശ്ര കിലോമീറ്റര്‍) സ്ഥലത്തായി പരന്നുകിടക്കുന്നു‌. പ്രധാനമായും ഗവേഷണ കേന്ദ്രീകൃതമായ ബിരുദാനന്തരബിരുദം നല്‍കുന്ന ഈ സര്‍‌വകലാശാലയില്‍ 5,500 വിദ്ധ്യാര്‍ഥികള്‍ പഠനം നടത്തുന്നു. അദ്ധ്യാപകര്‍ ഏകദേശം 550 പേര്‍ വരും
==ചരിത്രം==
1969 ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ ഒരു പ്രത്യേക നിയമത്തിലൂടെയാണ്‌ ജെ.എന്‍.യു. സ്ഥാപിതമാവുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ [[ജവഹര്‍‍ലാല്‍ജവഹര്‍ലാല്‍ നെഹ്രു|ജവഹര്‍ലാല്‍ നെഹ്റുവിന്റെ]] പേര്‌ നല്‍കപ്പെട്ട ഈ സര്‍‌വകലാശാല സ്ഥാപിച്ചത് നെഹ്റുവിന്റെ മകളും മുന്‍പ്രധാനമന്ത്രിയുമായ [[ഇന്ദിരഗാന്ധി|ഇന്ദിരാഗാന്ധിയായിരുന്നു]]. [[ജി. പാര്‍ഥസാരതി]] ആദ്യ വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ടു.
 
മുന്നാംലോക രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിനുള്ള ഒരു പ്രമുഖ സ്ഥാപനമാക്കി മാറ്റുക എന്നതായിരുന്നു ഈ സര്‍‌വകലാശാലയുടെ സ്ഥാപകര്‍ ലക്ഷ്യമാക്കിയത്. മുന്നാം ലോകരാജ്യങ്ങളെ കുറിച്ചുള്ള പഠനകേന്ദ്രം എന്നത് ഈ സ്ഥാപനത്തിന്റെ തുടക്കം മുതലുള്ള ഉദ്ദേശ്യമായിരുന്നു. ദേശീയ അന്തര്‍ദേശീയ നയ രൂപവത്കരണത്തിലും ഉന്നത തല അക്കാദമിക പ്രവര്‍ത്തികളിലും വിദ്യാര്‍ഥികളേയും അദ്ധ്യാപകരേയും കൂടുതലായി വ്യാപൃതരാക്കുന്ന ഗവേഷണത്തേയും അധ്യാപനത്തേയും പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു മൂന്നാമതൊരു ലക്ഷ്യമായി കണ്ടത്
"https://ml.wikipedia.org/wiki/ജവഹർലാൽ_നെഹ്രു_സർവകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്