"ഷാ നാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
അറബി ഭാഷയുടെ കലര്‍പ്പില്ലാതെ ഏതാണ്ട് പൂര്‍ണ്ണമായി പേര്‍ഷ്യനില്‍ത്തന്നെ രചിക്കപ്പെട്ട ഈ കൃതി അറബിയുടെ ശക്തമായ സ്വാധീനത്തില്‍ നിന്ന് പേര്‍ഷ്യന്‍ ഭാഷയെ പുറത്തുകൊണ്ടുവരുന്നതില്‍ പ്രധാന പങ്കു വഹിച്ചു. ഉദ്ഭവം മുതല്‍ അറബ് മുന്നേറ്റത്തിന്‌ കീഴടങ്ങുന്നതുവരെയുള്ള [[സൊറോസ്ട്രിയന്‍ മതം|സൊറോസ്ട്രിയന്‍ മതത്തിന്റെ]] ചരിത്രം വിശദീകരിക്കുന്നു എന്നതിനാല്‍ സൊറോസ്ട്രിയന്‍ മതാനുയായികളും ഈ ഗ്രന്ഥത്തെ പ്രധാനമായി കരുതുന്നു.
ഷാ നാമെയിലെ കഥകള്‍ ഇന്നും ഇറാനില്‍ വ്യാപകമായി പ്രചാരത്തിലുണ്ട്<ref name=afghans12/>.
 
ഈ കൃതിയുടെ സചിത്രപ്രതികള്‍ പേര്‍ഷ്യയുടെ മിനിയേച്ചര്‍ ചിത്രകലയ്ക്ക് ഉദാഹരണങ്ങളാണ്‌. ഇത്തരം അനേകം പ്രതികള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും, ഏറ്റവും പ്രശസ്തമായ രണ്ടെണ്ണമായ ''ഹഫ്ട്ടണ്‍ ഷാ നാമ'', ''മഹത്തായ മംഗോള്‍ ഷാ നാമ'' എന്നിവ ഇരുപതാം നൂറ്റാണ്ടില്‍ പേജുകളായി ഭാഗിക്കപ്പെടുകയും പ്രത്യേകവായി വില്‍ക്കപ്പെടുകയുമുണ്ടായി. അഗാ ഖാന്‍ മ്യൂസിയത്തിലുണ്ടായിരുന്ന ഹഫ്ട്ടണ്‍ ഷാ നാമയുടെ ഒരു പേജ് 904,000 ഡോളറിന്‌ 2006-ല്‍ വിറ്റു<ref>[http://www.finebooksmagazine.com/issue/0502/expensive-1.phtml Fine Books Magazine, Item 7]</ref>. ഇറാനിലെ ഗുലിസ്താന്‍ കൊട്ടാരത്തിലുള്ള ''ബയാസങ്ഹൊരി ഷാ നാമയുടെ'' സചിത്രപ്രതി യുനെസ്കോ സാംസ്കാരികപൈതൃകവസ്തുക്കളുടെ മെമ്മറി ഓഫ് ദി വേള്‍ഡ് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്<ref>[http://portal.unesco.org/ci/photos/showgallery.php/cat/793 Six pages from the Bayasanghori Shâhnâmeh], Unesco website</ref><ref>[http://www.mg.co.za/articlepage.aspx?area=/breaking_news/breaking_news__international_news/&articleid=311824 News story]</ref>.
 
"https://ml.wikipedia.org/wiki/ഷാ_നാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്