"ഷാ നാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[പ്രമാണം:Shahnameh3-1.jpg|right|thumb|ഷാ നാമ]]
[[പ്രമാണം:Ferdowsi tehran.jpg|thumb|[[ടെഹ്‌റാന്‍|ടെഹ്‌റാനിലുള്ള]] [[ഫിര്‍ദൗസി|ഫിര്‍ദൗസിയുടെ]] പ്രതിമ]]
[[പേര്‍ഷ്യ|പേര്‍ഷ്യന്‍]] കവിയായ ഫിര്‍ദൗസി ക്രി.വ. 1000 നടുത്ത് രചിച്ച പദ്യകൃതിയാണ്‌ '''''ഷാ നാമ''''' ({{lang-fa|شاهنامه }}). [[ഇറാന്‍|ഇറാന്റെ]] ദേശീയ ഇതിഹാസമാണിത്. ലോകത്തിന്റെ ആരംഭം മുതല്‍ ഏഴാം നൂറ്റാണ്ടില്‍ നടന്ന ഇസ്‌ലാമികവിജയം വരെയുള്ള പേര്‍ഷ്യയുടെ പുരാണവും ചരിത്രവുമാണ്‌ ഈ കൃതിയില്‍ പരാമര്‍ശിക്കപ്പെടുന്നത്.
രാജാക്കന്മാരുടെ ഗ്രന്ഥം എന്നാണ് ഷാ നാമെ എന്ന വാക്കിനര്‍ത്ഥം. ഇസ്ലാമികകാലഘട്ടത്തിനുമുന്‍പുള്ള ഇറാനിലെ ഐതിഹ്യങ്ങളും കഥകളും അടങ്ങിയിരിക്കുന്ന ഈ കൃതി, ഫാഴ്സി ഭാഷയിലാണ് രചിച്ചിരിക്കുന്നത്. 60,000-ത്തോളം വരികൾ ഈ കാവ്യത്തിലുണ്ട്. 1010-ല്‍ പൂര്‍ത്തിയാക്കിയ ഈ ഗ്രന്ഥം [[ഗസ്നവി സാമ്രാജ്യം|ഗസ്നവി സുല്‍ത്താന്‍]] മഹ്മൂദിനാണ് സമര്‍പ്പിച്ചിരിക്കുന്നത്<ref name=afghans12>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 12 - The Iranian Dynasties|pages=199|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
അറബി ഭാഷയുടെ കലര്‍പ്പില്ലാതെ ഏതാണ്ട് പൂര്‍ണ്ണമായി പേര്‍ഷ്യനില്‍ത്തന്നെ രചിക്കപ്പെട്ട ഈ കൃതി അറബിയുടെ ശക്തമായ സ്വാധീനത്തില്‍ നിന്ന് പേര്‍ഷ്യന്‍ ഭാഷയെ പുറത്തുകൊണ്ടുവരുന്നതില്‍ പ്രധാന പങ്കു വഹിച്ചു. ഉദ്ഭവം മുതല്‍ അറബ് മുന്നേറ്റത്തിന്‌ കീഴടങ്ങുന്നതുവരെയുള്ള [[സൊറോസ്ട്രിയന്‍ മതം|സൊറോസ്ട്രിയന്‍ മതത്തിന്റെ]] ചരിത്രം വിശദീകരിക്കുന്നു എന്നതിനാല്‍ സൊറോസ്ട്രിയന്‍ മതാനുയായികളും ഈ ഗ്രന്ഥത്തെ പ്രധാനമായി കരുതുന്നു.
 
ഈ കൃതിയുടെ സചിത്രപ്രതികള്‍ പേര്‍ഷ്യയുടെ മിനിയേച്ചര്‍ ചിത്രകലയ്ക്ക് ഉദാഹരണങ്ങളാണ്‌. ഇത്തരം അനേകം പ്രതികള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും, ഏറ്റവും പ്രശസ്തമായ രണ്ടെണ്ണമായ ''ഹഫ്ട്ടണ്‍ ഷാ നാമ'', ''മഹത്തായ മംഗോള്‍ ഷാ നാമ'' എന്നിവ ഇരുപതാം നൂറ്റാണ്ടില്‍ പേജുകളായി ഭാഗിക്കപ്പെടുകയും പ്രത്യേകവായി വില്‍ക്കപ്പെടുകയുമുണ്ടായി. അഗാ ഖാന്‍ മ്യൂസിയത്തിലുണ്ടായിരുന്ന ഹഫ്ട്ടണ്‍ ഷാ നാമയുടെ ഒരു പേജ് 904,000 ഡോളറിന്‌ 2006-ല്‍ വിറ്റു<ref>[http://www.finebooksmagazine.com/issue/0502/expensive-1.phtml Fine Books Magazine, Item 7]</ref>. ഇറാനിലെ ഗുലിസ്താന്‍ കൊട്ടാരത്തിലുള്ള ''ബയാസങ്ഹൊരി ഷാ നാമയുടെ'' സചിത്രപ്രതി യുനെസ്കോ സാംസ്കാരികപൈതൃകവസ്തുക്കളുടെ മെമ്മറി ഓഫ് ദി വേള്‍ഡ് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്<ref>[http://portal.unesco.org/ci/photos/showgallery.php/cat/793 Six pages from the Bayasanghori Shâhnâmeh], Unesco website</ref><ref>[http://www.mg.co.za/articlepage.aspx?area=/breaking_news/breaking_news__international_news/&articleid=311824 News story]</ref>.
 
== ഉള്ളടക്കം ==
ഇറാനിയരും തുറാനികള്‍ എന്നു വിളിക്കപ്പെടുന്ന [[തുർക്കിക് ജനത|തുര്‍ക്കിക് വംശജരും]] തമ്മിലുള്ള പോരാട്ടമാണ് ഷാ നാമയിലെ പ്രധാന കഥാതന്തു{{Ref label|ക|ക|none}}. ഇറാനിയനായ റുസ്തം ആണ് ഷാനാമയിലെ കഥകളിലെ നായകന്‍. തുറാനിയന്‍ രാജാവായ അഫ്രാസ്യാബ് ആണ് ഇതിൽ റുസ്തമിന്റെ എതിരാളിയായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്<ref name=afghans12>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 12 - The Iranian Dynasties|pages=189|url=}}</ref>.
"https://ml.wikipedia.org/wiki/ഷാ_നാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്