"ഫ്രീഡ്രിക്ക് ഷ്ലയർമാഖർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
 
=='ക്രിസ്തീയവിശ്വാസം'==
ഇതിനൊക്കെയൊപ്പം "പ്രൊട്ടസ്റ്റന്റ് സഭയുടെ സിദ്ധാന്തങ്ങള്‍ അനുസരിച്ചുള്ള കിസ്തീയ വിശ്വാസം" എന്ന തന്റെ മുഖ്യകൃതിയുടെ രചനയിലും അദ്ദേഹം മുഴുകി. '''കിസ്തീയ വിശ്വാസം''' എന്ന ചുരുക്കപ്പേരിലും ആ കൃതി അറിയപ്പെടുന്നു. സൈദ്ധാന്തിക ദൈവശാസ്ത്രത്തിന്റെ ഉറവിടവും അടിസ്ഥാനവും ആകേണ്ടത്, വിശ്വാസപ്രമാണങ്ങളോ, വേദഗ്രന്ഥങ്ങളുടെ അക്ഷരാര്‍ത്ഥമോ, യുക്തിയുടെ കണ്ടെത്തലുകളോ അല്ല, സഭയിലൂടെ [[യേശുക്രിസ്തു]] വെളിപ്പെടുത്തിയ [[ദൈവം|ദൈവത്തിലുള്ള]] സമ്പൂര്‍ണ്ണ ആശ്രയയത്തെക്കുറിച്ചുള്ള ബോധമാണെന്ന് <ref>"Shleiermacher reduced religion to a feeling of dependence on God" പൗരസ്ത്യമതങ്ങളും പാശ്ചാത്യചിന്തയും, എസ്.രാധാകൃഷ്ണന്‍ (പുറം 267)</ref> ഈ കൃതിയുടെ വാദം. അതിനാല്‍ ഈ രചന മതബോധത്തിന്റെയും, ദൈവവുമായുള്ള ബന്ധപ്പെട്ടുള്ള മനുഷ്യന്റെ ആന്തരികജീവിതത്തിന്റെ ഘടനയുടേയും ഘട്ടങ്ങളുടേയും വിവരണമായിരിക്കുന്നു. പ്രൊട്ടസ്റ്റന്റ് യുക്തിരഹിതമായ അതിഭൗതികതയില്‍ നിന്നും ഉപരിപ്ലവമായ യുക്തിചിന്തയില്‍ നിന്നും നിരന്തരം മാറിക്കൊണ്ടിരുന്ന തത്ത്വചിന്താവ്യവസ്ഥകളില്‍ നിന്നും മോചിപ്പിച്ച് ദൈവശാസ്ത്രത്തെ നവീകരിക്കുകയെന്നതായിരുന്നു ഈ കൃതിയുടെ ലക്ഷ്യം.
 
==ജീവിതാന്ത്യം==
"https://ml.wikipedia.org/wiki/ഫ്രീഡ്രിക്ക്_ഷ്ലയർമാഖർ" എന്ന താളിൽനിന്ന് ശേഖരിച്ചത്