"ഫ്രീഡ്രിക്ക് ഷ്ലയർമാഖർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
==ജീവിതാന്ത്യം==
 
"ക്രിസ്തീയവിശ്വാസം" ഗ്രന്ഥകര്‍ത്താവിനെ ഏറെ പ്രശസ്ഥനാക്കിയെങ്കിലും ഏറെ എതിര്‍പ്പുകള്‍ വിളിച്ചുവരുത്തുകയും ചെയ്തു. ആ കൃതിയില്‍ വിമര്‍ശിക്കപ്പെട്ട ദൈവശാസ്ത്രനിലപാടുകളില്‍ വിശ്വസിച്ചിരുന്നവര്‍ മാത്രമായിരുന്നില്ല അതിന്റെ വിമര്‍ശകര്‍. ഭരണകൂടങ്ങളുടേയും രാജക്കന്മാരുടേയും ഇടപെടല്‍ കൂടാതെ ആരാധനാക്രമം രൂപപ്പെടുത്താന്‍ സഭയ്ക്ക് അവകാശമുണ്ടെന്ന ഷ്ലയര്‍മാഖറുടെ വാദം അധികാരികളെ അദ്ദേഹത്തിന്റെ എതിര്‍ചേരിയിലാക്കി. പ്രഭാഷണങ്ങളിലും അദ്ധ്യാപനപ്രസംഗങ്ങളിലും കേള്‍വിക്കാര്‍ കുറഞ്ഞില്ലെങ്കിലും ഷ്ലയര്‍മാഖര്‍ക്ക് താന്‍ ഒറ്റപ്പെട്ടതായി തോന്നി. ഈ പ്രശ്നങ്ങള്‍ക്കിടയിലും അദ്ദേഹം [[പ്ലേറ്റോ|പ്ലേറ്റോയുടെ]] പരിഭാഷ തുടരുകയും "ക്രിസ്തീയവിശ്വാസത്തിന്റെ" സമൂലം പരിഷ്കരിച്ച ഒരു പുതിയ പതിപ്പ് തയ്യാറാക്കുകയും ചെയ്തു. 1829-ല്‍ ഷ്ലയര്‍മാഖറുടെ ഏകമകന്‍ നഥനിയേല്‍ ഡിഫ്‌ത്തീരിയ ബാധിച്ച് മരിച്ചു.<ref>ഫ്രീഡ്രിക്ക് ദാനിയേല്‍ ഏണസ്റ്റ് ഷ്ലയര്‍മാഖര്‍, ജോണ്‍ തമിലിയോ എഴുതിയ ലഘുജീവചരിത്രം, ബോസ്റ്റന്‍ കൊളാബൊറേറ്റീവ് വിജ്ഞാനകോശം [http://people.bu.edu/wwildman/WeirdWildWeb/courses/mwt/dictionary/mwt_themes_470_schleiermacher.htm#Friedrich%20Daniel%20Ernst%20Schleiermacher%20%281768-1834%29:%20Progenitor%20of%20Practical%20Theology]</ref> "സ്വന്തം ശവപ്പെട്ടിയില്‍ ആണിയടിച്ചതുപോലെയായി എന്നാണ് അതേക്കുറിച്ച് അദ്ദേഹം പറഞ്ഞത്. 1834 ഫെബ്രുവരി 12-ന് ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍ മൂലം ഷ്ലയര്‍മാഖര്‍ മരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഫ്രീഡ്രിക്ക്_ഷ്ലയർമാഖർ" എന്ന താളിൽനിന്ന് ശേഖരിച്ചത്