"ഫ്രീഡ്രിക്ക് ഷ്ലയർമാഖർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
==പാസ്റ്റര്‍, മറ്റൊരു കൃതി‍==
 
[[ബെര്‍ലിന്‍|ബെര്‍ലിനില്‍]] ഷ്ലയര്‍മാഖര്‍ വിവാഹിതകളായ ഹെന്‍റിയെറ്റെ ഹെര്‍സ്വോണ്‍ വില്ലിച്ച്, എലിയോനോര്‍ ഗ്രുനൗ എന്നീ സ്ത്രീകളുമായി സൗഹൃദത്തിലായി. ഇതില്‍ എലിയോനോറുമായുള്ള ബന്ധം ലോകാപവാദത്തിലും അസന്തുഷ്ടിക്കു കാരണമായപ്പോള്‍ അദ്ദേഹം ബെര്‍ലിന്‍ വിട്ടുപോയി. <ref>ഫ്രീഡ്രിക് ദാനിയേല്‍ ഏണസ്റ്റ് ഷ്ലയര്‍മാഖര്‍, സ്റ്റാന്‍ഫോര്‍ഡ് തത്ത്വചിന്താവിജ്ഞാനകോശം [http://plato.stanford.edu/entries/schleiermacher/]</ref> 1802 മുതല്‍ 1804 വരെ ഷ്ലയര്‍മാഖര്‍ പോമറേനിയ പ്രവിശ്യയിലെ സ്റ്റോള്‍പ്പ് നഗരത്തില്‍ പാസ്റ്ററായി പ്രവര്‍ത്തിച്ചു. നേരത്തേ ഷ്ലീഗലുമായി സഹകരിച്ച് [[പ്ലേറ്റോ|പ്ലേറ്റോയുടെ]] രചനകളുടെ പരിഭാഷ തുടങ്ങിയിരുന്ന അദ്ദേഹം, ആ സം‌രംഭത്തില്‍ നിന്ന് ഷ്ലീഗലിനെ പൂര്‍ണ്ണമായും മുക്തനാക്കി. (ആ പരിഭാഷയുടെ ആദ്യത്തെ അഞ്ചു വാല്യങ്ങള്‍ 1804-10 കാലത്തും ആറാം വാല്യം 1828-ലുമാണ് വെളിച്ചം കണ്ടത്.) 1803-ല്‍ ഷ്ലയര്‍മാഖര്‍ '''സന്മാര്‍ഗ്ഗസിദ്ധന്തങ്ങളുടെ വിമര്‍ശനത്തിന്റെ രൂപരേഖ''' (Outlines of a Critique of the Doctrines of Morality to date) എന്ന കൃതി പ്രസിദ്ധീകരിച്ചു. [[ഇമ്മാനുവേല്‍ കാന്റ്|കാന്റിന്റേയും]] ഫിച്ചേയുടേതുമടക്കം അന്നേവരെയുള്ള എല്ലാ സന്മാര്‍ഗ്ഗസിദ്ധന്തങ്ങളുടേയും വിമര്‍ശനമായിരുന്നു അത്. [[പ്ലേറ്റോ|പ്ലേറ്റോയുടേയും]] [[ബാറൂക്ക് സ്പിനോസ|സ്പിനോസയുടേയും]] സന്മാര്‍ഗ്ഗവ്യവസ്ഥകളെയാണ് അതില്‍ അദ്ദേഹം ഭാഗികമായെങ്കിലും പിന്തുണച്ചത്. ഒരു സന്മാര്‍ഗ്ഗവ്യവസ്ഥയെ വിലയിരുത്തേണ്ടത് ജീവിതത്തിന്റെ നിയമങ്ങളേയും ലക്ഷ്യങ്ങളേയും കുറിച്ചുള്ള അതിന്റെ നിലപാടിന്റെ പൂര്‍ണ്ണതയും, ഒരു മൗലികസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ വിഷയത്തിന്റെ സന്തുലിതമായ അവതരണവും കണക്കിലെടുത്തും വേണമെന്ന് ആ കൃതിയില്‍ അദ്ദേഹം വാദിച്ചു. ഖണ്ഡനപരമായ വിമര്‍ശനം മാത്രം അടങ്ങിയതെങ്കിലും, ധാര്‍മ്മികവ്യവസ്ഥകളുടെ ലക്ഷ്യത്തിന് ഊന്നല്‍ കൊടുത്ത ആ രചന, സന്മാര്‍ഗ്ഗശാസ്ത്രത്തില്‍ ഷ്ലയര്‍മാഖറുടെ പില്‍ക്കാലത്തെ പക്വമായ നിലപാടുകളുടെ മുന്നോടിയായിരുന്നു. എന്നാല്‍ ദുര്‍ഗ്രഹതയും ഖണ്ഡനമാത്രമായ സമീപനവും മൂലം ആ കൃതി ഉടനെ വിജയം കണ്ടില്ല.
 
==പ്രൊഫസര്‍==
"https://ml.wikipedia.org/wiki/ഫ്രീഡ്രിക്ക്_ഷ്ലയർമാഖർ" എന്ന താളിൽനിന്ന് ശേഖരിച്ചത്