"ഫ്രീഡ്രിക്ക് ഷ്ലയർമാഖർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
 
 
1810-ല്‍ ബെര്‍ലിന്‍ സര്‍വകലാശാലയുടെ സ്ഥാപനത്തില്‍ മുന്‍കൈ എടുത്ത അദ്ദേഹം അവിടെ ദൈവശാസ്ത്രവിഭാഗത്തിന്റെ തലവനും പ്രഷ്യന്‍ ശാസ്ത്ര അക്കാദമിയുടെ കാര്യദര്‍ശിയുമായി. പ്രഷ്യയിലെ ക്രിസ്തീയ സഭകളുടെ നവീകരണത്തില്‍ താല്പര്യം കാട്ടിയ അദ്ദേഹംനവീകരണവും വിവിധ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളുടെ ഏകീകരണംഏകീകരണവും അദ്ദേഹം ലക്ഷ്യമാക്കി. 1817-ല്‍ ആ ഏകീകരണം സാധിച്ചു. [[ബെര്‍ലിന്‍|ബെര്‍ലിനില്‍]] 24 വര്‍ഷം നീണ്ടു നിന്ന തന്റെ സര്‍വകലാശാലാദ്ധ്യാപനത്തിന് ഷ്ലയര്‍മാഖര്‍ തുടക്കം കുറിച്ചത് '''ദൈവശാസ്ത്രപഠനത്തിന്റെ രൂപരേഖ''' എന്ന കൃതിയോടെയാണ്. എല്ലാ ഞായറാഴ്ചകളിലും പ്രഭാഷണം നടത്തിയതിനു പുറമേ, അദ്ദേഹം ദൈവശാസ്ത്രത്തിന്റേയും തത്ത്വചിന്തയുടേയും എല്ലാ ശാഖകളിലും അദ്ധ്യാപനപ്രസംഗങ്ങളും നടത്തി. പുതിയനിയമത്തിന്റെ പാഠനിരൂപണം, പുതിയനിയമത്തിന്റെ അവതരണവും വ്യാഖ്യാനവും, സന്മാര്‍ഗശാസ്ത്രം, സഭാചരിത്രം, തത്ത്വചിന്തയുടെ ചരിത്രം, മനശാസ്ത്രം, സം‌വാദശാസ്ത്രം, രാഷ്ട്രമീമാംസ, അദ്ധ്യാപനശാസ്ത്രം, സൗന്ദര്യശാസ്ത്രം, വിവര്‍ത്തനശാസ്ത്രം, തുടങ്ങിയവ അദ്ദേഹം കൈകാര്യം ചെയ്ത വിഷയങ്ങളില്‍ ചിലതായിരുന്നു.
 
 
രാഷ്ട്രനീതിയില്‍ ഷ്ലയര്‍മാഖര്‍ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും വേണ്ടി നിലകൊണ്ടു. [[നെപ്പോളിയന്‍|നെപ്പോളിയന്റെ]] പതനത്തെ തുടര്‍ന്നുണ്ടായ കാലഘട്ടത്തില്‍ അദ്ദേഹം കൈക്കൊണ്ട നിലപാടുകള്‍ പ്രഷ്യന്‍ സര്‍ക്കാരിനെ അരിശപ്പെടുത്തി.
 
ഇതിനൊക്കെയൊപ്പം അദ്ദേഹം "പ്രൊട്ടസ്റ്റന്റ് സഭയുടെ സിദ്ധാന്തങ്ങള്‍ അനുസരിച്ചുള്ള കിസ്തീയ വിശ്വാസം" എന്ന തന്റെ മുഖ്യകൃതിയുടെ രചനയിലും മുഴുകി. '''കിസ്തീയ വിശ്വാസം''' എന്ന ചുരുക്കപ്പേരിലും ആ കൃതി അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/ഫ്രീഡ്രിക്ക്_ഷ്ലയർമാഖർ" എന്ന താളിൽനിന്ന് ശേഖരിച്ചത്