"ഫ്രീഡ്രിക്ക് ഷ്ലയർമാഖർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
[[ചിത്രം:DBPB 1957 167 Schleiermacher.jpg|thumb|200px|right|1958-ല്‍ പശ്ചിമജര്‍മ്മനി ഇറക്കിയ, ഷ്ലയര്‍മാഖറുടെ ചിത്രമുള്ള തപാല്‍ സ്റ്റാമ്പ്]]
 
1804 മുതല്‍ 1807 വരെ ഷ്ലയര്‍മാഖര്‍ ഹാലെ സര്‍വകലാശാലയില്‍ പ്രൊഫസറായി പ്രവര്‍ത്തിച്ചു. അദ്ധ്യാപകന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ ഇക്കാലത്ത് അദ്ദേഹം പ്രശസ്തനായി. [[നിരീശ്വരവാദി]], [[ബാറൂക്ക് സ്പിനോസ|സ്പിനോസവാദി]], ഭക്തിവാദി എന്നീ വിരുദ്ധലേബലുകളില്‍ അദ്ദേഹം വിമര്‍ശിക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ സ്വാധീനം വളര്‍ന്നു. 1806-ല്‍ അദ്ദേഹം '''ക്രിസ്മസ് പൂര്‍വസന്ധ്യ: മനുഷ്യാവതാരത്തെക്കുറിച്ചുള്ള സം‌വാദം''' (Christmas Eve: A Dialogue on Incarnation) എന്ന കൃതി പ്രസിദ്ധീകരിച്ചു. ഷ്ലയര്‍മാഖറുടെ ആദ്യകൃതിയായ "മതത്തിന്റെ പരിഷ്കൃതവിമര്‍ശകരോടുള്ള പ്രഭാഷണം", പില്‍ക്കാലത്തെ പ്രശസ്തരചനയായ "ക്രിസ്തീയവിശ്വാസം" എന്നിവയുടെ മദ്ധ്യസന്ധിയായിരുന്നു ഈ രചന. ഈ സം‌വാദത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്ന പങ്കാളികള്‍‍, [[ക്രിസ്തുമതം|ക്രിസ്തുമതത്തിനുനേരേ]] വര്‍ദ്ധിച്ചുവന്നുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ മതിപ്പിന്റെ വ്യത്യസ്ഥഘട്ടങ്ങളേയും അക്കാലത്തെ അദ്ദേഹത്തിന്റെ ദൈവശാസ്ത്രത്തിലെ വൈരുദ്ധ്യങ്ങളേയും സൂചിപ്പിച്ചു. പ്രഷ്യന്‍ സൈന്യം [[നെപ്പോളിയന്‍|നെപ്പോളിയനില്‍]] നിന്ന് പരാജയം ഏറ്റുവാങ്ങിയ 1806 അവസാനത്തെ യേന യുദ്ധത്തെ തുടര്‍ന്ന്, ഷ്ലയര്‍മാഖര്‍ 1807-ല്‍ [[ബെര്‍ലിന്‍|ബെര്‍ലിനിലേയ്ക്കു]] മടങ്ങി. അവിടെ അദ്ദേഹം [[ത്രിത്വം|ത്രിത്വത്തിന്റെ]] പള്ളിയില്‍ പുരോഹിതനായി നിയമിക്കപ്പെട്ടു. അതേവര്‍ഷം, ഒരു സുഹൃത്തിന്റെ വിധവ, ഹെന്‍റിയേറ്റെ വോണ്‍ വില്ലിച്ചിനെ ഷ്ലയര്‍മാഖര്‍ [[വിവാഹം]] കഴിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഫ്രീഡ്രിക്ക്_ഷ്ലയർമാഖർ" എന്ന താളിൽനിന്ന് ശേഖരിച്ചത്