"മൈക്രോഫോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,553 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
ഇത്തരം മൈക്രോഫോണുകള്‍ വിദ്യുത്കാന്തികപ്രേരണം വഴിയാണ് പ്രവര്‍ത്തിക്കുന്നത്. ഒരു കാന്തിക മണ്ഡലത്തില്‍ സ്വതന്ത്രമായി ചലിക്കാന്‍ കഴിയുന്ന ഒരു കോയില്‍, ഇതിന്റെ ഡയഫ്രവുമായി ഘടിപ്പിച്ചിട്ടുണ്ടാകും. ഈ കോയില്‍ ശബ്ദവ്യത്യാസതിനനുസരിച്ച് കാന്തിക മണ്ഡലത്തില്‍ ചലിക്കുന്നു. അപ്പോള്‍ അതില്‍ ശബ്ദവ്യത്യാസത്തിന് അനുസൃതമായ വൈദ്യുത പ്രവാഹം ഉണ്ടാകുന്നു.
 
===കാര്‍ബണ്‍ മൈക്രോഫൊണുകള്‍===
 
രണ്ട് പ്ലേറ്റുക്കള്‍ക്കിടയിലുള്ള കാര്‍ബണ്‍ തരികളാണ് ഇത്തരം മൈക്രോഫൊണുകളുടെ പ്രധാന ഭാഗം. പ്ലേറ്റുകളില്‍ ഒരെണ്ണം ശബ്ദത്തിനനുസരിച്ച് ചലിക്കുന്നതാണ്. ഈ പ്ലേറ്റ് ചലിക്കുമ്പോള്‍ കാര്‍ബണ്‍ തരികളില്‍ പ്രയോഗിക്കപ്പെടുന്ന മര്‍ദ്ദം വ്യത്യാസപ്പെടുന്നു. അപ്പോള്‍ കാര്‍ബണ്‍ തരികള്‍ തമ്മിലുള്ള സ്പര്‍ശന തലം കൂടുകയും കുറയുകയും ചെയ്യുന്നു. ഇതു മൂലം പ്ലേറ്റുകള്‍ക്കു കുറുകെ കാര്‍ബണ്‍ തരികളിലൂടെയുള്ള വൈദ്യുത പ്രവാഹത്തിനു അനുഭവപ്പെടുന്ന പ്രതിരോധം വ്യത്യാസപ്പെടുന്നു. അങ്ങനെ വൈദ്യുത പ്രവാഹം ശബ്ദ തരംഗത്തിനു അനുസൃതമായി പരിവര്‍ത്തനം ചെയ്യപ്പെടൂന്നു.
 
{{ഫലകം:Basic computer components}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/515579" എന്ന താളിൽനിന്ന് ശേഖരിച്ചത്